ലീലലോലുപതയെ ഉത്തരവാദിത്തമില്ലായ്മ എന്ന് തെറ്റായി തുലനം ചെയ്യുന്നു, എന്ന് സദ്ഗുരു പറയുന്നു. നിങ്ങളുടെ സ്വന്തം സൃഷ്ടിയിൽ കുടുങ്ങിപ്പോയികൊണ്ട് ഒരു വീർപ്പിച്ച് കെട്ടിയ മുഖത്തോടെ ചുറ്റിനടക്കുന്നതിനുപകരം, നിങ്ങൾ ജീവിതവുമായി കളിക്കുകയും ഈ വലിയ സൃഷ്ടികർമ്മവുമായി സ്വരച്ചേർച്ചയിലാവുകയും ചെയ്താൽ, അതാണ് ഏറ്റവും ഉത്തരവാദിത്വപൂർണ്ണമായ ജീവിതം. നിങ്ങൾക്ക് ഭക്തിപാതയിലൂടെ സഞ്ചരിക്കണമെങ്കിൽ, നിങ്ങൾ സ്വയം സൂക്ഷിച്ചുവെയ്ക്കരുത് - നിങ്ങൾ ആവേശത്തോടെ ജ്വലിക്കണം.