Wisdom
FILTERS:
SORT BY:
നിങ്ങൾ ഉള്ളിൽ സമചിത്തത വളർത്തിയെടുത്താൽ, ശരീരത്തിലെ ഓരോ കോശവും മാധുര്യത്തോടെ പ്രതികരിക്കും.
രൂപങ്ങളിലോ വിശ്വാസങ്ങളിലോ ഒന്നുമല്ല, നമ്മുടെ സുരക്ഷ തേടാനുള്ള വാസനയ്ക്കതീതമായി സഞ്ചരിക്കുമ്പോൾ, അവിടെയാണ് വിശുദ്ധി കാണാൻ കഴിയുക.
ജീവനോടുള്ള ആദരവോടെയും ഒരു പ്രത്യേക ചാരുതയോടെയും ഏവരും ചുവടു വയ്ക്കുന്ന ഒരു ക്ഷേത്രമാക്കി ഈ ഭൂമിയെ മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം
വസന്തകാലത്തിന്റെ വരവ് വളരെ ആഹ്ലാദത്തോടെയും സമൃദ്ധിയോടെയും ആഘോഷിക്കാനുള്ള ഒരുത്തമമായ മുഹൂർത്തമാണ് ഹോളി. നിങ്ങളുടെ ഉള്ളിൽ ശരിയായ തരത്തിലുള്ള രസതന്ത്രം സൃഷ്ടിക്കാൻ നിങ്ങൾ ശീലിക്കുകയാണെങ്കിൽ, നിങ്ങളുടെ ജീവിതം മുഴുവനുമൊരു ആഘോഷമാക്കിത്തീർക്കാം
ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നാൽ നിങ്ങളുടെ ജീവിതത്തിൻ്റെ ഉടമസ്ഥാവകാശം സ്വയം ഏറ്റെടുക്കുക എന്നതാണ്. അതിനർത്ഥം പൂർണ ബോധമുള്ള ഒരു തികഞ്ഞ മനുഷ്യനാകാൻ - ഒരു സമ്പൂർണ്ണ മനുഷ്യനാകാനുള്ള മൗലികമായ ആദ്യ ചുവടുവെപ്പ് നിങ്ങൾ സ്വീകരിച്ചുവെന്നാണ്.
മണ്ണിന് ഗുണകരമായത് എന്താണോ അത് എപ്പോഴും നിങ്ങളുടെ ശരീരത്തിനും ഗുണകരമായിരിക്കും, കാരണം നിങ്ങളുടെ ശരീരം മണ്ണിൻ്റെ മൂർത്തീഭാവം തന്നെയാണ്
നമുക്ക് ചുറ്റുമുള്ള ആളുകൾക്ക് സാഹചര്യങ്ങൾ സൃഷ്ടിക്കാൻ മാത്രമേ കഴിയൂ. അവയെ നാം എങ്ങനെ അനുഭവിക്കുന്നു എന്നത് എല്ലായ്പോഴും നമ്മളാണ് തീരുമാനിക്കുന്നത്.
നിങ്ങൾക്ക് സന്തുലിതമായൊരു തലയും ഒപ്പം തന്നെ ഭ്രാന്തമായൊരു ഹൃദയവും ആവശ്യമാണ്
പരിമിതമായ സമയവും ഊർജ്ജവുമാണ് ജീവിതം. നമുക്കിത് പരമാവധി സ്വാധീനമുണ്ടാകുന്ന വിധത്തിൽ വിനിയോഗിയ്ക്കാം.
Cowardice comes from worrying about consequences. Those who are fixated on the potential outcomes of their actions will never do what they need to do in life.
സ്ത്രീ പുരുഷനേക്കാൾ താഴെയാണെന്നുള്ള ആശയം അസംബന്ധമാണ്. ഒരു പുരുഷൻ ഒരു സ്ത്രീയിൽ നിന്ന് ജന്മംകൊള്ളുമ്പോൾ, എങ്ങനെ അവൻ ഉത്തമനും അവൾ അധമയുമാകും.
നിങ്ങളുടെ കുട്ടികൾ നിങ്ങളെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കരുത്. ബഹുമാനത്തിന്റെയും ആധിപത്യത്തിന്റെയും അല്ല, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധമാണ് നിങ്ങൾ കെട്ടിപ്പടുക്കേണ്ടത്.