Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങളുടെ ശരീരവും മനസ്സും നിങ്ങളിൽ നിന്നു നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, ആരോഗ്യവും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ഒരു സാധ്യത മാത്രമല്ല - അത് സ്വാഭാവികമായി തന്നെ സംഭവിക്കും.
പരമാനന്ദം ഒരു വ്യക്തിയുടെ മാത്രം ഗുണമല്ല - അത് പ്രകൃതിയുടെ തന്നെ ഗുണമാണ്. ഈ സംസ്കാരത്തിൽ നമ്മൾ പറയുന്നത് 'ബ്രഹ്മാനന്ദം' എന്നാണ്, അതായത് മുഴുവൻ സൃഷ്ടിയും പരമാനന്ദത്തിലാണ്.
ഈ വിനായക ചതുർത്ഥിയിൽ, വിഘ്നേശ്വരൻ നിങ്ങളുടെ വളർച്ചയിലേക്കും ആത്യന്തിക വിമോചനത്തിലേക്കുമുള്ള വഴിയിലെ വിഘ്നങ്ങൾ നീക്കട്ടെ.
ഇപ്പോൾ നിങ്ങൾ ആരുമായിക്കൊള്ളട്ടെ, എന്തുമായിക്കൊള്ളട്ടെ, എല്ലാവരുടെയും ഉള്ളിൽ അല്പം കൂടി വികാസം പ്രാപിക്കാൻ കൊതിക്കുന്ന ഒരിടമുണ്ട്.
നിങ്ങളിലെ ജീവന്റെ പൂർണ്ണമായ വികാസത്തിനായി നിങ്ങളുടെ ആന്തരികതയെ എഞ്ചിനീയർ ചെയ്യുക.
അനായാസത എന്തെന്നറിഞ്ഞാൽ അത് നിങ്ങളിൽ സമാധാനത്തിന്റെ ശക്തി കൊണ്ടു വരും.
See how you can be of maximum use to the people around you – then you will naturally act appropriately.
നിങ്ങളുടെ ബന്ധങ്ങൾ, മറ്റുള്ളവരിൽ നിന്ന് സന്തോഷം ഊറ്റിയെടുക്കുന്നതിന് വേണ്ടിയല്ലാതെ, നിങ്ങളുടെ ആനന്ദം പങ്കിടുന്നതിന് വേണ്ടിയാകുമ്പോൾ, നിങ്ങൾക്കെല്ലാവരുമായും മനോഹരമായ ബന്ധങ്ങൾ സൃഷ്ടിക്കാനാകും.
പ്രബുദ്ധരായവരെ എല്ലായ്പ്പോഴും ദ്വിജന്മാർ അല്ലെങ്കിൽ 'രണ്ടുതവണ ജനിച്ചവർ' എന്നാണ് വിളിക്കുന്നത്. നിങ്ങൾ ഒരു ജന്തു എന്നതു പൂർണമായും മായ്ച്ചു കളഞ്ഞ് ഒരു ജീവനായി വിടരട്ടെ.
നിങ്ങൾ രാവിലെ ഉണരുമ്പോൾ ആദ്യം തന്നെ ഒന്നു പുഞ്ചിരിക്കുക. നിങ്ങൾ ജീവനോടെയുണ്ട്! അതല്ലേ ഏറ്റവും വലിയ അനുഗ്രഹവും ഒന്നു പുഞ്ചിരിക്കാൻ മതിയായ കാരണവും?
കർമ്മം നിങ്ങളുടെ ബന്ധനമാകാം, എന്നാൽ നിങ്ങളത് നന്നായി കൈകാര്യം ചെയ്താൽ, കർമ്മം നിങ്ങളുടെ മോചനത്തിലേക്കുള്ള ഒരു ചവിട്ടുപടിയുമാകാം.
നിങ്ങൾ എല്ലാത്തിനെയും ഉൾക്കൊള്ളുമ്പോൾ, ജീവിതം സംഭവിക്കും. പലതിനേയും ഒഴിവാക്കിക്കൊണ്ട് നിങ്ങളുടേതായ ഒരു ലോകം സൃഷ്ടിക്കുമ്പോൾ നിങ്ങളുടെ മനോനാടകം മാത്രം സംഭവിക്കും.