"വെള്ളിയാങ്കിരി ശിവന്റെ കാൽപാദം പതിഞ്ഞ മണ്ണാണ്. നിരവധി മഹാ യോഗികളും, സിദ്ധന്മാരും, എല്ലാറ്റിനുമുപരി എന്റെ ദിവ്യഗുരുവും അവരുടെ പവിത്രമായ ജ്ഞാനം ഈ കൊടുമുടികളിൽ പ്രതിഷ്ഠിച്ചു. ഈ കൃപയുടെ പ്രവാഹം തന്നിലേക്ക് ഇറങ്ങി വരാൻ അനുവദിക്കുന്ന ഒരാൾ അതീതമായതിന്റെ കരയിലേക്ക് ഒഴുകിയെത്തും."
വെള്ളിയാങ്കിരി പർവതങ്ങളുടെ ഏഴാം മലമുകളിലെ ശിവക്ഷേത്രത്തിലേക്കുള്ള പാത ഒരിക്കൽ മനോഹരമായ പ്രകൃതി ദൃശ്യമായിരുന്നു. എന്നാൽ, അടുത്തകാലത്തായി ഭക്തർ ഉപേക്ഷിച്ച മാലിന്യങ്ങളുടെ കൂമ്പാരം ഈ മലകളിൽ കാണാം.
എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രം സന്ദർശിക്കുകയും, ക്ഷേത്ര പരിസരത്തും വനപാതകളിലും മാലിന്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നു, ഇത് പരിസ്ഥിതിക്ക് ഭീഷണിയാണ്. മലകളുടെ പവിത്രതയും പ്രകൃതിയും സംരക്ഷിക്കാൻ ശുചീകരണ യജ്ഞങ്ങൾ അനിവാര്യമാണ്.
"നൽകുന്നതിനായി നിങ്ങൾ ഹൃദയം തുറക്കുമ്പോൾ, ദൈവികമായ കൃപ അനിവാര്യമായും അതിലേക്ക് ഒഴുകിയെത്തും."
പവിത്രമായ വെള്ളിയാങ്കിരി മലനിരകളുടെ ശുചിത്വം നിലനിർത്താനും, പ്രകൃതിയും പരിസ്ഥിതിയും പവിത്രതയും സംരക്ഷിക്കാനും സഹായിക്കുക