Wisdom
FILTERS:
SORT BY:
നിങ്ങൾക്ക് പരിവർത്തനം വേണമെന്നുണ്ടെങ്കിൽ, അതിന്റെ ഏറ്റവും കൂടുതൽ ഭാഗം നിങ്ങളുടെ ശരീരത്തിൽ സംഭവിക്കണം, കാരണം മനസ്സിനെക്കാൾ വളരെയധികം ഓർമ്മയാണ് ശരീരം വഹിക്കുന്നത്.
നിങ്ങൾ നിങ്ങളെത്തന്നെ അറിയാത്തപ്പോൾ മാത്രമാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പ്രധാനമാകുന്നത്.
ആത്മസാഫല്യത്തിനായി സാധ്യമായ എല്ലാ രീതിയിലും പരിശ്രമിക്കുകയും, എന്നാൽ അവയൊന്നും തന്നെ ഫലിക്കുന്നില്ല എന്ന് ബോധ്യപ്പെടുകയും ചെയ്താൽ, അതിനർത്ഥം നിങ്ങൾ ഈ സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു എന്നാണ്: 'ഇനി, യോഗ'.
ചിന്തകളും വികാരങ്ങളും വെവ്വേറെ അസ്തിത്വങ്ങളല്ല. നിങ്ങൾ ചിന്തിക്കുന്ന രീതിയിലാണ് നിങ്ങൾ വികാരം കൊള്ളുന്നത്.
ദിവ്യത്വം സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന ഒന്നല്ല - അത് ഉയർന്ന സാധ്യതയിലേക്കു പരിണമിക്കാനായി നിങ്ങൾക്കു കയറാൻ കഴിയുന്ന ഒരു ഗോവണിയാണ്.
Life is neither a gift nor a punishment; it is simply a Phenomenon. If you ride it well, it becomes beautiful and wonderful. If you ride it badly, it gets ugly and torturous.
പാരമ്പര്യം എന്നാൽ മുൻ തലമുറകളെ അനുകരിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് അവരുടെ അനുഭവത്തിൽ നിന്നു പഠിക്കുന്നതിനെക്കുറിച്ചാണ്.
ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു പ്രത്യേക പ്രതിഭയുണ്ട്; എന്നാൽ അവർ പലപ്പോഴും മറ്റൊരാളെപ്പോലെയാകാനുള്ള ശ്രമത്തിൽ അതിനെ നശിപ്പിക്കുന്നു.
അസ്തിത്വത്തിലെ എല്ലാ ചലനങ്ങളും ഉപരിതലത്തിലാണ്. യഥാർത്ഥ അസ്തിത്വം എപ്പോഴും നിശ്ചലമാണ്.
Meditation is not a matter of competence but of Willingness.
സുരക്ഷിതത്വം തേടുംതോറും നിങ്ങൾ കൂടുതൽ അരക്ഷിതരായിത്തീരുന്നു. യഥാർത്ഥ സുരക്ഷിതത്വം പരിത്യാഗത്തിന്റെ അവസ്ഥയിൽ മാത്രമാണ്.
അറിവ്, അറിയൽ, വിവേകം എന്നിവ തമ്മിൽ വ്യത്യാസമുണ്ട്: അറിവ് നേടാൻ കഴിയുന്നതാണ്, അറിയൽ എന്നത് ഒരു ബോധ്യപ്പെടലാണ്, വിവേകം വന്നുചേരേണ്ടതുമാണ്.