ഒന്നാം ഭാഗത്തില്‍ നമ്മള്‍ കേട്ടത് ദേവഗുരുവായ ബ്രഹസ്പതിയുടെ കഥയായിരുന്നു. അദ്ദേഹം സ്ത്രീചിതനായിരുന്നു. പത്‌നിയായ താരയെ അവഗണിച്ചു. താര ചന്ദ്രദേവനില്‍ അനുരക്തയായി. ചന്ദ്രനില്‍ നിന്നും താരക്കു പിറന്ന കുഞ്ഞിനെ, നപുംസകമായിരിക്കുക എന്ന് ബ്രഹസ്പതി ശപിച്ചു. അങ്ങനെയാണ് ബുധന്‍ പിറന്നത്. ബുധഗ്രഹത്തെ പ്രതിനിധീകരിച്ച്.

 

സദ്ഗുരു:- ശിവപാര്‍വ്വതിമാര്‍ സൈ്വരവിഹാരം നടത്തിയിരുന്ന കാട്ടില്‍, സുധ്യുമ്‌നന്‍ എന്ന രാജാവ് യാദൃശ്ചികമായി ചെന്നെത്തി. നായാട്ടിനിടയില്‍ അറിയാതെ സംഭവിച്ചുപോയതാണ്. വനത്തിലെ ആണ്‍മൃഗങ്ങളെ കണ്ട് ഒരു ദിവസം പാര്‍വ്വതി പരമേശ്വരനോട് പറഞ്ഞു. നോക്കൂ, ഇവിടെയുള്ള ഊക്കന്‍ കൊമ്പനാനകള്‍. ഇടതിങ്ങിയ ജടയോടു കൂടിയ ആണ്‍സിംഹങ്ങള്‍. അത്യാകര്‍ഷങ്ങളായ പീലികെട്ടുകളോടു കൂടിയ ആണ്‍മയിലുകള്‍. എനിക്കു തോന്നുന്നു അവയെല്ലാം അങ്ങയുടെ പുരുഷസൗന്ദര്യത്തെ വെല്ലുവിളിക്കുകയാണെന്ന്, ഒരു പക്ഷെ അങ്ങയോടുള്ള തീവ്രമായ എന്‍റെ അനുരാഗമായിരിക്കാം ആ തോന്നലിനു കാരണം. എന്തായാലും അങ്ങ് ഒന്നു ചെയ്യണം....ശിവനല്ലാതെ വേറൊരു പുരുഷന്‍ ഈ കാട്ടില്‍ പ്രവേശിച്ചുകൂടാ എന്ന് വിളംബരം ചെയ്യണം. പ്രണയാതുരനായ ശിവന്‍ പാര്‍വതിയുടെ ഇഷ്ടം ആ ക്ഷണം സാധിച്ചു കൊടുത്തു. ആ കാട്ടിലുള്ള പുരുഷജാതിയില്‍ പെട്ട എല്ലാം തന്നെ ഞൊടിയിടയില്‍ പെണ്ണായി മാറി. ആന, മയില്‍, സിംഹം അടക്കം എല്ലാം. ആ കാട്ടില്‍ ചെന്നെത്തിയ സുദ്യുമ്‌നനും പെണ്ണായി മാറി.

രാജാവിന് സ്വയം വിശ്വസിക്കാനായില്ല. അല്പം മുമ്പു വരെ പൗരുഷശാലിയായ രാജാവ് ഇപ്പോഴിതാ താന്‍ ലക്ഷണമൊത്തൊരു സ്ത്രീ. ഇതെന്തതിശയം! പത്‌നിയും മക്കളുമുള്ള രാജാവായ താന്‍ ഒരു സ്ത്രീയോ? ഇത് ന്യായമല്ല. ഏതു യക്ഷനോ പിശാചോ ആയിരിക്കും തന്നെ ഈ വിധം ശപിച്ചിരിക്കുന്നത്? ഇനി എങ്ങനെ നഗരത്തിലേക്കു മടങ്ങിച്ചെല്ലും? രാജാവ് ചിന്താധീനനായി.

ശിവന്‍ പറഞ്ഞു, ''നിന്നെ ശപിച്ചത് ഞാനാണ്. എന്നാല്‍ ആ ശാപം ഇല്ലാതാക്കാന്‍ എനിക്കാവില്ല. ഒന്നേ ചെയ്യാനാവൂ. പൗര്‍ണമിക്കു ശേഷം ചന്ദ്രന്‍ ക്ഷയിക്കാന്‍ തുടങ്ങുമ്പോള്‍ നീ സ്ത്രീയാകും. അമാവാസിക്കു ശേഷം ചന്ദ്രന്‍ വൃദ്ധി പ്രാപിക്കുമ്പോള്‍ നീ പുരുഷനാകും.

ചന്ദ്രവംശി രാജവംശം ജനിച്ചു

സുദമ്‌ന്യു കൊട്ടാരത്തിലേക്കു മടങ്ങാതെ കാട്ടില്‍ത്തന്നെ കഴിഞ്ഞു, ഇള എന്ന പേരില്‍ സ്ത്രീയായി. മാസത്തില്‍ പകുതി ഭാഗം രാജാവ് സ്ത്രീ. മറ്റേ പകുതിയില്‍ പുരുഷനും. ഒരുദിവസം കാട്ടില്‍വെച്ച് ബുധനും ഇളയും തമ്മില്‍ കണ്ടുമുട്ടി. രണ്ടു പേരും ഒരേ തരക്കാര്‍. പുരുഷനുമാണ് സ്ത്രീയുമാണ്. അവര്‍ പ്രണയബദ്ധരായി. ദമ്പതിമാരായി. നിരവധി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. ആ കുഞ്ഞുങ്ങളാണ് ചന്ദ്രവംശത്തിന്‍റെ തുടക്കക്കാര്‍.

ചന്ദ്രവംശക്കാര്‍ക്ക് മന:സ്ഥിരത കുറവാണ്. ഓരോ ദിവസം ഓരോ പ്രകൃതം. പെട്ടന്നു വികാരാധീനരാകും. സഹജമായ കലാവാസന. എപ്പോഴാണ് മനസ്സു മാറുക എന്നു പറയാനാവില്ല.

ഭാരതത്തിലെ രാജപരമ്പരകളില്‍ മുഖ്യമായും രണ്ടു വംശങ്ങളാണുള്ളത്. സൂര്യവംശവും ചന്ദ്രവംശവും അതായത് സൂര്യദേവന്‍റെ സന്താനപരമ്പരകളും ചന്ദ്രദേവന്‍റെ സന്താനപരമ്പരകളും. രണ്ടു വംശത്തിലും പെട്ടവര്‍ക്ക് വ്യക്തമായ വ്യാത്യാസങ്ങളുണ്ട്. സൂര്യവംശക്കാര്‍ ജേതാക്കളാണ്. ഇരുണ്ട നിറം, ദൃഡചിത്തത, വടിവൊത്ത ശരീരഘടന. ചന്ദ്രവംശക്കാര്‍ക്ക് മന:സ്ഥിരത കുറവാണ്. ഓരോ ദിവസം ഓരോ പ്രകൃതം. പെട്ടന്നു വികാരാധീനരാകും. സഹജമായ കലാവാസന. എപ്പോഴാണ് മനസ്സു മാറുക എന്നു പറയാനാവില്ല. അതു കൊണ്ട് ആശ്രയിക്കുക വിഷമമാണ്. സൂര്യവംശജരില്‍ ഏറ്റവും ശ്രേഷ്ഠന്‍ മനുവായിരുന്നു. അതിനു ശേഷം ഇക്ഷ്വകു, തുടര്‍ന്ന് അനവധി പേര്‍, ഭഗീരഥന്‍, ദശരഥന്‍, രാമന്‍, ഹരിശ്ചന്ദ്രന്‍ അങ്ങനെ....ഇവിടെ നമ്മള്‍ പറയുന്നത് ചന്ദ്രവംശജരെ കുറിച്ചാണ്, കാരണം കുരുവംശജര്‍ എല്ലാവരും ചന്ദ്രവംശത്തിന്‍റെ ഭാഗമാണ്. അവരുടെ വികാരവിക്ഷോഭങ്ങള്‍ക്കും, മുന്‍ പിന്‍ നോക്കാതെയുള്ള പ്രവൃത്തികള്‍ക്കും അതു തന്നെയാണ് കാരണം.

നഹുഷന്‍ - രാജാവില്‍ നിന്നും പെരുമ്പാമ്പിലേക്ക്

ബുധനും ഇളക്കും പിറന്ന മക്കളില്‍ ഒരാളായിരുന്നു നഹുഷന്‍. അദ്ദേഹം മഹാനായൊരു ചക്രവര്‍ത്തിയായിരുന്നു. ഒരിക്കല്‍ ദേവേന്ദ്രന്‍ നഹുഷനെ ദേവലോകത്തുളള തന്‍റെ രാജധാനിയിലേക്കു ക്ഷണിച്ചു. ഇന്ദ്രന് കുറച്ചുകാലം ദേവലോകം വിട്ടുനില്‍ക്കേണ്ട ഒരു സാഹചര്യമുണ്ടായി. അദ്ദേഹം നഹുഷനെ തന്‍റേതായ ചുമതലകളെല്ലാം ഏല്‍പ്പിച്ചു. ''ഇവിടെ സുഖമായി താമസിച്ച് എനിക്കു വേണ്ടി ദേവലോകം പരിപാലിക്കുക.

ഇന്ദ്രന്‍ സ്ഥലം വിട്ടതും നഹുഷന്‍റെ അഹങ്കാരമുണര്‍ന്നു. ഇന്ദ്രനു പകരമായി ചുമതലകള്‍ നിര്‍വഹിക്കുക നിസ്സാരമാണെന്ന് അദ്ദേഹത്തിനു തോന്നി. അദ്ദേഹം ഇന്ദ്രന്‍റെ സിംഹാസനത്തിലിരുന്നു. മോഹം തോന്നിയ അപ്‌സരസുകളേയെല്ലാം അരികിലേക്കു വിളിപ്പിച്ചു. എന്നിട്ടും തൃപ്തിവരാതെ നഹുഷന്‍റെ മനസ്സ് ഇന്ദ്രപത്‌നിയായ ശചിയിലേക്കു തിരിഞ്ഞു. ''ഇപ്പോള്‍ ഞാനാണ് ഇന്ദ്രന്‍. ഈ സിംഹാസനവും നീയും എനിക്കുള്ളതാണ്. ശചി ഒഴിഞ്ഞുമാറാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. ഒടുവില്‍ അവള്‍ പറഞ്ഞു. ''ശരി....ഞാന്‍ അങ്ങയുടെ ഇഷ്ടത്തിനു വഴങ്ങാം. പക്ഷെ അങ്ങയെ സപ്തര്‍ഷികള്‍ പല്ലക്കിലേറ്റി എന്‍റെ അടുത്തേക്കു കൊണ്ടുവരണം.'' സപ്തര്‍ഷികള്‍ അപ്രകാരം ചെയ്തു.

നഹുഷന്‍ ദേവലോകത്ത് നിന്നും വീഴുന്നു

നഹുഷന്‍റെ അഹങ്കാരം നിലവിട്ടു. ശചിയെ പ്രാപിക്കാന്‍ തിടുക്കമായി. സപ്തര്‍ഷികള്‍ക്ക് വേഗം പോരാ എന്ന് ശകാരിച്ചു. പല്ലക്കിന്‍റെ വലതു ഭാഗം ചുമന്നിരുന്ന അഗസ്ത്യനെ ഒന്നു തൊഴിച്ചു. ''വേഗം നടക്ക്....വേഗം നടക്ക്''. അഗസ്ത്യന്‍ തിരിഞ്ഞ് നഹുഷനെ നോക്കി. ''അഹങ്കാരം തലയില്‍ കയറി നീ സ്വയം മറന്നിരിക്കുന്നു. നീ അത്രത്തോളം അധ:പതിച്ചു. ദേവലോകത്ത് കാലു കുത്താന്‍ പോലും ഇനി നിനക്കര്‍ഹതയില്ല. എന്തിന് മനുഷ്യനായി കഴിയാന്‍ പോലും യോഗ്യനല്ലാതായിരിക്കുന്നു. നീ പെരുമ്പാമ്പായി ജീവിക്കുക.''

ആ നിമിഷം നഹുഷന്‍ ദേവലോകത്തുനിന്ന് ഭൂമിയില്‍ പതിച്ചു. പെരുമ്പാമ്പിന്‍റെ ഉടലോടെ, ആ പെരുമ്പാമ്പിലേക്ക് നമുക്ക് പിന്നീട് തിരിച്ചെത്താം.

നഹുഷന്‍റെ മക്കളില്‍ പ്രധാനപ്പെട്ടവരായിരുന്നു യതിയും യയാതിയും. യതി അദ്ദേഹത്തിന്‍റെ സ്വഭാവ വൈശിഷ്ട്യത്തിനും അസാധാരണമായ ബുദ്ധിവൈഭവത്തിനും പ്രസിദ്ധനായിരുന്നു. അദ്ദേഹം ഈ ലോകത്തെ ഒറ്റനോട്ടത്തില്‍ വിലയിരുത്തി. ''ഈ ലോകത്തെ സംബന്ധിച്ച ഒന്നിലും എനിക്കു താല്പര്യമില്ല.'' യതി സന്ന്യാസം സ്വീകരിച്ചു. ഹിമാലയത്തില്‍ കാലം കഴിച്ചു. യയാതി രാജാവായി.

ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം

മുമ്പേ പറഞ്ഞതുപോലെ ബ്രഹസ്പതി ദേവഗുരുവായി ദേവന്മാര്‍ക്കുവേണ്ടി യാഗാദികള്‍ അനുഷ്ടിച്ചു കൊണ്ടിരുന്നു. അസുരന്മാരുടെ ഗുരു ശുക്രാചാര്യനായിരുന്നു. അസുരന്മാരും ദേവന്മാരും തമ്മില്‍ നിരന്തരം ഗംഗാ സമതലങ്ങളില്‍ വെച്ച് ഏറ്റു മുട്ടിയിരുന്നു. ദേവന്മാര്‍ ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നും താഴേക്കു വരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അസുരന്മാര്‍ ശ്രമിച്ചിരുന്നത് മരുപ്രദേശങ്ങളില്‍ നിന്നും മാറി ഫലഭൂയിഷ്ഠമായ ഭൂമി കയ്യേറാനായിരുന്നു. അതാകട്ടെ ഭാരതത്തിന്‍റെ ഉള്‍പ്രദേശങ്ങളിലായിരുന്നു താനും. നിരന്തരം നടന്നിരുന്ന ഈ സംഘട്ടനങ്ങളില്‍ അധികവും വിജയിച്ചത് അസുരന്മാരായിരുന്നു. ശുക്രന്‍റെ സഹായം അവരെ കൂടുതല്‍ ശക്തരാക്കി. അപാരമായ സിദ്ധികളുള്ള ഒരു മഹര്‍ഷിയായിരുന്നു ശുക്രന്‍. സജ്ജീവനി വിദ്യയും അദ്ദേഹത്തിന് സ്വായത്തമായിരുന്നു. യുദ്ധത്തില്‍ മരിച്ച അസുരന്മാരെ ഈ വിദ്യ കൊണ്ട് ശുക്രന്‍ പുനരുജ്ജീവിച്ചിരുന്നു.

ഓരോ ദിവസവും യുദ്ധമവസാനിച്ചാല്‍ മരിച്ചുവീണ അസുരന്മാരെയെല്ലാം ശുക്രന്‍ വീണ്ടും ജീവിപ്പിക്കും. അടുത്ത ദിവസം രാവിലെ വീണ്ടും യുദ്ധസന്നദ്ധരായി അവര്‍ പടക്കളത്തിലെത്തും

ഓരോ ദിവസവും യുദ്ധമവസാനിച്ചാല്‍ മരിച്ചുവീണ അസുരന്മാരെയെല്ലാം ശുക്രന്‍ വീണ്ടും ജീവിപ്പിക്കും. അടുത്ത ദിവസം രാവിലെ വീണ്ടും യുദ്ധസന്നദ്ധരായി അവര്‍ പടക്കളത്തിലെത്തും. ഇങ്ങനെയുള്ള ഒരു സൈന്യത്തെ ആര്‍ക്കെങ്കിലും പടപൊരുതി ജയിക്കാനാകുമൊ? ആരും മരിക്കുന്നില്ല. ഒക്കെ ശുക്രാചാര്യരുടെ മന്ത്രവിദ്യയുടെ ഫലം. ദേവന്മാര്‍ നിരാശരായി. അവര്‍ ബ്രഹസ്പതിയുടെ മകനായ കചനെ ശുക്രന്‍റെ അരികിലേക്കയച്ചു. താന്‍ അംഗിരസ്സിന്‍റെ പൌത്രനും, ബ്രഹസ്പതിയുടെ പുത്രനുമായ കചനാണെന്ന് സ്വയം പരിചയപ്പെടുത്തി. ''എന്‍റെ കുലവും ഗോത്രവും ശ്രേഷ്ഠമാണ്....എന്നെ ശിഷ്യനായി സ്വീകരിക്കാന്‍ കൃപയുണ്ടാവണം.''

കചന്‍ ശുക്രാചാര്യന്‍റെ ശിഷ്യനായി

അസുരന്‍മാര്‍ ശുക്രാചാര്യനു താക്കീതു നല്‍കി. ശത്രു പക്ഷത്തു നിന്ന് വരുന്നതാണ്. സജ്ജീവനി വിദ്യ വശത്താക്കുക എന്ന ഗൂഢലക്ഷ്യമാണ് മനസ്സില്‍. അവന്‍റെ കഥ ഇപ്പോള്‍ത്തന്നെ കഴിക്കണം.

അതായിരുന്നു ആ കാലത്തെ ധര്‍മ്മം. വിദ്യ നേടാന്‍ അര്‍ഹതയുള്ളവനെ വിദ്യ അഭ്യസിപ്പിക്കുക തന്നെ വേണം. തിരസ്‌കരിക്കാന്‍ പാടില്ല.

ശുക്രന്‍ കചനെ തന്‍റെ ശിഷ്യനാക്കി. എല്ലാവിധത്തിലും താന്‍ യോഗ്യനാണെന്ന് അദ്ദേഹം സ്വയം തെളിയിക്കുകയും ചെയ്തു. ഗുരുവിനെ യഥാവിധി പരിചരിച്ചു. പാഠങ്ങളെല്ലാം വേണ്ട വിധം ഹൃദിസ്ഥമാക്കി. പതുക്കെ പതുക്കെ എല്ലാറ്റിന്‍റെയും ഭാഗമായി. ശുക്രന്‍റെ ഏക മകളായിരുന്നു ദേവയാനി. അവള്‍ കചനില്‍ അനുരക്തയായി. എന്നാല്‍ കചന് അവളോട് അങ്ങനെയൊരു അടുപ്പമുണ്ടായിരുന്നില്ല. അവള്‍ നന്നേ ശ്രമിച്ചിട്ടും അവന്‍റെയുള്ളില്‍ കടന്നുകൂടാനായില്ല. സജ്ജീവനി മന്ത്രം വശമാക്കുക എന്നതു മാത്രമായിരുന്നു കചന്‍റെ ലക്ഷ്യം. മറ്റൊന്നിലേക്കും അവന്‍റെ ശ്രദ്ധ തിരിഞ്ഞില്ല. കചന്‍റെ ലക്ഷ്യം എന്താണെന്ന് അസുരന്മാര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു.

അസുരന്മാര്‍ കചനെ ആക്രമിച്ചു

ഒരു ദിവസം കചന്‍ ഗുരുവിന്‍റെ പശുക്കളെ മേയ്ക്കാന്‍ കാട്ടിലേക്കു പോയി. അസുരന്മാര്‍ അവിടെ വെച്ച് അവനെ കൊന്ന് തുണ്ടങ്ങളാക്കി കാട്ടുമൃഗങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി എറിഞ്ഞു കളഞ്ഞു. വൈകുന്നേരമായപ്പോള്‍ പശുക്കള്‍ കാട്ടില്‍ നിന്നും മടങ്ങി വന്നു. കചന്‍ മാത്രം വന്നില്ല. ദേവയാനിയുടെ ഹൃദയം തകര്‍ന്നു. അച്ഛനോട് സങ്കടം പറഞ്ഞു. ''കചനെ ആരോ അപായപ്പെടുത്തിയിരിക്കുന്നു. അവനെ എങ്ങനെയെങ്കിലും ജീവിപ്പിക്കണം. മകളുടെ ആഗ്രഹം പോലെ ശുക്രന്‍ സജ്ജീവിനി പ്രയോഗിച്ച് കചനെ വീണ്ടും ജീവിപ്പിച്ചു.

മകളുടെ ആഗ്രഹം പോലെ ശുക്രന്‍ സജ്ജീവിനി പ്രയോഗിച്ച് കചനെ വീണ്ടും ജീവിപ്പിച്ചു.

കുറച്ചുനാള്‍ കഴിഞ്ഞൊരു ദിവസം, പ്രഭാതപൂജയ്ക്കു പൂ പറിക്കാന്‍ കചന്‍ കാട്ടിലേക്കു പോയി. അസുരന്മാര്‍ പിന്‍തുടര്‍ന്നു ചെന്ന് അവന്‍റെ കഥ കഴിച്ചു. അസ്ഥിയും മജ്ജയും അരച്ച് സമുദ്രജലത്തില്‍ കലക്കി. മറ്റു അവയവങ്ങള്‍ അരച്ച് അതില്‍ നിന്നല്പം മുന്തിരിചാറില്‍ കലക്കി ശുക്രാചാര്യനു കുടിക്കാന്‍ കൊടുത്തു. വാസ്തവമറിയാതെ മുനി അത് കുടിക്കുകയും ചെയ്തു.

അന്ന് സന്ധ്യയായിട്ടും കചനെ കാണാതായപ്പോള്‍ ദേവയാനി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. ശുക്രാചാര്യന്‍ സമാധാനിപ്പിച്ചു. ''ഇതാണ് അവന്‍റെ വിധി എന്നു കരുതി സ്വയം ആശ്വസിക്കണം. വീണ്ടും വീണ്ടും മരിക്കുന്ന ഒരാളെ ജീവിപ്പിച്ചിട്ടു കാര്യമില്ല. നിന്നെപ്പോലെ വിവേകവും വിദ്യാഭ്യാസവും തന്‍റേടവുമുള്ള ഒരുവള്‍ ജീവിതത്തിന്‍റേയും മരണത്തിന്‍റേയും പേരില്‍ വിലപിക്കുന്നത് ശരിയല്ല. എല്ലാ ജീവികള്‍ക്കും സംഭവിക്കുന്നതാണ് മരണം. അവന്‍ മരിച്ചെങ്കില്‍ അങ്ങനെയാകട്ടെ. ഇനിയും ജീവിപ്പിക്കുന്നത് നന്നല്ല.''

അതൊന്നും കേള്‍ക്കാന്‍ ദേവയാനി തയ്യാറായില്ല. ''ഒന്നുകില്‍ അച്ഛന്‍ കചനെ ജീവിപ്പിക്കണം. അല്ലെങ്കില്‍ ഞാന്‍ സമുദ്രത്തില്‍ ചാടി മരിക്കും.'' അത് സങ്കല്പിക്കാന്‍ കൂടി ആ അച്ഛനായില്ല. മകളുടെ വാശിയറിയാവുന്ന ശുക്രന്‍ പറഞ്ഞു., ''ആട്ടെ, ഒരു പ്രാവശ്യം കൂടി ശ്രമിക്കാം, അവസാനത്തെ പ്രാവശ്യം.''

കചന്‍ സഞ്ജീവനി മന്ത്രം പഠിക്കുന്നു

ശുക്രന്‍ സജ്ജീവനി പ്രയോഗിക്കാന്‍ തുടങ്ങിയതും സ്വന്തം വയറ്റിനകത്തു നിന്നും ഒരു ഇരമ്പല്‍. അത് കചന്‍റെ ശബ്ദമായിരുന്നു. മുനി കുപിതനായി, ''ആരാണീ ചതി ചെയ്തത്?''

അസുരന്മാരാണ് അതിനു പിന്നില്‍ എന്ന് അദ്ദേഹത്തിനു മനസ്സിലായി. ''അവര്‍ക്കങ്ങനെ ഇതു ചെയ്യാന്‍ സാധിച്ചു?''

ശുക്രന്‍റെ ഉദരത്തില്‍നിന്നും കചന്‍ മറുപടി പറഞ്ഞു. ''അസുരന്മാര്‍ എന്നെ കൊന്ന് ചതച്ചരച്ച് സമുദ്രജലത്തില്‍ കലക്കി. കുറച്ചെടുത്ത് മുന്തിരിച്ചാറില്‍ കലക്കി അങ്ങേക്കു കുടിക്കാന്‍ തന്നു.

ശുക്രന്‍ സഹിക്കാനാവുന്നതില്‍ അപ്പുറമായിരുന്നു അത്. അദ്ദേഹം ആലോചിച്ചു. 'തന്‍റെ വയറ്റിനകത്തു കിടക്കുന്ന കചനെ മരിച്ചെന്നു സങ്കല്പിച്ചു മറക്കാം. അല്ലെങ്കില്‍ മന്ത്രം ചൊല്ലിജീവിപ്പിക്കാം. പക്ഷെ കചന്‍ തന്‍റെ വയര്‍ പിളര്‍ന്ന് പുറത്തു വരുന്നതോടെ തന്‍റെ മരണം നടക്കും. ഞാന്‍ എന്താണ് വേണ്ടത്? ഇത്രയും നീചന്‍മാരായ അസുരന്‍മാരുടെ ഗുരുസ്ഥാനം ഉപേക്ഷിച്ച് ദേവന്മാരോടൊപ്പം ചേരണോ?'' അദ്ദേഹത്തിന് ഒരു തീരുമാനത്തിലെത്താനായില്ല.

അപ്പോഴും ദേവയാനി കരഞ്ഞുകൊണ്ടിരുന്നു. ''എനിക്കു നിങ്ങള്‍ രണ്ടുപേരും വേണം. ആരായാലും ഒരാള്‍ മരിച്ചാല്‍ ഞാന്‍ സത്യമായും കടലില്‍ ചാടി മരിക്കും. അച്ഛനും കചനും കൂടെയില്ലാതെ എനിക്കു ജീവിക്കാനാവില്ല.''

എന്നെ വിട്ടുപോകരുത്. ഞാന്‍ അത്രക്കും നിന്നെ സ്‌നേഹിച്ചുപോയി. മടക്കയാത്രക്കു തയ്യാറായ കചനോട് ദേവയാനി അപേക്ഷിച്ചു.

ശുക്രാചാര്യന്‍ കചനോടായി പറഞ്ഞു, ''എന്തിനായാണോ നീ എന്‍റെ ശിഷ്യനായത് ആ ഉദ്ദേശ്യം നീ സാധിച്ചിരിക്കുന്നു. സജ്ജീവനി വിദ്യ പഠിക്കണമെന്നല്ലേ നിന്‍റെ ആഗ്രഹം. നീ എന്തു കൊണ്ടും അതിന് യോഗ്യനാണ്. ആ മന്ത്രം ഞാന്‍ നിനക്കുപദേശിക്കാം. ആ വിദ്യ കൊണ്ട് നീ വീണ്ടും ജീവിക്കും. എന്നാല്‍ എന്‍റെ ഉദരത്തില്‍ നിന്നും നീ വെളിയില്‍ വരുന്നതോടെ ഞാന്‍ മരിക്കും. ഉടനെ സജ്ജീവിനി മന്ത്രം കൊണ്ട് നീ എനിക്ക് ജീവന്‍ നല്കണം. അതിനുശേഷം മറ്റെവിടെയെങ്കിലും ചെന്ന് പുതിയൊരു ജീവിതം തുടങ്ങാം.''

ശുക്രാചാര്യന്‍ സജ്ജീവിനി മന്ത്രം പ്രയോഗിച്ചു. ചന്ദ്രന്‍ ഉദിച്ചുയരുന്നതു പോലെ കചന്‍ ആചാര്യന്‍റെ വയറ്റില്‍ വൃദ്ധിപ്രാപിച്ചു....വയര്‍ പിളര്‍ന്ന് പുറത്തു വന്നു. ആ നിമിഷം ശുക്രന്‍റെ ജീവന്‍ പോയി. ഗുരു ഉപദേശിച്ച മന്ത്രം ചൊല്ലി ശിഷ്യന്‍ അദ്ദേഹത്തിനു ജീവന്‍ നല്കി.

കചന്‍ പിന്നെ അവിടെ നിന്നില്ല. സ്വന്തം വഴി തേടി യാത്രയായി.

↢ ബൃഹസ്പതിയുടെ ശാപവും, താരയുടെ കുഞ്ഞും

കൂടുതല്‍ മഹാഭാരത കഥകള്‍

Image courtesy: Fall of Nahusha from heaven, wikipedia