Wisdom
FILTERS:
SORT BY:
നിങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണം മറ്റാരെങ്കിലുമാണ് എന്ന് വിചാരിച്ചു കൊണ്ടിരുന്നാൽ, നിങ്ങളാഗ്രഹിക്കുന്ന രീതിയിലേക്ക് മാറാൻ നിങ്ങൾക്കാവില്ല.
യുവത്വം എന്നത് പ്രായവുമായി ബന്ധപ്പെട്ടുള്ളതല്ല, മറിച്ച് ഉത്സാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഒരു ഭാവമാണ്.
ഭാരതത്തിലെ യുവശക്തിയെഭാരതത്തിന്റെ മുഖമുദ്രയായ മാനുഷിക പ്രതിഭയുടെയും കഴിവിന്റെയും എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന മാനവികതയുടെയും മഹത്തായ ആവിഷ്കാരമായി മാറ്റാനുള്ള സമയമാണിത്. നമുക്ക് ഒരുമിച്ച് ഒരു പ്രബുദ്ധ ഭൂമി സൃഷ്ടിക്കാം.
നിങ്ങളുടെ ഹൃദയം സന്തോഷഭരിതമാകുമ്പോൾ, യാതൊന്നും നിങ്ങൾക്ക് ഭീഷണിയാകാത്തതിനാൽ ആരെയും ഉപദ്രവിക്കാനുള്ള ചിന്ത നിങ്ങൾക്ക് ഉദിക്കുന്നില്ല.
ശബ്ദത്തിന് അതിന്റേതായ ഒരു ജ്യാമിതിയുണ്ട്. നിങ്ങൾ ശരിയായ തരത്തിലുള്ള ശബ്ദങ്ങൾ ഉച്ചരിക്കുകയാണെങ്കിൽ, അത് രൂപങ്ങളെ സ്പർശിക്കുകയും ആശ്ലേഷിക്കുകയും ചെയ്യും. അപാരമായ ശക്തിയുണ്ടതിന്.
നിങ്ങളുടെ നിലവിലെ അസ്തിത്വത്തിന്റെ അതിരുകൾ മറികടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഹൃദയത്തിൽ ഭ്രാന്ത് ആവശ്യമാണ്, എന്നാൽ നിങ്ങളുടെ തലയിൽ സമ്പൂർണ്ണ സന്തുലിതാവസ്ഥയും വേണം.
ജീവിതം,നല്ലത് ചീത്ത എന്നൊക്കെയുള്ള ആശയങ്ങൾക്കതീതമായ ഒരു പ്രതിഭാസമാണ്. മന:ശാസ്ത്രസംബന്ധിയായവയെ യാഥാർത്ഥ്യമായി തെറ്റിദ്ധരിക്കുന്നതിൽ നിന്നാണ് ഇത്തരം ആശയങ്ങൾ ആവിർഭവിക്കുന്നത്.
ഒരു മനുഷ്യനെന്ന നിലയിൽ, നിങ്ങളുടെ സാഹചര്യങ്ങളെ രൂപപ്പെടുത്താനുള്ള ശക്തി നിങ്ങൾക്കുണ്ട്. നിങ്ങൾ അത് ബോധപൂർവ്വം ചെയ്യുമ്പോൾ, നിങ്ങളാഗ്രഹിക്കുന്ന ജീവിതം സൃഷ്ടിക്കാൻ നിങ്ങൾക്കു കഴിയും .
നിങ്ങളുടെ ആശയക്കുഴപ്പത്തെ ബോധപൂർവ്വം കൈകാര്യം ചെയ്യുമ്പോഴാണ്കാര്യങ്ങൾക്ക് വ്യക്തത വരുന്നത്.
ഈ സൃഷ്ടിയിലെ സകല ജീവനോടും അഗാധമായ കൃതജ്ഞതാ ബോധത്തിന്റെ അനുഭവം നിങ്ങൾക്കുണ്ടാവട്ടെ.
വിദ്യാഭ്യാസം ഒരു കർക്കശമായ ഉൽപാദന സമ്പ്രദായമാകരുത്. ഇത് സർഗ്ഗാത്മകതയെയും സഹജമായ പ്രതിഭയെയും മാനവികതയെയും നശിപ്പിക്കുന്നു. പരിപോഷിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം പ്രബുദ്ധ ഭൂമിക്ക് ഒരാവശ്യമാണ്.
ഞാനിവിടെയുള്ളത് നിങ്ങളെ ആശ്വസിപ്പിക്കാനല്ല, നിങ്ങളെ ഉണർത്താനാണ്.