രുദ്ര എന്നാൽ ശിവൻ, അക്ഷം എന്നാൽ കണ്ണുനീർ. രുദ്രാക്ഷം ശിവന്റെ കണ്ണുനീർ ആണ്. പുരാവൃത്തത്തിൽ പറയുന്നതെന്തെന്നാൽ ഒരിക്കൽ, ശിവൻ ധ്യാനനിരതനായി ഒരുപാടുകാലം ഇരുന്നു. അദ്ദേഹത്തിന്റെ നിർവൃതി ഇപ്രകാരമായിരുന്നു എങ്ങനെയെന്നാൽ അത് അദ്ദേഹത്തെ പൂർണമായും നിശ്ചലനാക്കി, യാതൊരു ചലനവുമില്ലാതെ. കാഴ്ചയിൽ അദ്ദേഹം ശ്വാസം പോലും എടുത്തിരുന്നില്ല, അതുകൊണ്ട് അദ്ദേഹം മരണപ്പെട്ടു എന്ന് എല്ലാവരും കരുതി. ജീവന്റെ ഒരേയൊരു അടയാളം മാത്രമാണ് അവശേഷിച്ചിരുന്നത് - നിർവൃതിയുടെ കണ്ണുനീർ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഇറ്റിറ്റുവീണുകൊണ്ടിരുന്നത്.
ഈ കണ്ണുനീർ ഭൂമിക്കുമേൽ പതിക്കുകയും രുദ്രാക്ഷമായിത്തീരുകയും ചെയ്തു, "ശിവന്റെ കണ്ണുനീർ".