About
Wisdom
FILTERS:
SORT BY:
നിങ്ങൾ ബോധപൂർവ്വം പ്രതികരിക്കുന്ന നിലയിലാണെങ്കിൽ ഒരു പ്രതികൂല സാഹചര്യവും തടസ്സമാവില്ല.
നിങ്ങൾക്കും നിങ്ങളുടെ ശരീരത്തിനുമിടയിൽ, നിങ്ങൾക്കും നിങ്ങളുടെ മനസ്സിനുമിടയിൽ ഒരു അകലം സൃഷ്ടിച്ചാൽ, അതോടെ യാതനകളുടെ അന്ത്യമായിരിക്കും.
ആരെയെങ്കിലും ശിക്ഷിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ സ്വയം ശിക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്.
നിങ്ങളുടെ കഴിവുകളെന്തുതന്നെയായാലും, നിങ്ങളവയെ അതിന്റെ അങ്ങേയറ്റവും അതിനൽപ്പം അപ്പുറത്തേക്കും കൊണ്ടു പോകണം.
ആവർത്തിച്ചുള്ള ജീവിത ശൈലികളിൽ സുരക്ഷിതത്വമുണ്ട്, എന്നാൽ അതിൽ പുതുസാധ്യതകൾ ഇല്ല, വളർച്ചയില്ല.
നിങ്ങളുടെ വ്യക്തിത്വത്തിന്റെ പുറം തോട് തകർത്താൽ, നിങ്ങൾ വെറുമൊരു സാന്നിധ്യമായിരിക്കും - ജീവനെപ്പോലെ, ദൈവത്തെപ്പോലെ, കേവലം ഒരു സാന്നിധ്യം.
മോഹഭംഗം ഒരു മോശം കാര്യമല്ല, എന്തെന്നാൽ, നിങ്ങളുടെ മിഥ്യാധാരണകൾ തകർന്നാൽ നിങ്ങൾ യാഥാർത്ഥ്യത്തോട് അടുക്കുന്നു എന്നർത്ഥം.
നിങ്ങളുടെ ഊർജ്ജങ്ങളെയെല്ലാം ഒരേ ദിശയിലേക്ക് കേന്ദ്രീകരിക്കുകയാണെങ്കിൽ, ജ്ഞാനോദയം വിദൂരമല്ല. സർവ്വോപരി, നിങ്ങൾ തേടുന്നത് നിങ്ങൾക്കുള്ളിൽ തന്നെയാണുള്ളത്.
നിങ്ങൾക്ക് ആരോഗ്യത്തോടെയും ക്ഷേമത്തോടെയും ഇരിക്കണമെങ്കിൽ, അവനവനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ആദ്യപടി.
ധ്യാനലിംഗം ജീവിച്ചിരിക്കുന്ന ഗുരുവിനെപ്പോലെയാണ്. ഒരു ഗുരുവിന്റെ പ്രധാന ധർമ്മം ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകലല്ല, മറിച്ച് നിങ്ങളുടെ ഊർജ്ജത്തെ ജ്വലിപ്പിക്കുകയാണ്.
യോഗയുടെ ഏറ്റവും പ്രധാന വശം ഇതാണ്: എല്ലാ ജീവന്റെയും ബാഹുല്യവും ഉൾക്കൊള്ളുന്ന സ്വഭാവവും തികച്ചും പൂർണ്ണമായി അനുഭവിക്കുക.മണ്ണിനെ രക്ഷിക്കൂ!