logo
logo

ശിവ പഞ്ചാക്ഷരി മന്ത്രം

പ്രസിദ്ധമായ ശിവപഞ്ചാക്ഷര സ്തോത്രം ശിവനെയും, ന-മ-ശി-വാ-യ എന്ന അഞ്ച് പവിത്രമായ അക്ഷരങ്ങളുടെ ശക്തിയെയും സ്തുതിക്കുന്നു. ഇവിടെ ഈ സ്തോത്രം അവതരിപ്പിക്കുന്നത് സൗണ്ട്സ് ഓഫ് ഈശയാണ്.

വരികൾ

ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം

നാഗേന്ദ്രഹാരായ തൃലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ ന കാരായ നമഃ ശിവായ
മന്താകിനി സലില ചന്ദന ചർച്ചിതായ
നന്ദീശ്വര പ്രമതനാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്‌മൈ മ കാരായ നമഃ ശിവായ

ശിവായ ഗൗരി വദനബ്ജ ബ്രിന്ദ
സൂര്യയാ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ
വസിഷ്ഠ കുംഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ
തസ്മൈ വ കാരായ നമഃ ശിവായ

യജ്ഞസ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ
പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൌ
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ
ശിവ പഞ്ചാക്ഷരി മന്ത്രത്തിന്റെ അർത്ഥം മലയാളത്തിൽ

നാഗരാജാവിനെ മാലയായി ധരിച്ചവനും മൂന്ന് നേത്രങ്ങളുള്ളവനും...
ദിവ്യഭസ്മം ദേഹമാസകാലം ചാർത്തിയവനും മഹാനായ തമ്പുരാനുമായവൻ
അനശ്വരനായവനും, നാല് ദിക്കുകളും വസ്ത്രമായി ധരിച്ച് സദാ നിർമലനായവനും
"ന" എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ ആ ശിവന് വന്ദനം

മന്ദാകിനി നദിയിൽ നിന്നുമുള്ള ജലത്താൽ ആരാധിക്കപ്പെടുന്നവനും ചന്ദനത്താൽ ലേപനം ചെയ്യപ്പെടുന്നവനും
നന്ദിയുടെയും പ്രേതങ്ങളുടെയും ചെകുത്താൻമാരുടെയും അധിപനും, മഹാനുമായ ഭഗവാൻ,
മന്ദാരം കൊണ്ടും മറ്റു പല പുഷ്പങ്ങൾ കൊണ്ടും പൂജിക്കപ്പെടുന്നവനും
"മ" എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ ആ ശിവന് നമസ്കാരം

അതി വിശിഷ്ടനും ഗൗരിയുടെ പനിനീർ വദനത്തെ പ്രശോഭിപ്പിക്കുന്ന ഉദിച്ചുയർന്ന സൂര്യനെപ്പോലെ ഉള്ളവനും
ദക്ഷന്റെ ത്യാഗത്തെ ശമിപ്പിച്ചവനും
കാളയുടെ രൂപം ചിഹ്നമായുള്ളവനും നീലകണ്ഠനും
"ശി" എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ ആ ശിവന് വന്ദനം

വസിഷ്ഠൻ, അഗസ്ത്യൻ, ഗൗതമൻ തുടങ്ങിയ ഉത്തമരും ആദരണീയരുമായ മുനിമാരാലും
ദേവന്മാരാലും ആരാധിക്കപ്പെടുന്നവനും പ്രപഞ്ചത്തിന്റെ കിരീടമായവനും,
അഗ്നിയും സൂര്യനും ചന്ദ്രനും മൂന്നു കണ്ണുകൾ ആയി ഉള്ളവനും
"വ" എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ ആ ശിവന് നമസ്കാരം

യജ്ഞത്തിന്റെ മൂർത്തീഭാവമായവനും, ജടാധരനും
കൈയിൽ ത്രിശൂലമുള്ളവനും അനാദിയായവനും.
ദിവ്യനും, പ്രഭാമയനും, നാല് ദിക്കുകളും വസ്ത്രങ്ങളായി അണിഞ്ഞവനും,
"യ" എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ ആ ശിവന് നമസ്കാരം





ശിവസന്നിധിയിൽ ഈ പഞ്ചാക്ഷരം ചൊല്ലുന്നവർ
ശിവലോകം പൂകി പരമാനന്ദം അനുഭവിക്കുന്നു.

ശിവപഞ്ചാക്ഷര സ്തോത്രം സൗണ്ട്സ് ഓഫ് ഈശയുടെ 'ത്രിഗുൺ' ആൽബത്തിന്റെ ഒരു ഭാഗമാണ്. 'ത്രിഗുൺ' ഡൗൺലോഡ് ചെയ്യൂ..​

    Share

Related Tags

ശിവ സ്തോത്രങ്ങൾ

Get latest blogs on Shiva

Related Content

മഹാ മൃത്യുഞ്ജയ മന്ത്രം