നരകാസുരൻ നല്ല കുടുംബത്തിലാണ് ജനിച്ചത്. ഐതീഹ്യമായി പറയപ്പെടുന്നത് നരകാസുരൻ ശ്രീവിഷ്ണുവിന്റെ മകനായിരുന്നു എന്നാണ്. പക്ഷെ ഇത് സംഭവിച്ചത് അദ്ദേഹം കാട്ടുപന്നി ആയായിരുന്ന സമയമായത് കൊണ്ട്, അത് കൊണ്ട് അദ്ദേഹത്തിന് ചില പ്രവണതകളുണ്ടായിരുന്നു. കൂടാതെ അവൻ മൂറയുടെ സുഹൃത്തുമായി, പിൽകാലത്ത് അയാളായിരുന്നു നരകാസുരന്റെ സൈന്യാധിപതി. അവരൊന്നിച് നിരവധി യുദ്ധങ്ങൾ ചെയ്യുകയും, ആയിരമായിരം ആളുകളെ കൊല്ലുകയും ചെയ്തു. ശ്രീകൃഷ്‌ണൻ ആദ്യം മൂറയെയാണ് കൊന്നത് കാരണം, അവരെ ഒരുമിച്ച നേരിടുകയെന്നത് അസാധ്യമായിരുന്നു. മൂറയെ കൊന്നതോടെയാണ് ശ്രീകൃഷ്‌ണൻ മൂറാരി എന്നും അറിയപ്പെട്ടത്. മൂറയ്ക്ക് യുദ്ധഭൂമിയിൽ മാന്ത്രിക ശക്തികളുള്ളത് കാരണം, ആർക്കും അയാളെ എതിർക്കാൻ ആവില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മൂറയെ ഒഴിവാക്കിയതോടെ നരകാസുരൻ വെറും ചടങ്ങുമാത്രമായി അവശേഷിച്ചു.

ജീവിക്കാനനുവദിച്ചാൽ നരകാസുരൻ അങ്ങനെ തന്നെ തുടരുമെന്ന് കണ്ടത് കൊണ്ടാണ് ശ്രീകൃഷ്ണൻ അയാളെ കൊന്നുകളഞ്ഞത്. എന്നാൽ അവനെ മരണത്തിന് അടുത്തെത്തിച്ചാൽ, അത് തിരിച്ചറിയാനുള്ള സാധ്യതയുണ്ട്. ആവശ്യമില്ലാത്ത പല സാധനങ്ങളും വാരിക്കൂട്ടി വച്ചിരിക്കുന്നതായി അയാൾക്ക് ബോദ്ധ്യപെട്ടു. അതുകൊണ്ടയാൾ പറഞ്ഞു,- " അങ്ങെന്നെ വധിക്കുകയല്ല ചെയ്യുന്നത്, ഞാൻ വാരിക്കൂട്ടിയ മോശപ്പെട്ടതായ എല്ലാത്തിനെയും മാറ്റുകയാണ്. അങ്ങെന്നോട് ചെയ്യുന്ന വളരെ നല്ല കാര്യമാണത്. എല്ലാവരുമിത് അറിയണം. ഞാൻ വാരിക്കൂട്ടിയ മാലിന്യങ്ങളെ നശിപ്പിക്കുന്നതിനെ അവരെല്ലാവരും ആഘോഷിക്കണം കാരണം, ഇതെന്നിൽ പുതിയ വെളിച്ചം നല്കിയിരിക്കുന്നു, അതെല്ലാവർക്കും പ്രകാശം നൽകണം." അങ്ങനെയാണിത് പ്രകാശത്തിന്റെ ആഘോഷമായി മാറിയത്. ഈ ദിവസം ഈ രാജ്യത്തിലെ എല്ലാവരും വെളിച്ചത്തിലായിരിക്കും അതായത്, ആവശ്യമില്ലാത്ത എല്ലാത്തിനെയും നിങ്ങൾ കത്തിച്ചു കളയണം. ഇപ്പോഴത് ചെയ്യുന്നത് നല്ലതാണ്. നരകാസുരന് വേണ്ടി ശ്രീകൃഷ്ണൻ പറഞ്ഞു, "ഇനി ഞാൻ നിന്നെ വധിക്കാൻ പോകുന്നു." എന്നാൽ നിങ്ങളുടെ കാര്യത്തിൽ ആരും അങ്ങനെ പറഞ്ഞു തന്നെന്ന് വരില്ല, അതങ്ങനെ സംഭവിച്ചേക്കാം.

 

 

ഒരിക്കൽ ടെന്നീസിയിൽ ഇങ്ങനെ സംഭവിച്ചു. ഒരു സ്ത്രീ തോക്ക് കടയിൽ പോയി. അവിടെയുള്ളവർ ഇടയ്ക്കിടെ പുതിയ പുതിയ തോക്കുകൾ വാങ്ങുന്നത് പുത്തരിയല്ല. അങ്ങനെയവർ തോക്ക് കടയിൽ പോയിട്ട് പറഞ്ഞു, "എന്റെ ഭർത്താവിന് വേണ്ടി എനിക്കൊരു റിവോൾവറും കുറച്ചു ഉണ്ടകളും വേണം." കടക്കാരൻ ചോദിച്ചു, "ഏത് ബ്രാൻഡാണ് വേണ്ടത്?" അവർ പറഞ്ഞു, "ഞാനയാളെ കൊല്ലാൻ പോവുകയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല."

 

ജീവിതം നിങ്ങളെ തിരിച്ചു വിളിക്കുമ്പോൾ നിങ്ങളെ മുൻകൂട്ടി അറിയിക്കണമെന്നില്ല. ദീപാവലിയെന്നത് ബോധപൂർവ്വം മരിക്കുകയും ബോധപൂർവ്വം ജനിക്കുകയും ചെയ്യുവാനുള്ള ഓർമ്മപ്പെടുത്തലാണ്, അല്ലാതെ ആരെയെങ്കിലും കൊല്ലാനല്ല. ഒരു പുരുഷനാണോ, സ്ത്രീയാണോ, ബാക്ടീരിയയാണോ, വൈറസാണോ, ആരാണ് നമ്മളെ കൊല്ലാൻ പോകുന്നതെന്ന് പറയാനാവില്ല. ആരെങ്കിലും എന്തായാലും നമ്മളെ പിടിക്കും. നരകാസുരന്റെ ആഗ്രഹത്തെ, ഒരു ഓർമ്മപ്പെടുത്തലിനായി ഉപയോഗപ്പെടുത്താം, " എനിക്കെന്നെ മികച്ച രീതിയിലേക്ക് മാറ്റി തീർക്കാമായിരുന്നു, പക്ഷെ ഞാൻ എല്ലാ മോശപ്പെട്ടതിനെയും വാരിക്കൂട്ടി ഇങ്ങനെ ആയി പോയി ."

നമ്മളെല്ലാവരും ഒരേ പദാർത്ഥം കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കിലും, എത്ര വ്യത്യസ്തമായാണ് നമ്മൾ നിലനിൽക്കുന്നത് ?. നിങ്ങളോരോ  ദിവസവും എന്തൊക്കെ വാരിക്കൂട്ടുന്നു എന്നത് മാത്രമാണ് ചോദ്യം? നിങ്ങൾ വാരിക്കൂട്ടിയിട്ട് അതിലൂടെ വിഷമം ഉണ്ടാക്കുന്നോ അതോ നിങ്ങളുടെ ഉള്ളിൽ നിന്നും ദൈവീകതയുടെ നറുമണമാണോ സൃഷ്ടിക്കുന്നത്? അതാണ്  തിരഞ്ഞെടുക്കേണ്ടത്. നല്ല രീതിയിൽ ജനിച്ചിട്ടും മോശമായി തീരുന്ന നരകാസുരന്റെ ഉദാഹരണം നിങ്ങൾക്ക് ധാരാളമാണ്.

മരണത്തിന്റെ നിമിഷത്തിലാണ് നരകാസുരൻ മനസ്സിലാക്കിയത്,തന്നെ താൻ സ്വയം എന്താക്കി തീർത്തു എന്നതാണ് ശ്രീകൃഷ്ണനും താനും തമ്മിൽ ആകെയുള്ള വ്യത്യാസം. കൃഷ്‌ണൻ സ്വയം ഒരു ദൈവമായി തീർന്നു ,നരകാസുരൻ ഒരു പിശാചായും തീർന്നു .രണ്ടു പേർക്കും തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നു. നമുക്ക് അങ്ങനെ തിരഞ്ഞെടുക്കാനുള്ള അവസരമില്ലായിരുന്നു എങ്കിൽ ഒരാൾ നമുക്ക് മുന്നിൽ സ്വയം പ്രഭ ചൊരിഞ്ഞു ഒരു ഉദാഹരണമായി നിൽക്കുന്നതിൽ എന്തര്ഥമാണുള്ളത് ?ഒരാൾ ഭാഗ്യവാനായത് കൊണ്ടോ ,അല്ലെങ്കിൽ അയാൾ അങ്ങനെ ജനിച്ചത് കൊണ്ടോ അല്ല അത്. ഒരാൾക്ക് അങ്ങനെയൊരു അവസ്ഥയിലേക്ക് ഉയരണമെങ്കിൽ  ഒരു പാട് പരിശ്രമങ്ങളും പ്രയത്നങ്ങളും ആവശ്യമാണ്.

 
ഒന്നുകിൽ ജീവിതം നിങ്ങളെ കടഞ്ഞെടുക്കും അതിന് മുമ്പേ, നിങ്ങൾ നിങ്ങളെ തന്നെ സ്വയം കടഞ്ഞെടുക്കണം- ഇത് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ നരകാസുരൻ തന്നെ ശ്രീകൃഷ്ണൻ വന്ന് കടയട്ടെയെന്ന് തീരുമാനിച്ചു. ശ്രീകൃഷ്ണൻ തന്നെ സ്വയം കടഞ്ഞെടുത്ത് രൂപപ്പെടുത്തി. ഇതൊരു വലിയ വ്യത്യാസമാണ്. ഒരാൾ ദൈവതുല്യനായി ആരാധിക്കപ്പെടുമ്പോൾ, മറ്റെയാൾ പിശാചായി തരം താഴ്ത്തപ്പെടുന്നു- അത്രയും മാത്രമേയുള്ളു. നിങ്ങളുടെ ഇഷ്ടത്തിന് നിങ്ങളെ നിങ്ങൾ കടഞ്ഞു രൂപപ്പെടുത്തിയെടുക്കണം, അല്ലങ്കിൽ ഒരുദിവസം ജീവിതം നിങ്ങളെ കടഞ്ഞ് രൂപപ്പെടുത്തും- അല്ലെങ്കിൽ വിരൂപമാക്കും, എങ്ങനെയെങ്കിലും. ദീപാവലി ഇതിനുള്ള ഓർമ്മപ്പെടുത്തലാണ്. നമുക്ക് വെളിച്ചം തെളിയിക്കാം.

Love & Grace

Krishna Battles the Armies of the Demon Naraka, Wikipedia