സദ്‌ഗുരുവിന്റെ പുസ്തക പ്രകാശനം ലണ്ടനില്‍...
നവംബര്‍ 16, 2016 : നവംബര്‍ 13ന് ലണ്ടനിലെ എക്സലില്‍ മൂവായിരത്തോളം പേരുടെ നിറഞ്ഞ സദസ്സില്‍ “ഇന്നര്‍ എഞ്ചിനീയറിംഗ് : എ യോഗിസ് ഗൈഡ് ടു ജോയ്” (Inner Engineering : A Yogi’s Guide to Joy”) എന്ന പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
 
 

 

सद्गुरु

“ബാഹ്യമായ ക്ഷേമനിര്‍മ്മാണത്തിനുവേണ്ടി ഭൌതികശാസ്ത്രം നിലനില്‍ക്കുന്നതുപോലെ, ആന്തരികമായ ക്ഷേമനിര്‍മ്മാണത്തിനായി അഖണ്ന്ധമായതും അന്ത:സ്ഥിതമായതും ആയ ഒരു ശാസ്ത്രമുണ്ട്. അതിനെയാണ് ഞാന്‍ ഇന്നര്‍ എഞ്ചിനീയറിംഗ് എന്നു വിളിക്കുന്നത്‌.” സദ്‌ഗുരു

ലണ്ടനിലെ എക്സലില്‍ സദ്‌ഗുരുവിനെ സ്വീകരിച്ചത് മൂവായിരത്തി അറുന്നൂറോളം പേരുടെ നിറഞ്ഞ സദസ്സ്...

നവംബര്‍ 16, 2016 : നവംബര്‍ 13ന് ലണ്ടനിലെ എക്സലില്‍ മൂവായിരത്തോളം പേരുടെ നിറഞ്ഞ സദസ്സില്‍ “ഇന്നര്‍ എഞ്ചിനീയറിംഗ് : എ യോഗിസ് ഗൈഡ് ടു ജോയ്” (Inner Engineering : A Yogi’s Guide to Joy”) എന്ന പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. വടക്കെ അമേരിക്കയില്‍ വളരെ ജനപ്രിയമായിത്തീര്‍ന്ന ഈ പുസ്തകം 'ന്യൂയോര്‍ക്ക് ടൈം ബെസ്റ്റ് സെല്ലറില്‍' പല വിഭാഗങ്ങളിലായി ഇടം നേടിയിട്ടുണ്ട്.

sadhguru-2-bookപാശ്ചാത്യവായനക്കാര്‍ക്കായി വേണ്ടിയിട്ടുള്ള സദ്‌ഗുരുവിന്റെ അമേരിക്കയിലെ 17 പട്ടണങ്ങളിലൂടെയുള്ള യാത്ര അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഓരോ സ്ഥലത്തും ആവേശഭരിതരായ സദസ്സിന്‍റെ ഊഷ്മളമായ വരവേല്‍പ്പാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. മൂന്നാഴ്ചയ്ക്കുള്ളില്‍ മുപ്പത്തി ആറായിരത്തോളം പേരാണ് അദ്ദേഹത്തിന്‍റെ പ്രഭാഷണം കേള്‍ക്കാനായി എത്തിയത്.
ഈ രീതിയില്‍ ഒരു പുസ്തകം റിലീസ് ചെയ്യുക എന്നത് കഴിഞ്ഞ ഇരുപത് വര്‍ഷമായി തന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആശയമായിരുന്നു എന്ന് സദ്‌ഗുരു പറഞ്ഞു.

ആഹ്ളാദത്തെ നിങ്ങളുടെ സ്ഥിരം പങ്കാളിയാക്കിത്തീര്‍ക്കുക എന്നതാണ് ഞാന്‍ ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. അത് സംഭവിക്കാനായി ഈ പുസ്തകം നല്‍കുന്നത് ശാസ്ത്രമാണ്, സുവിശേഷമോ ധര്‍മ്മോപദേശമോ അല്ല... സാങ്കേതിക വിദ്യയാണ്, പ്രബോധനമല്ല... ഒരു മാര്‍ഗ്ഗമാണ്, കല്‍പ്പനയല്ല...

“ഞങ്ങളുടെ മറ്റു പുസ്തകങ്ങള്‍ പ്രചോദിപ്പിക്കുയാണെങ്കില്‍, ഇത് പരിവര്‍ത്തനത്തിനുതകുന്നതാണ്.”

“ഞങ്ങളുടെ മറ്റു പുസ്തകങ്ങള്‍ പ്രചോദിപ്പിക്കുയാണെങ്കില്‍, ഇത് പരിവര്‍ത്തനത്തിനുതകുന്നതാണ്.”

യോഗയുടെ ശാസ്ത്രത്തിനെ അടിസ്ഥാനമാക്കി ആന്തരികമായ സ്ഥിരതയ്ക്കും സ്വയം ശാക്തീകരണത്തിനും ഉള്ള മാര്‍ഗ്ഗമായി വായനക്കാരന് ഉപകരിക്കുന്നതാണ് പ്രസ്ത്യുത ഗ്രന്ഥം.

sadhguru-londonഈശ ഫൗണ്ടേഷന്‍റെ സ്ഥാപകനായ സദ്‌ഗുരു ലോകോത്തര സംവാദക സമൂഹങ്ങളില്‍ ഒന്നായ ഓക്സ്ഫോര്‍ഡ് യൂണിയനിലെ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന സദസ്സിനെ ലണ്ടനില്‍ വച്ച് നവംബര്‍ 15ന് അഭിസംബോധനം ചെയ്തു. സൗഖ്യത്തിനുതകുന്ന പൗരാണികവിദ്യകളുടെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രീയതയെക്കുറിച്ചും അതിന്‍റെ ആനുകാലിക പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

പരിണാമത്തിലൂടെ മനുഷ്യമസ്തിഷ്കവും ബുദ്ധിശകതിയും പുഷ്പികരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ കഴിവുകളെ കൈകാര്യം ചെയ്യാന്‍ അറിയാത്തതുമൂലം പ്രസ്ത്യുത പരിണാമം പലര്‍ക്കും ഒരു ദുരിതമായിത്തീരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് എങ്ങനെ അറിവില്ലായ്മ അനന്തവും, അറിവ് പരിമിതവും ആകുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. 'യോഗയുടെ സംസ്കാരത്തില്‍ അറിവില്ലായ്മയെ വിലമതിച്ചിരുന്നു. ഒരാള്‍ക്ക് തന്‍റെ അറിവില്ലായ്മയുമായി താദാത്മ്യം പ്രാപിക്കാനാകുമെങ്കില്‍ അയാള്‍ സ്വാഭാവികമായും ഒരു അന്വേഷിയായിത്തീരും. അതേസമയം പരിമിതമായ തന്‍റെ അറിവുമായി താദാത്മ്യം പ്രാപിക്കുന്ന ആള്‍ നിഷ്ഠൂരനുമാകും'

നവംബര്‍ 16ന് ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 'ഇന്‍ഡോ യൂറോപ്യന്‍ ബിസിനസ്സ് ഫോറം എക്സലന്‍സ് അവാര്‍ഡ്' സദ്‌ഗുരു സ്വീകരിച്ചു.

നവംബര്‍ 16ന് ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 'ഇന്‍ഡോ യൂറോപ്യന്‍ ബിസിനസ്സ് ഫോറം എക്സലന്‍സ് അവാര്‍ഡ്' സദ്‌ഗുരു സ്വീകരിച്ചു.

ആഗോളതലത്തില്‍ ദശലക്ഷക്കണക്കിനാളുകള്‍ക്ക് യോഗയുടെ ശാസ്ത്രം പകര്‍ന്നു നല്‍കുക വഴി മാനവരാശിക്ക് അദ്ദേഹം നല്‍കിയ അഭൂതപൂര്‍വ്വമായ സംഭാവനകളെ മാനിച്ചു കൊണ്ടാണ് ഈ അവാര്‍ഡ്. ഇന്‍ഡോ യൂറോപ്യന്‍ ബിസിനസ്സ് സംഘടിപ്പിച്ച ഗ്ളോബല്‍ ബിസിനസ്സ് മീറ്റ് എന്ന ഈ പരിപാടിയില്‍ ഹരിയാനയില്‍ നിന്നുള്ള കാബിനറ്റ് മിനിസ്റ്റര്‍ ആയ ശ്രീ ബിലാസ് ശര്‍മ്മ മുഖ്യാതിഥി ആയിരുന്നു

മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന “ശരീരം ധര്‍മ്മസാധനം” എന്ന പുസ്തകത്തിന്റെ ആമുഖം

ശരീരം പലർക്കും പലവിധത്തിലാണല്ലോ അനുഭവവേദ്യമാകുന്നത്. ഒരു ശിശുവിന് തന്റെ ശരീരവും അതിന്റെ പ്രവർത്തനങ്ങളും അപരിചിതങ്ങളാണ്. ശരീര പ്രക്രിയകളെക്കുറിച്ചു മനസ്സിലാക്കി അതിനെ നിലനിർത്താനും സംരക്ഷിക്കുവാനും അവൻ പഠിച്ചു വരുന്നതേയുള്ളു. യുവാവിന് വിവിധ ഗ്രന്ഥികളിൽ നിന്നുവരുന്ന രാസ വസ്തുക്കളാൽ നയിക്കപ്പെടുന്ന ഒരു വാഹനമാണത്. തന്റെ ശ്രദ്ധ തെറ്റിക്കാൻ ഒരു സുന്ദരമായ മുഖമോ ശരീരമോ ധാരാളമാണ്.

sashguru-at-oxfordമധ്യവയസ്സിലെത്തുമ്പോഴാണ് ശരീരത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാകുന്നത് - അത് ക്ഷണികവും താത്കാലികവുമാണെന്ന സത്യം. മുൻപൊരിക്കലും ശ്രദ്ധയിൽ പെടാതിരുന്ന അവയവങ്ങളും, പേശികളും ശല്യപെടുത്തുകയും ശുശ്രുഷ ആവശ്യപ്പെടുകയും ചെയ്യുന്നു. വൃദ്ധർക്ക് ശരീരമെന്നാൽ വേദനയും വിഷമതകളും മാത്രമാണ്. ഇത്രയും കാലം നിലനിന്നുപോന്ന ആരോഗ്യം അസുഖങ്ങൾക്കും വേദനകൾക്കും അടിമപ്പെടുന്നു. "ജീവിതം ഇത്രയൊക്കെയേ ഉള്ളു " എന്ന് തോന്നിത്തുടങ്ങിയാൽ അത്ഭുതമില്ല.

ദൗർഭാഗ്യവശാൽ ശരീരത്തെ വെറും മജ്ജയും മാംസവുമായിട്ടാണ് അധികമാളുകളും കാണുന്നത്. ശാരീരിക യാതനകളോ വിഷയ സുഖങ്ങളോ അനുഭവിക്കാനുള്ള ഒരു പാത്രം മാത്രമാണത്. അതിന്റെ സൂക്ഷ്മവും ഗഹനവുമായ ഭാവം ഒരിക്കലും വെളിപ്പെടുന്നില്ല. വൈദ്യശാസ്ത്രപ്രകാരമുള്ള ശരീര പ്രവർത്തനങ്ങളും മറ്റും അതിന്റെ പുറം തോട് മാത്രമാണ്. യോഗ ശാസ്ത്ര പ്രകാരം ഇത് പ്രപഞ്ചമൊട്ടാകെയുള്ള ഓരോ അണുവുമായി ബന്ധപ്പെട്ടതും സദാ സ്പന്ദിച്ചുകൊണ്ടിരിക്കുന്നതുമായ അതിസൂക്ഷ്മമായി സൃഷ്ടിക്കപ്പെട്ട ഒരു വസ്തുവായിട്ടാണ് മനസ്സിലാക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും.

ഒരു യോഗിക്കാകട്ടെ ഈ പ്രപഞ്ചം ഒന്നാകെ അനുഭവിക്കുവാനുള്ള നിരതിശയമായ ഒരു ഉപകരണമാണ്. തന്റെ ശരീരം. വിവിധ യോഗചര്യകളിലൂടെ നമുക്ക് ശരീരത്തിന്റെ ആഴങ്ങളിലേക്ക് , ഓരോ അടരുകളിലൂടെ ഇറങ്ങിച്ചെന്ന് ആ ശരീരത്തെ ലോകത്തിന്റെ തന്നെ അച്ചുതണ്ടാക്കുവാൻ പാകത്തിൽ നവ്വീകരിക്കുവാൻ സാധിക്കും. ആധുനിക മനുഷ്യന്റെ ജീവിതത്തിലേക്ക് മനുഷ്യ ശക്തിയുടെ മാഹാത്മ്യം മനസ്സിലാക്കുവാനുള്ള പുരാതനമായ വിദ്യകളെ കൊണ്ടുവരുവാനാണ് സദ്‌ഗുരു തന്റെ ജീവിതവും പ്രവൃത്തിയും സമർപ്പിച്ചിട്ടുള്ളത്.

ഭൂമിയിലെ ഏറ്റവും പരിഷ്കൃതമായ ഒരു ഉപകാരണത്തെയാണ് ഈ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. ദുർഗ്രഹവും അതേസമയം ആവേശകരവുമായ ഒരു യാത്രയുടെ ആദ്യ പടിയാണിത്; ഭൗതികമായതിൽ ഉറച്ചുനിൽക്കുമ്പോഴും അതിനപ്പുറമുള്ളതിനെ ആസ്വദിക്കുവാൻ സഹായിക്കുന്ന ഒരു പ്രക്രിയയുടെ ആദ്യ പടി. ഇതിനെല്ലാം ഉപരിയായി, ഒട്ടുമിക്കവരും മനുഷ്യ ശക്തിക്കതീതമെന്നു കരുതുന്ന തരത്തിൽ ജീവിക്കുവാനും പ്രവർത്തിക്കുവാനും എങ്ങിനെ സാധിക്കും എന്നതിലേക്കൊരു എത്തിനോട്ടമാണ് ഈ ഗ്രന്ഥം.

 
 
  0 Comments
 
 
Login / to join the conversation1