ആളുകൾ എങ്ങനെ തങ്ങളുടെ വിശ്വാസങ്ങളുടെ പേരിൽ ശണ്‌ഠ പിടിക്കുകയും, അനിവാര്യമായി സംഘട്ടനങ്ങളിലേക്ക് എത്തിച്ചേരുന്ന രീതിയിൽ അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു, എന്ന് സദ്ഗുരു പറയുന്നു. മതമെന്നാൽ ഉള്ളിലേക്ക് തിരിയാനുള്ള ഒരുപാധിയാണ്. അതിനെ, ചില വിശ്വാസപ്രമാണങ്ങളാക്കി തരം താഴ്ത്തരുത് - മതം ഒരാളുടെ ആത്മ പരിവർത്തനത്തിന് വേണ്ടിയുള്ളതാണ്.