ചോദ്യം: ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾ വ്യാപകമായി കാണപ്പെടുന്നു.  താങ്കൾ ഇത് എങ്ങനെയാണ് നോക്കി കാണുന്നത്?

സദ്ഗുരു:  മാനസിക രോഗിയാവുകയെന്നതൊരു തമാശയല്ല. ഏറ്റവും വേദനാജനകമായൊരു കാര്യമാണത്. ശാരീരികമായെന്ത് രോഗമുണ്ടെങ്കിലും നിങ്ങൾക്കെല്ലാവരുടെയും സ്നേഹവും പരിചരണവും ലഭിക്കും. എന്നാൽ നിങ്ങൾക്ക് മാനസികമായാണ് പ്രശ്നമുള്ളതെങ്കിൽ എവിടെ നിന്നും പരിഹാസം മാത്രമായിരിക്കും ലഭിക്കുക. നിർഭാഗ്യകരമാണിത്. ഇതിന് കാരണമെന്തെന്നാൽ ഒരാൾ മാനസിക രോഗിയാണോ അതോ അയാൾ വിഡ്ഢിത്തം കാണിക്കുകയാണോയെന്ന് തിരിച്ചറിയാൻ വളരെ പ്രയാസമാണെന്നതാണ്.

കുടുംബത്തിൽ മാനസികാസ്വാസ്ഥ്യങ്ങളുള്ള ആരെങ്കിലുമുള്ളവരുടെ ഏറ്റവും വലിയ പ്രശ്നമാണിത്. എപ്പോഴാണവർ അങ്ങനെ നടിക്കുന്നതെന്നോ എപ്പോഴാണവർ ശരിക്കും അങ്ങനെയാവുന്നതെന്നോ നിങ്ങൾക്കറിയാൻ കഴിയില്ല. എപ്പോഴാണവരോട് അനുകമ്പ കാണിക്കേണ്ടത്, എപ്പോഴാണ് അവരോട്  രൂക്ഷമായി പെരുമാറേണ്ടതെന്നും നിങ്ങൾക്കറിയില്ല. മനുഷ്യന്റെ വിവേകമത്രയും ദുർബലമാണ്. വിവേകത്തിനും വിഭ്രാന്തിയ്ക്കുമിടയിലുള്ള വര വളരെയധികം നേർത്തതാണ്. ദിവസവും നിങ്ങളതിനെ തള്ളിക്കൊണ്ടിരുന്നാൽ ഒരു ദിവസം നിങ്ങൾ ആ വര മറികടക്കും. നിങ്ങൾ ദേഷ്യപ്പെടുമ്പോൾ സാധാരണ എന്താണ് പറയാറുള്ളത്? “എനിക്ക് ഭ്രാന്ത് പിടിക്കുന്നു, അല്ലെങ്കിൽ എനിക്കിപ്പോൾ ഭ്രാന്താണ്.” ഒരിത്തിരി  ഭ്രാന്തൊക്കെ നിങ്ങളാസ്വദിക്കുന്നുണ്ടാവാം. നിങ്ങൾ ആ വര കടന്നു.. അതൊരു പ്രത്യേക തരത്തിലുള്ള സ്വാതന്ത്ര്യവും അധികാരവും നിങ്ങൾക്ക് തന്നു. എന്നാലൊരു ദിവസം നിങ്ങൾക്ക് തിരിച്ചു വരാൻ കഴിയില്ല. അപ്പോഴാണ് ദുരിതങ്ങളാരംഭിക്കുന്നത്. അത് ശാരീരിക വേദന പോലെയൊന്നുമല്ല. അതസഹ്യമായ ദുരിതം തന്നെയാണ്

 

മാനസികാസ്വാസ്ഥ്യങ്ങളുള്ള ആളുകളെ സഹായിച്ചു കൊണ്ട് ഞാനവരുടെ ഇടയിലുണ്ടായിരുന്നു. ആർക്കുമത് വരരുത്. എന്നാൽ നിർഭാഗ്യവശാൽ ലോകത്തതൊരു പകർച്ച വ്യാധി പോലെ ആയിരിക്കുകയാണ്. മാനസിക രോഗത്തിന് മീതെയുള്ള സുരക്ഷാ വല ഭേദിക്കുന്നത് മുമ്പത്തേക്കാളൊക്കെ വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കാരണം നമ്മൾ എല്ലാ രീതിയിലുമുള്ള സംരക്ഷണ സംവിധാനങ്ങളും എടുത്തു മാറ്റുകയും അതിനു പകരമായൊന്നും കരുതി വയ്ക്കുകയും ചെയ്തിട്ടില്ല. ആളുകൾ വളരെ ബോധവാന്മാരും തങ്ങൾക്കുള്ളിൽ തന്നെ സ്വയം കെൽപ്പുള്ളവരുമായിരുന്നെങ്കിൽ നിങ്ങളവ എടുത്തു മാറ്റിയാലും കുഴപ്പമൊന്നുമുണ്ടാകുമായിരുന്നില്ല. എന്നാൽ അതിനുള്ളൊരു ശേഷി നൽകാതെ എല്ലാ സംരക്ഷണങ്ങളും നിങ്ങളെടുത്തു മാറ്റുകയാണ്. അവർ തകർന്നു പോകും. പാശ്ചാത്യ സമൂഹങ്ങളിലിത് വളരെ വലിയ രീതിയിൽ നടക്കുന്നു. ഇന്ത്യയും അത്ര പിന്നിലല്ല. ഇന്ത്യയുടെ നാഗരിക സമൂഹങ്ങളെന്തായാലും ഈ ദിശയിലേക്ക് നീങ്ങും. കാരണം ഇന്ത്യൻ നഗരങ്ങൾ പാശ്ചാത്യരെക്കാൾ പാശ്ചാത്യമാണ്.

കുടുംബമെന്നത് നിങ്ങൾ ചെയ്യുന്ന എല്ലാ സർക്കസുകൾക്കും താഴെ ഒരു സംരക്ഷണ വലയമായി നിൽക്കുന്ന ഒരു കൂട്ടം ആളുകളാണ്. ഏതൊക്കെ രീതിയിൽ നിങ്ങൾ വീണു പോയാലും കുറച്ചു നേരം നിങ്ങളെ താങ്ങി നിർത്താനാരെങ്കിലുമവിടെയുണ്ടാവും.

കുറേ കാലമായി നമ്മുടെ മാനസികവും വൈകാരികവുമായ സന്തുലനാവസ്ഥയ്ക്കു  വേണ്ടി നാം ചിലതെല്ലാം കരുതി വച്ചിരുന്നു. എന്നാലിന്നിതെല്ലാമെടുത്ത് മാറ്റപ്പെടുകയാണ്. അതിലൊന്നാണ് കുടുംബം. കുടുംബം നമുക്കൊരു പ്രത്യേക രീതിയിലുള്ള സംരക്ഷണം നൽകുന്നു. എന്തൊക്കെ സംഭവിച്ചാലും ഒരാൾ നിങ്ങളോടൊപ്പമെപ്പോഴുമുണ്ടാവും. ബാക്കിയുള്ളവരെല്ലാം നിങ്ങൾ ശരിയായ കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമേ നിങ്ങളുടെ കൂടെയുണ്ടാവൂ. നിങ്ങൾ തെറ്റായിട്ടെന്തെങ്കിലും ചെയ്താൽ അവർ സ്വയമൊരകലം സൃഷ്ടിക്കും. കുടുംബമെന്നത് നിങ്ങൾ ചെയ്യുന്ന എല്ലാ സർക്കസുകൾക്കും താഴെ ഒരു സംരക്ഷണ വലയമായി നിൽക്കുന്ന ഒരു കൂട്ടം ആളുകളാണ്. ഏതൊക്കെ രീതിയിൽ നിങ്ങൾ വീണു പോയാലും കുറച്ചു നേരം നിങ്ങളെ താങ്ങി നിർത്താനാരെങ്കിലുമവിടെയുണ്ടാവും. പക്ഷേ പലർക്കും ആ സംരക്ഷണ വല ഇപ്പോൾ നഷ്ടമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടിപ്പോൾ നിങ്ങൾ വീഴുമ്പോൾ.. നിങ്ങൾ വീഴുന്നു, അത്രമാത്രം. അതുകൊണ്ടു തന്നെ ആളുകളെല്ലാം സ്വയം തകർന്നു പോയി കൊണ്ടിരിക്കുകയാണ്.

ഭാരത സംസ്കാരത്തിൽ ജന സംഖ്യയുടെ 30% ആളുകൾ സന്യാസിമാരായിരുന്നു. ബോധപൂർവ്വം അവർ കുടുംബമില്ലാതെ ജീവിക്കാൻ തീരുമാനിച്ചു. സംരക്ഷണമില്ലാതെ ജീവിക്കാൻ തീരുമാനിച്ചു. വീടില്ലാതെ ജീവിക്കാൻ തീരുമാനിച്ചു - നിരാശ കൊണ്ടല്ല, അതവരുടെ തെരഞ്ഞെടുപ്പായിരുന്നു. അവർക്കാർക്കും വിഷാദമുണ്ടായിരുന്നില്ല. കാരണം അവർ ആ സംരക്ഷണ വലയെ ബോധപൂർവം മറികടന്നവരാണ്.

മറ്റൊരു വശം മതമാണ്. മനുഷ്യന്റെ മാനസിക സന്തുലനാവസ്ഥയെ മതം അനായാസമായി കൈകാര്യം ചെയ്തു. "ദൈവം നിങ്ങളുടെ കൂടെയുണ്ട്, വിഷമിക്കേണ്ട." ഇതൊരുപാട് പേർക്ക് വളരെയധികം ആശ്വാസം നൽകി. അതിന്റെ മൂല്യത്തെ വില കുറച്ച് കാണരുത്. ഇപ്പോൾ ആളുകൾ മനഃശാസ്ത്രജ്ഞനെ കാണാനായി പോകുന്നു. ഒരു ബില്യൻ ആളുകൾക്ക് ആവശ്യമായത്ര മനഃശാസ്ത്രജ്ഞന്മാർ ഇന്ത്യയിലില്ല. ഒരു രാജ്യത്തുമില്ല. മാത്രവുമല്ല, അവർക്കൊരു സമയത്ത് ആകെ ഒരു രോഗിയെ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ. അവർക്കതിനൊരുപാട് സാമഗ്രികളുമാവശ്യമാണ്. എല്ലാ ബഹുമാനത്തോടും കൂടി മതത്തെ നാം അംഗീകരിക്കണം. അത് വളരെ ചെലവ് കുറഞ്ഞ ഒരു മനഃശാസ്ത്ര ചികിത്സയാണ്. .

ചോദ്യം: തീർച്ചയായും ഇത് ഞങ്ങളെ ബാധിക്കുന്ന ഒരു പ്രതിസന്ധിയാണ്, ചിലർ സഹായം തേടുന്നു. ചില സമയങ്ങളിൽ, രോഗനിർണയത്തിലൂടെ രാസ അസന്തുലിതാവസ്ഥക്ക് മരുന്നുകളും നൽകുന്നു. അതേ സമയം സുഖവും സന്തോഷവും സ്വയം ഉള്ളിൽ നിന്ന് കണ്ടെത്തുന്നതിനെക്കുറിച്ച് താങ്കൾ സംസാരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ അത് എങ്ങനെ പ്രയോജനപ്പെടുത്താം?

രസതന്ത്രത്തിന്റെ ഒരു ഓർക്കസ്ട്ര:

 സദ്‌ഗുരു: മനുഷ്യന്റെ സുഖത്തെ പല രീതിയിൽ നോക്ക കാണാനാകും. അതിൽ ഏറ്റവും ലളിതമായ ഒരു മാർഗം ഓരോ മനുഷ്യാനുഭവത്തിനും ഒരു രാസ അടിത്തറയുണ്ടെന്നതാണ്. സമാധാനം, സന്തോഷം, സ്നേഹം, ഉൽഘണ്ഠ, ശാന്തത, വേദന, ഉല്ലാസം - ഇതിനെല്ലാം ഒരു രാസ അടിത്തറയുണ്ട്. ആരോഗ്യത്തിനും അനാരോഗ്യത്തിനും പോലും രാസ അടിത്തറയുണ്ട്. രസതന്ത്രത്തിന്റെ ഒരു ഓർക്കസ്ട്രയെ ശരിയായി നിലനിർത്തുക എന്നതാണ് ഒരു ഡോക്ടറുടെ ജോലി. രാസവസ്തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ ആരോഗ്യം നിലനിർത്താനാണ് ഇന്ന്, മുഴുവൻ ഫാർമക്കോളജിയും ശ്രമിക്കുന്നത്.

മാനസികരോഗങ്ങളെ പോലും പ്രധാനമായും നിയന്ത്രിക്കുന്നത് പുറത്തുനിന്നുള്ള രാസവസ്തുക്കളാണ്. എന്നാൽ ഈ ഗ്രഹത്തിൽ നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്ന എല്ലാ രാസവസ്തുക്കളും നിങ്ങളുടെ ഈ ശരീരത്തിൽ ഇതിനോടകം തന്നെ ഉണ്ട്.

മാനസികാരോഗ്യത്തിന് യോഗ

അടിസ്ഥാനപരമായി, ആരോഗ്യം എന്നത് സൗഖ്യത്തിന്റെ ഒരു തലമാണ്. നിങ്ങളുടെ ശരീരം സുഖമായ അ അവസ്ഥയിലാണെങ്കിൽ , നാം അതിനെ ആരോഗ്യം എന്ന് വിളിക്കുന്നു. ഇത് കൂടുതൽ സുഖത്തിലാവുമ്പോൾ , അതിനെ ആനന്ദം എന്നു വിളിക്കുന്നു. നിങ്ങളുടെ മനസ്സ് സുഖകരമാവുമ്പോൾ , അതിനെ സമാധാനം എന്ന് വിളിക്കുന്നു. ഇത് വളരെ സുഖത്തിലാവുമ്പോൾ , നാം അതിനെ സന്തോഷം എന്ന് വിളിക്കുന്നു. നിങ്ങളുടെ വികാരങ്ങൾ സുഖകരമാവുമ്പോൾ, നാം അതിനെ സ്നേഹം എന്നു വിളിക്കുന്നു. അവ വളരെ സുഖത്തിലാവുമ്പോൾ, നാം അതിനെ ആർദ്രത എന്ന് വിളിക്കുന്നു. നിങ്ങളുടെ ഊർജ്ജം സുഖകരമാവുമ്പോൾ ഇതിനെ ആനന്ദം എന്ന് വിളിക്കുന്നു. അവ വളരെ സുഖത്തിലാവുമ്പോൾ, അതിനെ എക്സ്റ്റസി / പരമാനന്ദം എന്ന് വിളിക്കുന്നു. നിങ്ങളുടെ ചുറ്റുപാടുകൾ സുഖകരമാവുമ്പോൾ, അതിനെ വിജയം എന്ന് വിളിക്കുന്നു.

 

രാസവസ്തുക്കൾ ഉപയോഗിച്ച് സുഖം നിലനിർത്താൻ നമ്മൾ ശ്രമിക്കുന്നു. അമേരിക്കയിൽ, ജനസംഖ്യയുടെ എഴുപത് ശതമാനവും ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നു എന്ന് പറയപ്പെടുന്നു. പോഷകാഹാരവും ജീവിതശൈലിയും വളരെയധികം ശ്രദ്ധിക്കുന്ന ഏറ്റവും സമ്പന്നമായ രാജ്യത്ത് എഴുപത് ശതമാനവും മരുന്നുകളെ അശ്രയിക്കുന്നു. പുറത്തുനിന്നുള്ള രാസവസ്തുക്കൾ ചേർത്ത് നിങ്ങളുടെ ആരോഗ്യം നില നിർത്താൻ നിങ്ങൾ ശ്രമിക്കുന്നു.

മനുഷ്യ ശരീരം വളരെ സങ്കീർണ്ണമായ ഒരു കെമിക്കൽ ഫാക്ടറിയാണ്. പുറത്തു നിന്ന് ഇത് കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. നിങ്ങൾ‌ക്കത് അകത്തു നിന്ന് തന്നെ നിയന്ത്രിക്കാൻ കഴിയും, പക്ഷേ അതിന് നിങ്ങളുടെ ആന്തരികതയിലേക്ക് / ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയണം!യോഗ യിലൂടെ നിങ്ങളുടെ ഉള്ളിലുള്ള സൃഷ്ടിയുടെ ഉറവിടത്തിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്നു. നിങ്ങൾ കഴിക്കുന്ന ഒരു അരി മണിയെയോ വാഴപ്പഴത്തേയോ ഒരു കഷണം അപ്പത്തേയോ മനുഷ്യനാക്കി മാറ്റാൻ കഴിയുന്ന ഒരു ബുദ്ധി നിങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ട്. ഒരു കഷണം അപ്പം ഉപയോഗിച്ച്, നിങ്ങൾ ഗ്രഹത്തിലെ ഏറ്റവും സങ്കീർണ്ണമായ ഈ ശരീര സംവിധാനം നിർമ്മിക്കുന്നു! ഈ ബുദ്ധി വൈഭവത്തിന്റെ ഒരു തുള്ളി എങ്കിലും നിങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് ഉപയോഗപ്പെടുത്താൻ നിങ്ങൾക്ക് സാധിച്ചാൽ, നിങ്ങൾ ദയനീയമായല്ല പകരം വിസ്മയകരമായി ജീവിക്കും.

ആളുകൾ അനുഭവിക്കുന്നത് അവരുടെ മനശാസ്ത്രപരമായ നാടകം മാത്രമാണ്. ഇത് നിങ്ങളുടെ തന്നെ നാടകമാണ്, പക്ഷേ അത് വളരെ മോശമായി സംവിധാനം ചെയ്തതാണ്. നിങ്ങൾ ഇത് സഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരും ഇത് അനുഭവിക്കുന്നുണ്ടാകണം. നിങ്ങളുടെ നാടകം മോശമായി സംവിധാനം ചെയ്തിട്ടുണ്ടെങ്കിൽ, അത് നിങ്ങൾക്ക് മാത്രമേ ആസ്വാദ്യകരമായ നാടകമാക്കി മാറ്റാൻ കഴിയൂ. നിങ്ങളുടെ മനസ്സിൽ സംഭവിക്കുന്നത് നിങ്ങളുടെ നാടകം മാത്രമാണ്. നിങ്ങൾ ഒരു മികച്ച സംവിധായകനാകണം, അതുവഴി നിങ്ങളുടെ നാടകം നിങ്ങളുടെ വഴിക്ക് നടക്കും. ലോകത്തിലെ നാടകം ഒരിക്കലും നിങ്ങളുടെ രീതിയിൽ സംഭവിക്കാനിടയില്ല, കാരണം അത് നിങ്ങളേക്കാൾ വലുതാണ്, പക്ഷേ നിങ്ങളുടെ തലയിൽ സംഭവിക്കുന്നത് നിങ്ങളുടെ വഴിക്കു തന്നെ സംഭവിക്കണം. അതിന്റെ ചുമതല ഏറ്റെടുക്കേണ്ട സമയമാണിത്.

നിങ്ങൾക്ക് പുറത്ത് എഞ്ചിനീയറിംഗ് ചെയ്യാൻ കഴിയുമെങ്കിൽ , നിങ്ങളുടെ ഉള്ളിലും എഞ്ചിനീയറിംഗ് ചെയ്യാൻ കഴിയും. ബാഹ്യമായ സുഖ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു ശാസ്ത്ര സാങ്കേതിക വിദ്യ ഉള്ളതുപോലെ തന്നെ, ആന്തരിക ക്ഷേമം സൃഷ്ടിക്കുന്നതിനും ഒരു ശാസ്ത്രവും സാങ്കേതികവിദ്യയും ഉണ്ട്. നിങ്ങളുടെ ആന്തരികത എഞ്ചിനീയറിംഗ് ചെയ്യുന്നതിന് ഒരു മാർഗമുണ്ട്. നിങ്ങൾ ആരാണെന്നതിന്റെ അടിസ്ഥാന രസതന്ത്രം എങ്ങനെ മാറ്റാമെന്നതിനും ആനന്ദത്തിന്റെ രസതന്ത്രം എങ്ങനെ സൃഷ്ടിക്കാമെനതിന് ശരിയായ ശാസ്ത്രീയ വഴികളുണ്ട്. ഒരിക്കൽ‌ നിങ്ങൾ‌ ആനന്ദത്തിന്റെ രസതന്ത്രം സൃഷ്‌ടിച്ചുകഴിഞ്ഞാൽ‌ പിന്നെ നിങ്ങൾ‌ നിങ്ങളുടെ സ്വഭാവത്താൽ‌ തന്നെ ആനന്ദത്തിലാവും, മറ്റെന്തെങ്കിലും കാരണമല്ല. ഇന്നർ എഞ്ചിനീയറിംഗ് എന്ന രീതിയിൽ ഈ സാങ്കേതിക വിദ്യ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു..

വിഷാദം, ഉത്കണ്ഠ എന്നിവയിൽ നിന്ന് പുറത്തുവരാൻ ഇന്നർ എഞ്ചിനീയറിംഗ് ഓൺ‌ലൈൻ നിങ്ങളെ സഹായിക്കും

ഇൻഡ്യാന യൂണിവേഴ്സിറ്റി, ബെത്ത് ഇസ്രായേൽ ഡീകോണസ് മെഡിക്കൽ സെന്റർ, റട്‌ജേഴ്‌സ്, ഫ്ലോറിഡ സർവകലാശാലകൾ എന്നിവിടങ്ങളിലെ ഗവേഷകർ സമഗ്രമായ പഠനം നടത്തിയതിലുടെ , വെറും 90 ദിവസത്തെ ഇന്നർ എഞ്ചിനീയറിംഗ് പരിശീലനത്തിലൂടെ ബ്രെയിൻ-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടറിൻ്റെ (ബിഡിഎൻഎഫ്) അളവ് 300% വർദ്ധിക്കുന്നു എന്ന് കണ്ടെത്തി. ബി‌ഡി‌എൻ‌എഫ് താഴ്ന്ന നിലയിലാണെങ്കിൽ, അത് ഉത്കണ്ഠ, വിഷാദം, അൽഷിമേഴ്സ്, വൈകാരിക ക്ഷീണം, എന്നിവയിലേക്ക് നയിക്കുന്നു എന്നത് ഒരു തെളിയിക്കപ്പെട്ട വസ്തുതയാണ്. അതിനാൽ ഇന്നർ എഞ്ചിനീയറിംഗ് ഉപയോഗിച്ച് ആളുകൾക്ക് അവരുടെ വിഷാദകരമായ അവസ്ഥയിൽ നിന്നും ഉത്കണ്ഠ സാഹചര്യങ്ങളിൽ നിന്നും പുറത്തുവരാൻ കഴിയും.  

ഇന്നർ എഞ്ചിനീയറിംഗ് പ്രക്രിയയിൽ ശരീരം, മനസ്സ്, വികാരം, ഊർജ്ജം എന്നിവ ഉൾപ്പെടുന്നു. ശരീരത്തിലും ഊർജ്ജത്തിലും ചെയ്യേണ്ടത് ഞങ്ങൾ അത് നേരിട്ട് തന്നെ ചെയ്യേണ്ടിവരും, കാരണം അത് ഒരു പ്രക്ഷേപണമാണ്, ഒരു പഠിപ്പിക്കലല്ല. എന്നാൽ മനസ്സിനോടും വികാരത്തോടും ഞങ്ങൾ ചെയ്യുന്നത് ഒരുതരം അധ്യാപനമാണ്. നിങ്ങൾക്ക് അത് ഓൺലൈനിൽ അനുഭവിക്കാൻ കഴിയും. .

വെറും 90 ദിവസത്തെ ഇന്നർ എഞ്ചിനീയറിംഗ് പരിശീലനത്തിലൂടെ ബ്രെയിൻ-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടറിൻ്റെ (ബിഡിഎൻഎഫ്) അളവ് 300% വർദ്ധിക്കുന്നു എന്ന് കണ്ടെത്തി. .

മിക്ക ആളുകൾക്കും അവരുടെ ചിന്തയുടെയും ജീവിതാനുഭവങ്ങളുടെയും രീതി മാറുമ്പോൾ തന്നെ , അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. മറ്റെന്തിനെക്കുറിച്ചും നിർബന്ധിതമായിട്ടല്ലാതെ , നിങ്ങൾക്ക് എന്താണോ വേണ്ടത് അത് മാത്രം ചിന്തിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾ സ്വാഭാവികമായും ആനന്ദത്തിലായിരിക്കും. ഇപ്പോൾ നിങ്ങളുടെ വികാരങ്ങൾ വളരെ മനോഹരമായി നിലനിർത്താൻ കഴിയുമെങ്കിൽ, നിങ്ങളുടെ വീട് വളരെ മനോഹരമായിരിക്കും. സാമൂഹിക സ്വഭാവത്തിലേക്ക് സ്വാഭാവികമായും വിവർത്തനം ചെയ്യുന്ന മാനസികവും വൈകാരികവുമായ എല്ലാ നേട്ടങ്ങളും ഇന്നർ എഞ്ചിനീയറിംഗ് ഓൺ‌ലൈനിൽ ഉണ്ട്. എന്നാൽ ഊർജ്ജ തലവും ഭൗതികതിക തലവുമായിട്ടുള്ള കാര്യങ്ങൾ നേരിട്ടുള്ള പ്രക്ഷേപണമായി ചെയ്യേണ്ടതുണ്ട്. അത് ഓൺലൈനിൽ പഠിപ്പിക്കില്ല, കാരണം അതിൽ ധാരാളം അനുമാനങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ട്. അതിനാൽ നിങ്ങൾ ശാംഭവി മഹാമുദ്ര പ്രത്യേകം തന്നെ പഠിക്കണം. എന്നാൽ ഇന്നർ എഞ്ചിനീയറിംഗ് ഓൺ‌ലൈൻ ചെയ്യുന്നത് വഴി നിങ്ങൾ ചിന്തിക്കുന്നതിന്റെയും അനുഭവിക്കുന്നതിന്റെയും രീതി മാറും

അത് പോലും ആത്യന്തിക പരിവർത്തനമാണെന്ന് മിക്ക മനുഷ്യരും കരുതുന്നുണ്ട് . ഒരാൾ വ്യത്യസ്തമായി ചിന്തിക്കുമ്പോഴോ അനുഭവിക്കുമ്പോഴോ അയാൾ സന്തോഷവാനായി കാണപ്പെടുന്നു, അപ്പോൾ ആളുകൾ സാധാരണയായി പറയും "അവൻ ഒരു ആത്മീയ വ്യക്തിയാണ്, അവൻ ഒരു അത്ഭുത മനുഷ്യനാണ്" എന്നെല്ലാം പറയാൻ തുടങ്ങുന്നു. ശരിക്കും അങ്ങനെയല്ല അവൻ ഒരു സാധാരണ മനുഷ്യനാണ്, മറ്റുള്ളവർ ഇപ്പോഴും പരിണാമഘട്ടത്തിൽ വികസിച്ചു കൊണ്ടിരിക്കുന്നു! ഒരു മനുഷ്യൻ അവബോധമുള്ളവനാണെങ്കിൽ, നിർബന്ധിത പ്രേരണയാൽ ചിന്തിക്കുന്നതിനുപകരം അവന് എന്താണോ വേണ്ടത് അത് ചിന്തിക്കുകയും അവന്റെ വികാരത്തെ അവൻ ആഗ്രഹിക്കുന്ന രീതിയിൽ നിലനിർത്തുകയും ചെയ്യുന്നുവെങ്കിൽ, അവൻ ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. അതിലൂടെ അവൻ എന്തെങ്കിലും നേടി എന്ന് അർത്ഥമില്ല.അവൻ ഒരു മനുഷ്യൻ ആയിരിക്കുന്നു. ഒരാൾക്ക് സ്വയം ആഗ്രഹിക്കുന്ന രീതിയിൽ ചിന്തിക്കാനും അനുഭവിക്കാനും കഴിയുന്നില്ല എങ്കിൽ അവിടെ , ഒരു പരിണാമ പ്രശ്‌നമുണ്ട്. ഈ പരിണാമ പ്രശ്നത്തെ ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്നതാണ്.

 

Editor's Note:  Inner Engineering Online is available free of cost for healthcare professionals and at 50% for everyone else. Register today!