ശാസ്ത്രവും സാങ്കേതികവിദ്യയും കാരണം മനുഷ്യസമൂഹം വലിയ രീതിയിലുള്ള അറിവും കാര്യക്ഷമതയും നേടിക്കഴിഞ്ഞു. പക്ഷേ നമ്മൾ അത് നമ്മുടെ ക്ഷേമത്തിനു വേണ്ടിയാണോ ഉപയോഗിക്കുന്നത്? ബോധമുള്ള മനുഷ്യരെയും ബോധമുള്ള ഗ്രഹത്തെയും സൃഷ്ടിക്കാത്തിടത്തോളം ഇവയെല്ലാം നാശത്തിനു വഴിതുറക്കും.