പർവതങ്ങൾക്ക്, ഒരു മനുഷ്യനുവേണ്ടി എന്തു ചെയ്യാൻ കഴിയുമെന്നതു വാക്കുകളാൽ വർണിക്കാനാവില്ല. എല്ലാവർക്കും ഒരു പർവതവുമായി എന്തെങ്കിലും തരത്തിലുള്ള ഒരു പ്രേമബന്ധം വേണം - നിങ്ങളെ വെല്ലുവിളിക്കുന്ന, അങ്ങോട്ടാകര്ഷിക്കുന്ന, കേവലം അതിന്റെ വലുപ്പവും ബലവും സാന്നിധ്യവും കൊണ്ടു തന്നെ നിങ്ങളെ വിനയാന്വിതരാക്കുന്ന ഒരു പർവതവുമായി.