നിങ്ങളുടെ വീട്ടിൽ ഒരു പവിത്രീകരിച്ച ഒരിടം ഉണ്ടാക്കാനായി സദ്ഗുരു നിരവധി രൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരിടത്തിന്റെ പ്രകമ്പനങ്ങളെ അതിന്റെ പരമാവധി തീവ്രതയിലേക്ക് കൊണ്ടു പോകുന്ന ഒരു പ്രക്രിയയാണ് പവിത്രീകരണം. ഒരു ഒഴിഞ്ഞ ഇടത്തെ ദൈവീകമായ സാധ്യതയാക്കി മാറ്റുന്ന പുരാതനമായ ശാസ്ത്രമാണത്. ഇതു വളരെ ഊര്‍ജ്ജസ്വലവും പോഷിപ്പിക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ ഊര്‍ജ്ജവലയത്തിനുള്ളില്‍ വരുന്നവര്‍ക്ക് സ്വാഭാവികമായി തന്നെ ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യം ലഭിക്കുന്നു. ആത്യന്തികമായി, ഒരു വ്യക്തിക്ക് തന്റെ കഴിവുകളെ പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ ഇതു സഹായിക്കുന്നു. ശക്തയും, കരുണാമയിയുമായ ലിംഗഭൈരവി ദിവ്യ സ്ത്രൈണതയുടെ ഏറ്റവും തേജോമയമായ ഭാവമാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടിപരവും, പോഷണപരവുമായ തലങ്ങളെ പ്രതിനിദാനം ചെയ്യുന്ന അവള് സര്‍വവ്യാപിയാണ്.