Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
സകല ജീവനെയും നിങ്ങൾക്ക് ദൈവികമായി കാണാൻ കഴിഞ്ഞാൽ, ഈ ഭൂമി സ്വർഗ്ഗമാകും. എങ്ങനെ ധ്യാനിക്കണമെന്നൊന്നും അറിയേണ്ട ആവശ്യമില്ല. സമ്പൂർണ്ണ പങ്കാളിത്തമുള്ളപ്പോൾ എല്ലാം തന്നെ ധ്യാനമാണ്.
ഒരു യഥാർത്ഥ അന്വേഷി എപ്പോഴും തൻ്റെ ഗുരുവിനെ കണ്ടെത്തും.
ധ്യാനം ഒരു പ്രവൃത്തിയല്ല - അത്സുഗന്ധം പരത്തിക്കൊണ്ട് വിരിയുന്ന ഒരു പുഷ്പം പോലെയാണ്.
യോഗ എന്നാൽ, ഒരു വ്യക്തിയെന്ന നിലയിലുള്ള നിങ്ങളുടെ അതിരുകൾ ഇല്ലാതാക്കി പ്രപഞ്ചവുമായി ഏകത്വം അനുഭവിക്കുക എന്നതാണ്.
ആശയാധിഷ്ഠിതമായ ജ്ഞാനമാണ് പണ്ഡിതന്റെ മാർഗ്ഗം. അനുഭൂതിപരമായഅറിവാണ് യോഗിയുടെ മാർഗ്ഗം.
വൈകാരികമായ സംഘർഷം സൃഷ്ടിച്ചാൽ, നിങ്ങൾ വെറുപ്പായിത്തീരുന്നു. വൈകാരികമായ ചാരുത സൃഷ്ടിച്ചാൽ, നിങ്ങൾ സ്നേഹമായിത്തീരുന്നു.
നിങ്ങളുടെ ചിന്തകളും വികാരങ്ങളും ബോധപൂർവമാകുമ്പോൾ, നിങ്ങൾക്ക് ഒരു വിസ്മയകരമായ ജീവിതം നിർമ്മിക്കാനാകും.
നിങ്ങൾക്ക് ആരോടും ഒന്നിനോടും ഒരു കടമയുമില്ല. നിങ്ങൾക്ക് സ്നേഹവും കരുതലും ഉണ്ടെങ്കിൽ, നിങ്ങൾ ആവശ്യമുള്ളതു ചെയ്യും.
നിങ്ങൾ ജീവിതവുമായി പൂർണ്ണസന്നദ്ധതയിലായാൽ, നിങ്ങൾ തീവ്രമാകും. ആ തീവ്രതയിൽ, നിങ്ങൾ നിങ്ങളുടെ പരമാവധി ശേഷിയിലായിത്തീരുന്നു.
ബുദ്ധികൊണ്ട്, എങ്ങനെ ഉപജീവനം നടത്താമെന്നു നിങ്ങൾ പഠിക്കുന്നു. ഭക്തിയിലൂടെ, എങ്ങനെ ഒരു ജീവിതം നിർമ്മിക്കാമെന്ന് നിങ്ങൾ അറിയുന്നു.
ദുരിതവും സന്തോഷവും നിർമ്മിക്കപ്പെടുന്നത് നിങ്ങളുടെ മനസ്സിലാണ്.
നിങ്ങൾ ബോധപൂർവമല്ലാതെ ചെയ്യുന്നതെല്ലാം, ബോധപൂർവവും ചെയ്യാൻ കഴിയും. ഇതാണ് അജ്ഞതയും പ്രബുദ്ധതയും തമ്മിലുള്ള വ്യത്യാസം.