ഈശ യോഗാ കേന്ദ്രത്തില്‍ സാധനാ പാദം - സ്വയം സമര്‍പ്പിക്കാനുള്ള ഒരു അവസരം

സദ്ഗുരു ഈ വര്‍ഷത്തെ സന്നദ്ധസേവകര്‍ക്ക് ഈശ യോഗാ കേന്ദ്രത്തിലെ ശക്തമായ രീതിയില്‍ പവിത്രീകരണം നടന്ന ഇടത്തില്‍ സാധനാ പാദം അനുഷ്ഠിയ്ക്കുന്നതിനുള്ള അവസരം നല്‍കുന്നു. താമസത്തിന്‍റെ കാലയളവ് ഗൂരുപൂര്‍ണ്ണിമാദിനമായ ജൂലായ് 27-ന് ആരംഭിയ്ക്കുകയും മഹാശിവരാത്രിവരെ നീളുകയും ചെയ്യുന്നു. സന്നദ്ധസേവനത്തിനും തന്‍റെ പരമമായ ശക്തി തിരിച്ചറിയുന്നതിനും ഒരു വ്യക്തിയ്ക്കു സ്വയം സമര്‍പ്പിക്കാവുന്ന ഒരവസരമാണിത്.
Sadhanapada at Isha Yoga Center – An Opportunity to Offer Yourself
 

സദ്ഗുരു: ഈ ശരിരം കേവലം മണ്ണിനേക്കാള്‍ക്കവിഞ്ഞ യാതൊന്നുമല്ല. അതു കൊണ്ട് ഭൂമിക്കുണ്ടാകുന്ന മനോഭാവങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും മനുഷ്യ ശരീരവും കടന്നു പോകും. യോഗ സമ്പ്രദായത്തില്‍ സാധനാ പാദമെന്നു പൊതുവേ പറയുന്നത്, കര്‍ക്കട സംക്രാന്തിക്കും മകരസംക്രാന്തിക്കുമിടയിലുള്ള കാലത്തെയാണ്. പ്രത്യേകിച്ചും, ഗുരുപൂര്‍ണ്ണിമ (കര്‍ക്കടസംക്രാന്തിക്കു ശേഷമുള്ള ആദ്യത്തെ പൗര്‍ണ്ണമി നാള്‍) മുതല്‍ മകര സംക്രാന്തിക്കു (ഏകദേശം ജനുവരി നാലാം തീയതിയോ അഞ്ചാം തീയതിയോ) ശേഷം വരുന്ന ഏതാനും ദിവസങ്ങള്‍ വരെയാണ് സാധനയ്ക്കു യോജിച്ച സമയമായി കണക്കാക്കപ്പെടുന്നത്. പ്രസ്തുത സമയത്തു ചെയ്യുന്ന സാധന ഏറ്റവും നല്ല ഫലമുളവാക്കുന്നു, പ്രത്യേകിച്ചും ഉത്തരാര്‍ദ്ധഗോളത്തില്‍.

ആദിയോഗിയുടെ അദ്ധ്യാപനത്തിന്‍റെ ആരംഭം

ദക്ഷിണായനം എന്നു കൂടിയറിയപ്പെടുന്ന ഈ സമയത്താണ് ഈ ഗ്രഹത്തിന്‍റെ ഉത്തരാര്‍ദ്ധ ഗോളത്തിലുള്ള ഭൗമാകാശത്തില്‍ സൂര്യന്‍ തെക്കോട്ടു പ്രയാണമാരംഭിയ്ക്കുന്നത്. സൂര്യന്‍റെ തെക്കോട്ടുള്ള ഈ പ്രയാണത്തിന് പ്രാധാന്യം കൈവന്നത്, ഇത് ആദിയോഗിയുടെ അദ്ധ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തെ കുറിയ്ക്കുന്നുവെന്നതിനാലാണ്. സപ്ത ഋഷികള്‍ എന്തു ചെയ്യണമെന്ന് അദ്ദേഹം ഉപദേശിച്ചത് ഈ ഘട്ടത്തിലാണ്. അവിടുന്ന് തെക്കോട്ടു തിരിഞ്ഞിരുന്നു, ദക്ഷിണാമൂര്‍ത്തിയായി മാറി. അദ്ദേഹം ഇപ്രകാരം പ്രവര്‍ത്തിച്ചത് വെറുതെ തോന്നിയത് കൊണ്ടല്ല. മറിച്ച്, സൂര്യന്‍ തെക്കോട്ടു തിരിഞ്ഞതിനാലും, കാര്യങ്ങള്‍ ഈ സമയത്തു പ്രവര്‍ത്തിക്കുന്നതിന് ഏറ്റവുമനുയോജ്യമായ രീതി അപ്രകാരമായതിനാലുമാണ്.

    ഏതു തരത്തിലുള്ള യോഗസാധനയനുഷ്ഠിക്കുന്ന വ്യക്തിയായാലും, അയാളുടെ ജീവിതത്തില്‍ സാധനാപാദത്തിനു പ്രസക്തിയുണ്ട്. ഏതു കാര്യവും സംഭവ്യമാക്കുന്നതു സംബന്ധിച്ച ഏറ്റവും പ്രധാന സംഗതി, നമ്മുടെ പക്കലുള്ളതുപയോഗിച്ച് ശരിയായ കാര്യങ്ങള്‍ ചെയ്യുകയെന്നതാണ്. ഏതെങ്കിലും സംഗതി നമ്മുടെ കൈവശമില്ലെങ്കില്‍, നമുക്കു കാത്തിരിയ്ക്കാന്‍ മാത്രമേ കഴിയൂ. സാധനയെന്നു നമ്മള്‍ പറയുമ്പോള്‍ നമ്മുടെ കൈവശമുള്ള കാര്യങ്ങളെയാണ് അതു കൊണ്ടുദ്ദേശിയ്ക്കുന്നത്. അവയുപയോഗിച്ച് നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയും. അതായത്, ഈ കാര്യം നമുക്കു സാധ്യമാക്കാന്‍ കഴിയും.

വേരുകള്‍ ആഴത്തില്‍ ഇറക്കുക

സാധനാപാദം ഇതു പോലെയാണ് - ഈ ആറു മാസങ്ങള്‍ക്കു പ്രാധാന്യമുണ്ട്, കാരണം, ഈ സമയത്ത് നിങ്ങള്‍ക്കു ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. നിങ്ങള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ വിളവെടുപ്പിനു കാലമാകുമ്പോള്‍ ശരിയായ ഫലം കൈവരും. ഉദാഹരണത്തിന്, ഒരു പൂവു സംഭവിയ്ക്കുന്നത് നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതു കൊണ്ടല്ല. ഒരു പുവു സംഭവിക്കുന്നത് അതുണ്ടായ ചെടിക്കു വെള്ളവും വളവും നല്‍കുന്നതിനാലാണ്. ഇതും അതു പോലെ തന്നെ.

    ഞാന്‍ വളത്തെപ്പോലെയാണ്. നിങ്ങള്‍ എന്നില്‍ വേരിറക്കുകയാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ പൂവണിയും. വെള്ളത്തിനു വേണ്ടി പ്രാര്‍ത്ഥിയ്‌ക്കേണ്ടതില്ല - അതു ഫലം ചെയ്യില്ല. നിങ്ങള്‍ നന്നായി വേരിറക്കുകയേ വേണ്ടൂ. വളം കാഴ്ചയില്‍ പൂവിനെപ്പോലെയാകില്ല. മണവും അങ്ങനെയായിരിക്കില്ല. എന്നാല്‍, ഉറപ്പായും ഒരു ചെടി പുഷ്പിതമാകും. നിങ്ങള്‍ ചെയ്യേണ്ടതും അത്ര മാത്രം.

സാധനാപാദത്തിന്‍റെ കാലയളവില്‍ സന്നദ്ധസേവനത്തിനുള്ള പ്രസക്തിയെന്താണ്?

ഇക്കാര്യം മനസ്സിലാക്കേണ്ടതുണ്ട്; സാധനയെന്നത് വെറുതെ കണ്ണുകളടക്കലല്ല. നിങ്ങള്‍ക്കു സ്വന്തം പ്രകൃതത്താല്‍ ധ്യാനാത്മകതയുണ്ടാകണമെങ്കില്‍, ചില കാര്യങ്ങള്‍ ഇല്ലാതാക്കേണ്ടതുണ്ട്. കര്‍മ്മത്തിന്‍റെ ചില പ്രത്യേക നിര്‍മ്മിതികള്‍ നിങ്ങള്‍ പൊളിക്കുന്നില്ലെങ്കില്‍, ജീവിതത്തില്‍ നിങ്ങള്‍ ഒരിക്കലും ധ്യാനിക്കില്ല. നിങ്ങള്‍ അതിനുള്ള സാഹചര്യമൊരുക്കേണ്ടിയിരിക്കുന്നു. എല്ലാ ചുമരുകളും തകര്‍ത്തേ തീരൂ. പ്രവര്‍ത്തനമാണ് ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. കണ്ണുകളടച്ചുകൊണ്ടുള്ള തീവ്ര ശ്രമത്തേക്കാള്‍ വളരെയെളുപ്പത്തില്‍, എല്ലാ കാര്‍മ്മിക ഭിത്തികളെയും തീവ്ര ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനം തച്ചു തകര്‍ക്കും.

എന്തിനുവേണ്ടിയാണ് നമ്മള്‍ ആശ്രമത്തില്‍ സാധന ചെയ്യുന്നത്?

ഏതു ചുറ്റുപാടിലായിരുന്നാലും വളര്‍ച്ച കൈവരിയ്ക്കുന്നതിനു പ്രാപ്തരായ ചിലയാളുകളുണ്ട്. എന്നാല്‍, ഭൂരിഭാഗം മനുഷ്യര്‍ക്കും ഇതിന് അനുയോജ്യമായ അന്തരീക്ഷമാവശ്യമാണ്. സ്വന്തം ഗൃഹത്തില്‍ നിങ്ങള്‍ക്കിതു സൃഷ്ടിച്ചെടുക്കുവാന്‍ കഴിയുന്നുവെങ്കില്‍ വളരെ നല്ലത്. എന്നാല്‍, ഭൂരിഭാഗം വീടുകളിലും ഇതു സാദ്ധ്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഒരിയ്ക്കല്‍ സാമ്പാറിന്‍റെ മണമടിച്ചാല്‍ നിങ്ങള്‍ സാധന മറക്കും! നമ്മള്‍ ആശ്രമത്തില്‍ ഇത്രയേറെ സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത് നിങ്ങള്‍ക്കു വന്ന് അതുപയോഗപ്പെടുത്താന്‍ വേണ്ടിയാണ്.

    നമ്മള്‍ പവിത്രീകരിച്ച ഒരു ഇടമൊരുക്കുന്നത്, നിങ്ങള്‍ ഉണര്‍ന്നിരിക്കുകയോ ഉറങ്ങുകയോ ആയാലും, ആഹാരം കഴിയ്ക്കുകയോ ടോയ്‌ലറ്റിലിരിക്കുകയോ ആണെങ്കിലും, നിങ്ങളുടെ ആത്മാന്വേഷണ പ്രക്രിയ എപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നുവെന്നുറപ്പു വരുത്തുന്നതിനാണ്. ഇക്കാര്യത്തില്‍ വിശ്രമം പാടില്ല. വിശ്രമം ശരീരത്തിനു മാത്രമാണ്. അവശേഷിക്കുന്ന സമയം ഇതു സജീവമായിരിക്കണം.

എഡിറ്ററുടെ കുറിപ്പ്: ഈശ യോഗ കേന്ദ്രത്തിലെ സാധന പാദത്തെ കുറിച്ചറിയാന്‍ സന്ദര്‍ശിക്കുക, isha.sadhguru.org/sadhanapada. ഫോണ്‍ മുഖാന്തിരം അറിയാന്‍ വിളിക്കുക: 83000 98777.

 
 
  0 Comments
 
 
Login / to join the conversation1