सद्गुरु

വേദവ്യാസനാല്‍ വിരചിതമായ മഹാഭാരതം പാണ്ഡവ/കൗരവന്‍മാര്‍ തമ്മില്‍ കുരുക്ഷേത്രത്തില്‍വെച്ച് നടന്ന മഹായുദ്ധത്തിന്‍റെ വിവരണമാണ്. ആദ്യകാലങ്ങളില്‍ "ജയ" എന്ന പേരിലാണ് അതറിയപ്പെട്ടിരുന്നത്. വേദവ്യാസന്‍റെ രണ്ടു ശിഷ്യന്‍മാരാണ് മഹാഭാരതത്തിന് പ്രചാരം നല്‍കിയത്. ഇന്ന് നമ്മള്‍ അറിയുന്ന മഹാഭാരതം ഈ രീതിയില്‍ ചിട്ടപ്പെടുത്തിയത് ഉഗ്രശ്രവസ്സ് എന്ന മഹര്‍ഷിയാണ്.

2. ഐതിഹ്യമനുസരിച്ച് ഒരു ഗുഹക്കകത്തിരുന്ന് വേദവ്യാസന്‍ മഹാഭാരത കഥ ഗണപതിയെ വിസ്തരിച്ചു കേള്‍പ്പിച്ചു. ഗണേശ് ഗുഹ എന്ന പേരില്‍ പ്രഖ്യാതമായ ഈ ഗുഹ സ്ഥിതിചെയ്യുന്നത് ബദരീനാഥില്‍ നിന്നും ഏതാണ്ട് മൂന്നു കീലോമീറ്റര്‍ മാറിയാണ്. ഉത്തരാഖണ്ഡിലാണ് ബദരീനാഥ്.

മനുഷ്യരില്‍ സ്പന്ദിക്കുന്ന പ്രാണോര്‍ജ്ജം ഒരു പരിധിക്കപ്പുറത്തെത്തിയാല്‍ കരിമൂര്‍ഖന്‍റെ വിഷംപോലും ആ ശരീരത്തെ ബാധിക്കുകയില്ല.

3. ഭീമനും സര്‍പ്പവിഷവും: മനുഷ്യരില്‍ സ്പന്ദിക്കുന്ന പ്രാണോര്‍ജ്ജം ഒരു പരിധിക്കപ്പുറത്തെത്തിയാല്‍ കരിമൂര്‍ഖന്‍റെ വിഷംപോലും ആ ശരീരത്തെ ബാധിക്കുകയില്ല. എന്നാല്‍ അതിന്‍റെ ഫലം മറ്റൊരു വിധത്തില്‍ ആ ശരീരത്തില്‍ പ്രവര്‍ത്തിക്കും. സിദ്ധവൈദ്യത്തില്‍ ഇങ്ങനെയുള്ള ചില പ്രയോഗങ്ങള്‍ നിലവിലുണ്ട്. ഒരാളെ വിഷം തീണ്ടിയാല്‍ ഒരു മൂര്‍ഖനെകൊണ്ട് അയാളെ പലതവണ കൊത്തിക്കും. അതോടെ അയാളുടെ വിഷമിറങ്ങുകയും ചെയ്യും. അതിനുള്ള ദൃഷ്ടാന്തമാണ് ഭീമന്‍. ഭീമനെ ശത്രുക്കള്‍ വിഷം കുടിപ്പിച്ച് നദിയിലേക്കെറിഞ്ഞു. ആറ്റിലെ വിഷപാമ്പുകള്‍ ഭീമനെ മാറിമാറി കൊത്തി, ക്രമേണ ഭീമനെ ബാധിച്ച വിഷം ഇറങ്ങുകയും ചെയ്തു.

4. ദുര്യോധനന്‍റെ പത്നിയായിരുന്ന ഭാനുമതി വലിയ കൃഷ്ണ ഭക്തയായിരുന്നു. ഒരുനാള്‍ ശ്രീകൃഷ്ണന്‍ ദുര്യോധനന്‍റെ കൊട്ടാരത്തില്‍ അതിഥിയായി എത്തി. ദുര്യോധനന്‍ നേരത്തെ ആലോചിച്ചുറപ്പിച്ചിരുന്നു, രാത്രി കൃഷ്ണനെ മദ്യം കൊടുത്ത് മയക്കി തന്‍റെ ഒരു കാര്യം രഹസ്യമായി സാധിക്കണമെന്ന്. കൂട്ടുകാരെല്ലാവരുമെത്തി ആവോളം മദ്യപിച്ചു. എല്ലാവരും നല്ല ലഹരിയിലായി. കൃഷ്ണന്‍ സമനില വിടാതെ നിന്നു. എല്ലാവരോടും മാന്യമായി പെരുമാറി, സര്‍വരുടേയും മനം കവര്‍ന്നു. അവിടെയുണ്ടായിരുന്ന ഭാനുമതിയും പതിവിലധികം മദ്യം അകത്താക്കിയിരുന്നു. അവള്‍ മദ്യലഹരിയില്‍ സ്വയം മറന്നു. കാമാഭ്യര്‍ത്ഥനയുമായി അവള്‍ കൃഷ്ണന്‍റെ മാറില്‍ ചെന്നു വീണു. ഒരു കൈകുഞ്ഞിനെ എന്ന വണ്ണം കൃഷ്ണന്‍ ഭാനുമതിയെ എടുത്ത് ഗാന്ധാരി മാതാവിന്‍റെ കൊട്ടാരത്തില്‍ചെന്ന് മരുമകളെ രാജ്ഞിയെ ഏല്‍പിച്ചു. അടുത്തദിവസം രാവിലെ ബോധം വീണപ്പോഴാണ് ഭാനുമതി സംഭവമെല്ലാം മനസ്സിലാക്കിയത്. അന്നുതൊട്ട് അവള്‍ കൃഷ്ണഭക്തയായി.

5. ഭീമനെ വകവരുത്തുവാന്‍ ദുര്‍മന്ത്രവാദം:
ദുര്‍മന്ത്രവാദം പ്രയോഗിച്ച് ഭീമന്‍റെ കഥ കഴിക്കാന്‍ ശകുനിയും ദുര്യോധനനും പദ്ധതി തയ്യാറാക്കി. അതിന് മഹാന്നുഘോരി എന്ന മന്ത്രവാദിയെ ഏര്‍പ്പാടാക്കുകയും ചെയ്തു. എങ്ങനെയോ ഭീമന്‍ ആ ഗൂഢാലോചന മുന്‍കൂട്ടി മനസ്സിലാക്കി. ആ കെണിയില്‍ വീഴാതെ രക്ഷപ്പെട്ടു.

നിത്യ ബ്രഹ്മചാരിയായിരിക്കാമെന്ന് ഭീഷ്മന്‍ ശപഥം ചെയ്തിരുന്നു. അതുകൊണ്ട് അംബയെ വിവാഹം ചെയ്യില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. പരശുരാമന്‍ കുപിതനായി ഭീഷ്മനെ പോരിനു വിളിച്ചു. ഗുരു ശിഷ്യന്‍മാര്‍ തമ്മിലുള്ള അപൂര്‍വ്വവും ഭീകരവുമായ സംഘട്ടനം.

6. നിത്യ ബ്രഹ്മചാരിയായിരിക്കാമെന്ന് ഭീഷ്മന്‍ ശപഥം ചെയ്തിരുന്നു. അതുകൊണ്ട് അംബയെ വിവാഹം ചെയ്യില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. പരശുരാമന്‍ കുപിതനായി ഭീഷ്മനെ പോരിനു വിളിച്ചു. ഗുരു ശിഷ്യന്‍മാര്‍ തമ്മിലുള്ള അപൂര്‍വ്വവും ഭീകരവുമായ സംഘട്ടനം. ആ യുദ്ധവും കുരുക്ഷേത്രത്തില്‍ വെച്ചുതന്നെയായിരുന്നു മഹാഭാരതയുദ്ധത്തിന് മുമ്പ്. തുല്ല്യ വീര്യത്തോടെ രണ്ടുപേരും പൊരുതിനിന്നു. അവസാനം ഗുരുവായ പരശുരാമന്‍ ശിഷ്യനായ ഭീഷ്മനെ അനുഗ്രഹിച്ച് പടക്കളത്തില്‍നിന്നും യാത്രയായി. അങ്ങനെ ജയപരാജയങ്ങളില്ലാതെ ആ യുദ്ധം അവസാനിച്ചു. അതായിരുന്നു ആദ്യത്തെ കുരുക്ഷേത്രയുദ്ധം.

7. അത്രിയും ദ്രോണനും
സപ്തര്‍ഷികളില്‍ ഒരാളാണ് അത്രി മഹര്‍ഷി. കുരുക്ഷേത്ര യുദ്ധത്തില്‍ ഭയാനകമായ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ അദ്ദേഹവും ശ്രമം നടത്തുകയുണ്ടായി. അതുല്ല്യനായ (അജയ്യനായ) ദ്രോണാചാര്യന്‍ യാതൊരു വീണ്ടുവിചാരമില്ലതെ ശത്രുപക്ഷത്തുള്ളവരെ കൊന്നൊടുക്കുന്നതു കണ്ടപ്പോള്‍ അത്രി മഹര്‍ഷി യുദ്ധരംഗത്തെത്തി ആചാര്യനെ തടഞ്ഞു. ദ്രോണാചാര്യരെ സ്വധര്‍മ്മം ഓര്‍മ്മപ്പെടുത്തി. യുദ്ധത്തില്‍നിന്നും പിന്‍വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചു. അങ്ങനെ അതിഘോരമാകുമായിരുന്ന ആ യുദ്ധഭൂമിയില്‍ അദ്ദേഹം തെല്ലൊരു സമാധാനമുണ്ടാക്കാന്‍ കാരണമായി.

https://en.wikipedia.org/wiki/File:Kurukshetra.jpg