ചോദ്യം: നമസ്കാരം സദ്ഗുരു,  താങ്കളുടെ "അഭാവം" എന്ന കവിതയിൽ, " ഓ നിങ്ങൾ എന്റെ  അസാന്നിധ്യം രുചി ക്കേണ്ടതുണ്ട്" എന്ന് പറയുന്നു.എന്താണ് ഇതിന്റെ അർത്ഥം?

സദ്ഗുരു: ഇതാണ് അസ്ഥിത്വത്തിന്റെ സ്വഭാവം: എന്താണോ ഉള്ളത് അഥവാ എന്താണോ സൃഷ്ടി അല്ലെങ്കിൽ എന്താണോ പ്രത്യക്ഷമായിട്ടുള്ളത്,  അതു വളരെ ചെറുതാണ്. ഇതിന്റെ പ്രഭാവം നമ്മളുടെ നയനങ്ങളുടെ സ്വഭാവം ഒന്നുകൊണ്ടുമാത്രമാണ്. പക്ഷേ നിങ്ങളുടെ ജീവന്റെ പ്രഭാവത്തെ സംബന്ധിച്ചിടത്തോളം എന്താണ് നിങ്ങൾക്ക് ഇല്ലാത്തതു അതാണ്   നിങ്ങളെ ഭരിക്കുന്നതും നയിക്കുന്നതും. നിങ്ങളതിനെ ആഗ്രഹം, അഭിലാഷം,  അതികാംക്ഷ അഥവാ അന്വേഷണം എന്നൊക്കെ വിളിച്ചേക്കാം. പക്ഷേ എന്താണോ നിങ്ങൾക്ക് ഇല്ലാത്തതു അതാണ്  ആധിപത്യം സ്ഥാപിക്കുന്നത്,  നയിക്കുന്നത്.... ജീവിതത്തിലെ എല്ലാ സാധ്യമായ വഴികളിലൂടെയും ഭരിക്കുന്നത്.

ഇവിടെ  ഒരാൾ ഉണ്ട് അല്ലെങ്കിൽ ഇവിടെ അയാൾ ഇല്ല, എന്ന അർഥത്തിൽ സാന്നിധ്യത്തെയും അസാന്നിധ്യത്തെയും  മനസ്സിലാക്കരുത്. ഞാൻ എന്താണോ അത് എന്റെ അസാന്നിധ്യം കൊണ്ട് മാത്രമാണ്,  എന്റെ സാന്നിധ്യം കൊണ്ടല്ല. എനിക്ക് ചുറ്റും എന്റെ കൂടെ ഒരുപാട് കാലം ഉണ്ടായിരുന്ന ആളുകൾ വളരെ  ആശയക്കുഴപ്പത്തിലാണ്. അല്ലെങ്കിൽ അവർ വിചാരിക്കുന്നു ഞാനൊരു അഴിമതിക്കാരൻ ആവുകയാണ് എന്ന്.  കാരണം വളരെ തന്ത്രപരമായ രീതിയിൽ ഞാൻ എന്റെ ജീവിതത്തിൽ എപ്പോഴും  മാറ്റങ്ങൾ വരുത്തുന്നു. അതെല്ലാം നാളേക്ക് വേണ്ടിയുള്ളതാണ്. ഇന്നത്തെ  ആവശ്യത്തിനുള്ളതല്ല. ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം ചെയ്തുതീർക്ക പെട്ടതാണ്. ഞാൻ എന്റെ വ്യക്തിത്വവും   എന്റെ സംഭാഷണ രീതിയും എല്ലാം  നാളേക്ക് ആവശ്യമായ രീതിയിലേക്കാണ് ക്രമീകരിച്ചിരിക്കുന്നത് .

സ്ഥിരതക്ക് വേണ്ടിയിട്ട് ഗുരുവിനെ നോക്കി കാണുന്നവർ ആശയക്കുഴപ്പത്തിൽ ആകും. ആരെങ്കിലും ഒരു ഗുരുവിനെ അദ്ദേഹം നല്ലവനാണെന്ന് ഒരു പ്രത്യേക നിമിഷത്തിൽ  കരുതി തിരഞ്ഞെടുത്തിട്ടുണ്ട് എങ്കിൽ അവർ ഇപ്പോൾ വിചാരിക്കുന്നത് അദ്ദേഹം അഴിമതിക്കാരനായി  മാറുകയാണെന്നാണ്; കാരണം പത്തു വർഷം മുൻപ് ഗുരു  എങ്ങനെയായിരുന്നുവോ  ഇപ്പോൾ അദ്ദേഹം ഒട്ടും അങ്ങനെയല്ല . തീർച്ചയായും അദ്ദേഹം എപ്പോഴും ഒരേ പോലെയായിരിക്കില്ല , കാരണം അദ്ദേഹം ഒരു ദ്രവിച്ച പാറ അല്ല ജീവിച്ചിരിക്കുന്ന ഒരു സാധ്യതയാണ്.

നിങ്ങൾ നിങ്ങളുടെ വീട്ടിലെ ഒരു തെങ്ങോ,  അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയോ  അവർ 10 വർഷം മുന്നേ എങ്ങനെയാണോ അതുപോലെ ഇരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? അതോ നിങ്ങൾക്ക് അവർ പൂർണ്ണമായും വ്യത്യസ്തരായ മറ്റെന്തെങ്കിലും ആവണമോ? പക്ഷേ നിങ്ങൾക്ക് നിങ്ങളുടെ ഗുരു 10 വർഷം മുന്നേ എങ്ങനെയായിരുന്നു അങ്ങനെ തന്നെ വേണം. കാരണം നിങ്ങൾ മുറുകെ പിടിക്കാനായി ഒരു പാറ കല്ലിനെ  ആണ് നോക്കി കൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് അതാണ് വേണ്ടതെങ്കിൽ ഞാൻ നിങ്ങളുടെ കഴുത്തിന് ചുറ്റും ഒരുപാറ തൂക്കിയിടാം. നിങ്ങളാ കല്ല്  ചുമന്നുകൊണ്ട് നടക്കുകയാണെങ്കിൽ , നിങ്ങൾ എപ്പോഴും സ്ഥിരതയും ദൃഢതയും ഉള്ളവർ  ആയിത്തീരും.

ഞാൻ നിങ്ങൾക്ക് അമൂല്യമാവുന്നത് എന്റെ അഭാവം കൊണ്ടു മാത്രമാണ്, കാരണം ഞാൻ ശൂന്യത പോലെയാണ്.

സ്ഥിരത ഉറപ്പിക്കാൻ ശ്രമിക്കാതിരിക്കുക. ഞങ്ങൾ ഇവിടെ ആദ്യം വന്നപ്പോൾ,  ഇവിടുത്തെ ആദ്യത്തെ  ചെറിയ കെട്ടിടം ഞങ്ങൾ പണി പൂർത്തിയാക്കിയിരുന്നു . അപ്പോൾ തമിഴ്നാട്ടിലെ ചെറിയ നഗരങ്ങളിൽ നിന്നും വന്ന ചില സ്ത്രീകൾ പറഞ്ഞു, " ഇത് അമ്മവീട് മാതിരി നമ്മക്ക് ", എന്ന് വെച്ചാൽ "ഇത് എനിക്ക് എന്റെ അമ്മയുടെ വീട് പോലെ തന്നെ". അവർ "അമ്മയുടെ വീട്" പോലെ എന്ന് പറയാൻ കാരണമെന്തെന്നാൽ അവരെ സംബന്ധിച്ചിടത്തോളം ഭർത്താവിന്റെ വീട് എന്നാൽ തീരാത്ത പണിയും ഗർഭധാരണവും ആണ്. അതായിരുന്നു അവരുടെ ജീവിതം. "അമ്മയുടെ വീട്" എന്നാൽ ഇതിൽ രണ്ടിൽ  നിന്നുമുള്ള  വിശ്രമം ആണ്.

ഇതൊരു 'അമ്മ വീട'ല്ല എന്ന് അവരെ ഞാൻ ഓർമപ്പെടുത്തി. ആശ്രമം രക്ഷപ്പെടാനുള്ള ഒരു സ്ഥലമല്ല, ഒഴിവുസമയം ചിലവഴിക്കാനുള്ള സ്ഥലവും അല്ല - ഇത് പരിശ്രമിക്കാൻ ഉള്ള ഒരു സ്ഥലമാണ്.  വൈകാരികമായി ആശ്വാസം കണ്ടെത്താനുള്ള ഒരു സ്ഥലമല്ല. ഇത് ആഹ്ലാദകരമായി എങ്ങനെ ഭവനരഹിതൻ  ആയിരിക്കാം എന്ന് പഠിക്കാനുള്ള സ്ഥലമാണ്.  നമുക്ക് ഒരു പാർപ്പിടം വേണം എന്നതിനാൽ ,  നമുക്ക് ഇവിടെ ഒരു  പാർപ്പിടം ഉണ്ട്. നമുക്ക് നാളെ രാവിലെ ഇവിടെ നിന്ന് മാറണമെങ്കിൽ നമ്മൾ മാറും - നമുക്ക് അതിനെ സംബന്ധിച്ച് യാതൊരു പ്രശ്നവും  ഇല്ല.

ഇപ്പോൾ ആശ്രമം കേവലമൊരു പാർപ്പിടം മാത്രമല്ല - ഇതൊരു ദൗത്യമാണ് ആണ്, ദശ ലക്ഷം ആളുകൾക്ക് ഇതൊരു സാധ്യത ആണ്, അതുകൊണ്ട് നമ്മൾ ഇതിനെ പരിപാലിക്കുന്നു. പക്ഷേ ഇത് ആർക്കും ഒരു വീടല്ല. ഗൃഹം  എന്നാൽ നിങ്ങൾ വ്യക്തിത്വവും ആശ്വാസവും തേടുകയാണ്, സ്ഥിരത ഉറപ്പിക്കാൻ നോക്കുകയാണ്. സ്ഥിരത ഉറപ്പിച്ച ആളുകളിൽ  എനിക്ക് താല്പര്യമില്ല . ഞങ്ങൾ നിങ്ങളെ മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ  ചെയ്യുമ്പോൾ, നിങ്ങൾക്ക് സ്ഥിരത വരും. അതുവരെ നിങ്ങൾ ' on ' ആയിരിക്കണം. അതാണ് ജീവിതത്തിന്റെ ലക്ഷ്യം - മരിച്ചു വീഴും വരെ എപ്പോഴും എപ്പോഴും 'On' ആയിരിക്കുക.

ഞാൻ നിങ്ങൾക്ക് അമൂല്യമാവുന്നത് എന്റെ അഭാവം കൊണ്ടു മാത്രമാണ്, കാരണം ഞാൻ ശൂന്യത പോലെയാണ്.മറിച്ച് കത്തുന്ന സൂര്യനെ പോലെയല്ല. എനിക്ക് വേണമെങ്കിൽ സൂര്യനെ പോലെ ജ്വലിക്കാം, എനിക്ക് ആവശ്യമുള്ളപ്പോൾ. പക്ഷെ മുഖ്യമായും ഞാൻ ഒഴിഞ്ഞ ആകാശം പോലെയാണ് എന്നുമാത്രമല്ല അതാണ് ഏറ്റവും അമൂല്യമായ വസ്തു. അതുകൊണ്ടാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നത്. അത് ഈ മുറിയെ സംബന്ധിച്ചിടത്തോളം ശരിയാണ്, അത് പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ശരിയാണ്, അത് എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ്, അത് നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയാവണം.

നിങ്ങൾ "Someone is full of themselves" ( ആരോ മുഴുവൻ ആയിട്ടും അവരവരുടെ ലോകത്ത്) എന്ന പദം കേട്ടിട്ടുണ്ട്. നിങ്ങൾ നിങ്ങളല്ലാതായി മാറിയാൽ , പിന്നെ നിങ്ങളുടെ സാന്നിധ്യം ഇല്ല. അത് വളരെ മികച്ച ഒരു അവസ്ഥയാണ്. ആ അസാന്നിധ്യത്തെ ആസ്വദിക്കൂ.

Absence

If you are enamored with my presence
O you should taste my absence

If my presence has made some sense
In my absence you would know the true essence

In my presence if you did find some romance
My absence would bring you to utter obeisance

In my presence if you have been swept by my grace
My absence will take you beyond grace and disgrace

If my presence has been an intoxicating wine
My absence will drown you in Divine

Love & Grace