About
Wisdom
FILTERS:
SORT BY:
നിങ്ങളുടെ വ്യക്തിത്വത്തിന്റെ പുറം തോട് തകർത്താൽ, നിങ്ങൾ വെറുമൊരു സാന്നിധ്യമായിരിക്കും - ജീവനെപ്പോലെ, ദൈവത്തെപ്പോലെ, കേവലം ഒരു സാന്നിധ്യം.
മോഹഭംഗം ഒരു മോശം കാര്യമല്ല, എന്തെന്നാൽ, നിങ്ങളുടെ മിഥ്യാധാരണകൾ തകർന്നാൽ നിങ്ങൾ യാഥാർത്ഥ്യത്തോട് അടുക്കുന്നു എന്നർത്ഥം.
എപ്പോൾ യുക്തി ഉപയോഗിക്കണമെന്നും, ഉപയോഗിക്കേണ്ട എന്നും നിങ്ങൾ അറിയേണ്ടതുണ്ട്. ജീവിതത്തിലെ എല്ലാ മനോഹരമായ കാര്യങ്ങളേയും നിങ്ങൾ യുക്തിസഹമായി വിശകലനം ചെയ്താൽ അവ മണ്ടത്തരങ്ങളായി തോന്നും.
നിങ്ങൾ കുട്ടികളെ വളർത്തേണ്ടതില്ല. നിങ്ങൾ അവർക്ക് വളരാൻ, ഇടവും സ്നേഹവും പിന്തുണയും നൽകണം. ഓരോ മനുഷ്യനും അദ്വിതീയമായ ഒരു സാധ്യതയ്ക്ക് പ്രാപ്തനാണ്.
ധ്യാനലിംഗം ജീവിച്ചിരിക്കുന്ന ഗുരുവിനെപ്പോലെയാണ്. ഒരു ഗുരുവിന്റെ പ്രധാന ധർമ്മം ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകലല്ല, മറിച്ച് നിങ്ങളുടെ ഊർജ്ജത്തെ ജ്വലിപ്പിക്കുകയാണ്.
യോഗയുടെ ഏറ്റവും പ്രധാന വശം ഇതാണ്: എല്ലാ ജീവന്റെയും ബാഹുല്യവും ഉൾക്കൊള്ളുന്ന സ്വഭാവവും തികച്ചും പൂർണ്ണമായി അനുഭവിക്കുക.മണ്ണിനെ രക്ഷിക്കൂ!
നിങ്ങൾക്കു മുന്നിൽ സാധ്യതകളെ കൊണ്ടുവരുന്ന ഒരു കവാടമാണ് സ്നേഹം. ദേഷ്യം, നീരസം, നിരാശ, വെറുപ്പ് എന്നീ അവസ്ഥകളിലാകുമ്പോൾ നിങ്ങൾക്ക് ഈ സാദ്ധ്യതകൾ പൂർണ്ണമായും നഷ്ടപ്പെടുന്നു.
അസ്തിത്വത്തെ വിശ്വസിക്കാതെ നിങ്ങൾക്കിവിടെ ജീവിക്കാനാവില്ല. നിങ്ങൾ ബോധപൂർവ്വം, സ്നേഹപൂർവ്വം വിശ്വസിക്കുന്നുവെങ്കിൽ, അതാണ് ഭക്തി.
നിങ്ങളുടെ കഴിവുകളെന്തുതന്നെയായാലും, നിങ്ങളവയെ അതിന്റെ അങ്ങേയറ്റവും അതിനൽപ്പം അപ്പുറത്തേക്കും കൊണ്ടു പോകണം.
അടിസ്ഥാനപരമായി, നിങ്ങൾ ജീവനാണ്. ജീവിതം നിങ്ങൾക്കുള്ളിൽ അതിമനോഹരമായി സംഭവിക്കുന്നുണ്ടെങ്കില് - അതാണ് ആത്യന്തികമായ വിജയം.
നിങ്ങൾ കൃപയ്ക്കു പാത്രമായില്ലെങ്കിൽ, എത്ര പണമുണ്ടെങ്കിലും, നിങ്ങൾ മനോഹരമായ ഒരു ജീവിതം നയിക്കില്ല. ഇത് എന്റെ ശാപമല്ല - ഇതാണ് ജീവിതത്തിന്റെ രീതി.
മനുഷ്യർക്ക് ജീവിതത്തിന്റെ പല അംശങ്ങളും നഷ്ടമാകുന്നു, കാരണം മിക്ക സമയവും അവർ നാല് ചുമരുകൾക്കുള്ളിലാണ് കഴിയുന്നത്.