FILTERS:
SORT BY:
നിങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയും, മനസ്സ് നിങ്ങളെക്കുറിച്ചുള്ള ചിന്തകളിൽ നിന്ന് മുക്തമാവുകയും ചെയ്യുമ്പോൾ, നിങ്ങളുടെ പാദങ്ങൾ തനിയെ നൃത്തം ചെയ്യും.
ജീവിതപങ്കാളി ഒരു ലക്ഷ്യമല്ല, മറിച്ച് നിങ്ങളുടെ സഹയാത്രിയാണ്.
ഈ ശരീരം ഭൂമിയുടെ ഒരു ശകലം മാത്രമാണ്. ആരോഗ്യമുള്ള ഭൂമിയില്ലാതെ നല്ല ഒരു ജീവിതമില്ല.
Only fools get hurt by gossip. The gossipers are hurting themselves the most.
ആയിരം വർഷം ജീവിച്ചാൽ പോലും മനുഷ്യന്റെ ഭാവനകൾക്കും ആഗ്രഹങ്ങൾക്കും പൂർണ്ണത കണ്ടെത്താനാവില്ല. അതുകൊണ്ട്, നമുക്ക് പരമാനന്ദം നിറഞ്ഞ ഒരു പരാജയമായിത്തീരാം.
സ്വയരക്ഷയ്ക്കായി നിങ്ങൾ ചുറ്റും പടുത്തുയർത്തുന്ന മതിലുകൾ, കാലക്രമേണ നിങ്ങളെത്തന്നെ തടവിലാക്കുന്ന ജയിൽ ഭിത്തികളായി മാറുന്നു.
മറ്റൊരാളിൽ വിശ്വാസം ഉണ്ടാവുക എന്നാൽ അവർ നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ പ്രവർത്തിക്കണം എന്നല്ല. വിശ്വാസം എന്നാൽ ബോധപൂർവ്വം സ്വാധീനിക്കപ്പെടാൻ അനുവദിക്കുകയാണ്.
സാങ്കേതികവിദ്യ മനുഷ്യനേക്കാൾ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ സാങ്കേതികവിദ്യയേക്കാൾ വേഗത്തിൽ വികസിച്ചില്ലെങ്കിൽ, ഒരിക്കലും നമ്മൾ അത് വിവേകപൂർവ്വം ഉപയോഗിക്കില്ല.
കുറ്റബോധം സാമൂഹികമായി വളർത്തിയെടുത്ത ഒരു വികാരമാണ് – അത് നിങ്ങൾക്കുനേരെ നിങ്ങൾ തന്നെ പ്രയോഗിക്കുന്ന വിഷമാണ്.
സ്വന്തം ഓർമ്മകൾക്കുള്ളിൽ ജീവിക്കുമ്പോൾ, നിങ്ങളുടെ തൊട്ടുമുമ്പിലുള്ളതു കാണാൻ നിങ്ങൾക്കു കഴിയില്ല.
ഒരേ പ്രശ്നം ആവർത്തിക്കുന്നുവെങ്കിൽ അതിനർത്ഥം നിങ്ങളാണ് പ്രശ്നം എന്നാണ്.
മിക്ക മനുഷ്യരും തങ്ങൾക്കുള്ളിലെ പ്രതിഭയെ ഒരിക്കലും സ്പർശിക്കാതെയാണ് ജീവിക്കുകയും മരിക്കുകയും ചെയ്യുന്നത്.