seperator

"പൗർണ്ണമി രാത്രികളിൽ നമ്മുടെ ഉള്ളിലും പുറത്തും ഉയർന്ന നിലയിലുള്ള ഊർജ്ജമുണ്ട്. ആരോഗ്യത്തിലേക്കും ആനന്ദത്തിലേക്കും വിജയത്തിലേക്കും നയിക്കുന്നതിനായി ഈ ഊർജ്ജത്തെ പ്രയോജനപ്പെടുത്താനുള്ള മാർഗ്ഗങ്ങളുണ്ട്." - സദ്‌ഗുരു

ആദ്ധ്യാത്മിക പാതയിലുള്ളവർക്ക്, പൗർണ്ണമി രാത്രികൾ ധ്യാനത്തിന് അനുയോജ്യമാണ്, കാരണം പ്രകൃതി നിങ്ങൾക്ക് സ്വച്ഛമായ ഒരു ഊർജ്ജ സവാരി നൽകുന്നു. മാർച്ച് 28, 2021 തുടങ്ങി 12 പൗർണ്ണമി രാത്രികളിൽ, സദ്ഗുരു ഒരു സത്‌സംഗം സമർപ്പിയ്ക്കുന്നു. ഇതുവഴി, ലോകമെമ്പാടുമുള്ള അന്വേഷകർക്ക് പൗർണ്ണമി രാത്രിയുടെ ആദ്ധ്യാത്മിക സാധ്യതകൾ സ്വാംശീകരിക്കുന്നതിന് സദ്ഗുരു ഒരു കവാടം തുറക്കുകയാണ്.

'ഈ സത്‌സംഗത്തിന്, ഓരോ പൗർണ്ണമി രാത്രിയെയും നിങ്ങളുടെ പരമമായ പ്രകൃതത്തെ തിരിച്ചറിയുന്നതിലേക്കുള്ള ചവിട്ടുപടിയാക്കിതീർക്കാനുള്ള അഭൂതപൂർവ്വമായ സാധ്യതയാവാൻ കഴിയും. '

buring questions
 
നിങ്ങളുടെ ജ്വലിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
meditations
 
അതുല്യവും ശക്തവുമായ ധ്യാന പ്രക്രിയകളിൽ പങ്കെടുക്കുക.
satsang
 
സമകാലികനായ ഒരു ഗുരുവിന്റെ സാന്നിധ്യത്തിൽ ജീവിതത്തിന്റെ ആഴമേറിയ മാനങ്ങൾ പര്യവേക്ഷണം ചെയ്യുക.

നിങ്ങൾ അറിയേണ്ട ചില വിഷയങ്ങൾ

seperator
 • രജിസ്ട്രേഷൻ സൗജന്യവും നിർബന്ധവുമാണ്.
 • മാർച്ച് 28, 2021 മുതൽ 12 പൗർണ്ണമി രാത്രികളിൽ സത്സംഗങ്ങൾ നടക്കും.
 • ഓരോ സത്സംഗവും ഇനിപ്പറയുന്ന സമയമേഖലകളിൽ വൈകുന്നേരം 7 മണിക്ക് ആരംഭിക്കും - IST, CET, PT, ET.
 • ഇതിനായി 1.5 മുതൽ 2 മണിക്കൂർ വരെ പ്രതിബദ്ധമായ സമയം സമർപ്പിക്കുവാൻ തയ്യാറാകുക.
 • ഈശ യോഗ പരിപാടികളിൽ മുൻ‌കൂട്ടി പങ്കെടുക്കേണ്ട ആവശ്യമില്ല.
 • ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, മലയാളം, റഷ്യൻ, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, മന്ദാരിൻ, അറബി എന്നീ ഭാഷകളിലും തത്സമയ സംപ്രേഷണം നിങ്ങൾക്ക് കാണാൻ കഴിയും.

സൗജന്യമായി രജിസ്റ്റർ ചെയ്യാം

സത്‌സംഗം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം

seperator

നിങ്ങളുടെ സ്വീകാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സഹായിക്കുന്ന കുറച്ച് നിർദ്ദേശങ്ങൾ:

 • സത്‌സംഗം അതിന്റെ സമഗ്രതയിൽ അനുഭവിച്ചറിയേണ്ടത് പ്രധാനമാണ്. അത് കൊണ്ട് ഈ ആവശ്യത്തിന് മാത്രമായി സമയം മാറ്റിവയ്ക്കുക. കൂടാതെ, 1.5 മുതൽ 2 മണിക്കൂർ വരെ മുഴുവൻ സമയവും മറ്റ് ശല്ല്യമോ തടസ്സമോ ഉണ്ടാവില്ലെന്ന് ഉറപ്പാക്കുക (ബാത്രൂം ഉപയോഗിക്കുക, ഫോൺകാൾ എടുക്കുക, മെസ്സേജുകൾ പരിശോധിക്കുക തുടങ്ങിയവ).
 • നിങ്ങൾക്ക് സുസ്ഥിരമായ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക.
 • സത്‌സംഗത്തിൽ പങ്കെടുക്കാൻ ലാപ്‌ടോപ്പ് അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് ഉപയോഗിക്കുന്നതിന് ഞങ്ങൾ
  ശുപാര്‍ശ ചെയ്യുന്നു.
 • സത്‌സംഗം ആരംഭിച്ചതിന് ശേഷം നിങ്ങൾക്ക് അതിൽ പങ്കെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് വൈകുന്നേരം 7 മണിയോടെ അതിലേക്ക് ചേരുന്നുണ്ടെന്ന് ഉറപ്പാക്കുക. കുറഞ്ഞത് 15 മിനിറ്റ് മുമ്പെങ്കിലും ലോഗിൻ ചെയ്യുന്നതാണ് നല്ലത്. ആരംഭ സമയത്തിന് 30 മിനിറ്റ് മുമ്പ് തന്നെ പ്ലാറ്റ്ഫോം എല്ലാവർക്കും പ്രവേശിക്കുന്നതിനായി തുറന്നിരിക്കും.
 • നിങ്ങളുടെ വയർ ലഘുവായ അവസ്ഥയിലാണെന്ന് ഉറപ്പാക്കുക (നിങ്ങളുടെ അവസാന ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 2.5 മണിക്കൂറെങ്കിലും ഇടവേള ഉണ്ടായിരിക്കണം). മാത്രമല്ല, സത്‌സംഗം നടക്കുമ്പോൾ ഒന്നും കഴിക്കരുത്.
 • ഒരു എണ്ണ വിളക്ക് കത്തിച്ച് നിങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും (ഇത് നിർബന്ധമല്ല).
 • തറയിൽ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. അത് സാധ്യമല്ലെങ്കിൽ, നിങ്ങൾക്ക് ഒരു കസേരയിൽ ഇരിക്കാം.

ഇനി വരാനിരിക്കുന്ന സത്‌സംഗങ്ങൾ

seperator

2021 മാർച്ച് മുതൽ സദ്ഗുരു എല്ലാ പൂർണ്ണിമ നാളിലും സത്സംഗങ്ങൾ സമർപ്പിക്കുന്നു. അടുത്ത സത്സംഗങ്ങളുടെ ദിവസങ്ങൾ ഇവയാണ്.

18 ജനുവരി 2022

FAQ

ഞങ്ങളെ ബന്ധപ്പെടുക

seperator