Main Centers
International Centers
India
USA
FILTERS:
SORT BY:
നിങ്ങളുടെ നിലവിലെ അസ്തിത്വത്തിന്റെ അതിരുകൾ ലംഘിച്ചു മുന്നേറണമെങ്കിൽ, നിങ്ങളുടെ ഹൃദയത്തിൽ ഉന്മാദവും മനസ്സിൽ സമചിത്തതയും ഉണ്ടായിരിക്കണം.
രണ്ടു പേർ ഒന്നിച്ചുചേരുന്നത് അവരുടെ സന്തോഷം പങ്കുവയ്ക്കുന്നതിനു വേണ്ടിയാകണം, അല്ലാതെ മറ്റെയാളിൽ നിന്ന് സന്തോഷം ഊറ്റിയെടുക്കാൻ വേണ്ടിയാകരുത്.
മാനസിക സമ്മർദ്ദം ഉണ്ടാകുന്നത് ജീവിത സാഹചര്യങ്ങൾ കൊണ്ടല്ല. അത് നിങ്ങൾക്ക് നിങ്ങളെത്തന്നെ കൈകാര്യം ചെയ്യാൻ അറിയാത്തതുകൊണ്ടാണ്.
നിങ്ങളിലെ പരമാധികാരി, നിങ്ങൾക്കുള്ളിലെ ജീവന്റെ ഉറവിടം തന്നെയാകുമ്പോൾ, ചുറ്റുമുള്ള അഭിപ്രായങ്ങളും വിധികളും അപ്രസക്തമാകുന്നു.
അറ്റാച്ച്മെന്റ് എന്നത് സ്നേഹമല്ല. ഒരാളോട് വൈകാരികമായി ഒട്ടിനിൽക്കുന്നത് അവരോടുള്ള താല്പര്യം കൊണ്ടല്ല — അത് നിങ്ങൾക്ക് അനുഭവപ്പെടുന്ന അപൂർണ്ണത കൊണ്ടാണ്.
നിങ്ങൾ സാമ്പാദിക്കുന്നതെന്തും നിങ്ങളുടേതാകാം. അതൊരിക്കലും നിങ്ങളാകില്ല.
നിങ്ങളുടെ ചിന്തകളും വികാരങ്ങളും നിങ്ങളുടെ ഭൂതങ്ങളാണ്. നിങ്ങൾ അവയെ സൃഷ്ടിക്കുന്നു, പിന്നെ അവ നിയന്ത്രണം വിട്ടുപോകുകയും നിങ്ങളെ വേട്ടയാടുകയും ചെയ്യുന്നു. ഇത് വളരെ മോശമായി സംവിധാനം ചെയ്ത ഒരു പ്രേത സിനിമയാണ്.
അറിവ് നേടിയെടുക്കാവുന്നതാണ്. അറിയുക എന്നത് ഒരു സാക്ഷാത്കാരമാണ്. വിവേകം, നിങ്ങൾ ഒരു ജീവിതകാലം കൊണ്ട് സമ്പാദിക്കേണ്ടതാണ്.
മനസ്സ് സമൂഹത്തിന്റെ ചവറ്റുകുട്ടയാണ്. കടന്നുപോകുന്നവരെല്ലാം അതിലേക്ക് എന്തെങ്കിലുമൊക്കെ വലിച്ചെറിയുന്നു.
ഞാൻ വളരെ നല്ലവനാണ് എന്ന വിശേഷണം ഒരാൾ ഏറ്റെടുക്കുമ്പോൾ, അയാൾ തീർച്ചയായും അതീവ ക്രൂരനായി മാറുന്നു.
സ്വാതന്ത്ര്യം എന്നാൽ നിങ്ങളുടെ സ്വന്തം ജീവിതത്തെ രൂപപ്പെടുത്താനുള്ള കഴിവ് ഉണ്ടാവുക എന്നാണ്, മറ്റൊന്നുമായിരിക്കില്ല നിങ്ങളുടെ ജീവിതത്തെ നിർണയിക്കുന്നത്.
പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ സർവ്വസ്വവും സമർപ്പിച്ച് ജീവിക്കുമ്പോഴാണ് ജീവിതം മനോഹരമാകുന്നത്. ജീവിതത്തിന്റെ ആനന്ദം എന്നത് സ്വയം പ്രകടിപ്പിക്കുന്നതിലാണ്, അല്ലാതെ യാചിക്കുന്നതിലല്ല