ഡോ. ഗിരീഷ് നായിക്: ഞാന്‍  കോവിഡ് അസുഖത്തിനെതിരെ പോരാടിയ എന്‍റെ  അനുഭവം,മറ്റുള്ളവർക്ക് ഒരു  പ്രചോദനമാവുകയും  ക്രിയകൾ ചെയ്യുന്നതുകൊണ്ടുള്ള  നേട്ടങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയോടെ ഞാനിവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ശാംഭവി മഹാമുദ്ര, ശൂന്യ , ശക്തി ചലനക്രിയ എന്നിവയുടെ പതിവ് പരിശീലകനാണ് ഞാൻ. പ്രവൃത്തിദിവസങ്ങളിൽ ഞാൻ സൂര്യ ക്രിയയും വാരാന്ത്യങ്ങളിൽ യോഗാസനകളും ചെയ്യുന്നു. അതിനുപുറമെ, ഞാൻ എന്റെ സംയമ പരിശീലനവും  നടത്തുന്നു. ഈ പരിശീലനത്തെ പിന്തുണക്കുന്നതിനായി, എന്റെ ഭക്ഷണക്രമവും വെജിറ്റേറിയൻ ആണ്, മാത്രമല്ല കഴിയുന്നത്ര ഞാൻ പ്രാണിക് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പതിനെട്ട് മാസമായി ഞാൻ യുകെയിലുള്ള ലണ്ടനിലെ ല്യൂട്ടണിൽ ഒരു ശ്വാസകോശരോഗ വിദഗ്‌ദ്ധനായി ജോലി ചെയ്യുവരുന്നു.

വൈറസ് പിടിപെടുന്നു

ഫെബ്രുവരി പകുതിയോടെ യുകെയിൽ COVID പൊട്ടിപ്പുറപ്പെട്ടപ്പോൾ,  ചെറുപ്പക്കാരും ഊര്‍ജ്ജസ്വലരുമായ  എന്റെ രണ്ട് സഹപ്രവർത്തകരോടൊപ്പം ഞാനും മുന്‍നിര COVID ശ്വാസകോശരോഗ വിദഗ്‌ദ്ധന്മാർ എന്ന നിലയിൽ  ജോലിക്ക് പോയി. ഞങ്ങൾ ആവേശത്തോടെയും ഫലപ്രദമായും പ്രവർത്തിക്കുകയും COVID രോഗികളെ പരിചരിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, മികച്ച മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, ഞങ്ങൾ മൂന്ന് പേരിലും COVID അണുബാധ വികാസം പ്രാപിച്ചു. എന്റെ സഹപ്രവർത്തകരിൽ ഒരാൾ ഇപ്പോഴും സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നു, മറ്റൊരാൾ മൂന്നാഴ്ചയ്ക്കുള്ളിൽതന്നെ  സുഖം പ്രാപിച്ചു, പക്ഷേ എനിക്ക് വെറും മൂന്ന് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കാൻ കഴിഞ്ഞു!

ആ സമയത്ത് എനിക്ക്, ഒരു സാധാരണമായ ശരീരവേദനയും, ചൂടും തണുപ്പും അനുഭവപ്പെടുകയും, രുചി കുറയുകയും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്തു. COVID swab പരിശോധനയ്ക്കായി ഞാൻ ഞങ്ങളുടെ ആശുപത്രി വാർഡിലേക്ക് പോയപ്പോൾ, ശക്തിക്ഷയം സംഭവിക്കുകയും, ഒരു മിനിറ്റത്തേക്ക് ബോധം നഷ്ടപ്പെടുകയും  ചെയ്തു. ഇതിനു പ്രധാനമായും ഹേതുവായത് നിർജ്ജലീകരണവും, പോസ്റ്റുറൽ ഹൈപ്പോടെൻഷനുമാണ്. എന്റെ ക്ലിനിക്കൽ ഡയറക്ടർ എന്നെ അഡ്മിറ്റ്‌ ചെയ്തു സിടി,  ചെസ്റ്റ് സ്കാനുകളും വിപുലമായ അന്വേഷണങ്ങളും നടത്തണമെന്നും നിർദേശിച്ചു , പക്ഷേ എന്റെ അഭ്യർത്ഥനപ്രകാരം അദ്ദേഹം എന്നെ വീട്ടിൽ വിശ്രമിക്കാൻ അനുവദിക്കുകയും ഫോണിലൂടെ ഒരു ദിവസം 3-4 തവണ എന്റെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്തു.

ഞാൻ ഒരിക്കലും ചുമ, ശ്വാസം മുട്ടൽ, വളരെ ഉയർന്ന പനി അല്ലെങ്കിൽ കുറഞ്ഞ ഓക്സിജൻ സാച്ചുറേഷൻ എന്നീ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിച്ചിട്ടില്ല . എനിക്ക് 4 കിലോഗ്രാം ഭാരം കുറഞ്ഞു, എന്റെ പേശികളുടെ ശക്തി കുറഞ്ഞു, പക്ഷേ ശ്വാസോച്ഛ്വാസം എന്റെ രോഗാവസ്ഥയിലുടനീളം ആരോഗ്യകരമായിരുന്നു. മറുവശത്ത്, എന്റെ രണ്ട് സഹപ്രവർത്തകര്‍ക്കും കാര്യമായ ശ്വാസകോശ തകരാറിൻറെ ലക്ഷണങ്ങളൾ കാണിച്ചിരുന്നു 

എന്റെ സാധന എന്നെ ശക്തനാക്കി

എന്റെ ശാരീരിക ബലഹീനത കാരണം യോഗാസന, സൂര്യ ക്രിയ, നാഡീ വിഭാജന്‍ എന്നിവ ഫലപ്രദമായി ചെയ്യാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഞാൻ എന്‍റെ മിക്ക പരിശീലനങ്ങളും തുടർന്നിരുന്നു. എനിക്ക് തോന്നിയത്, എന്റെ പതിവ് ക്രിയകളുടെ പരിശീലനവും പ്രാണിക് ഡയറ്റിങ്ങും എന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിച്ചു, പ്രത്യേകിച്ച് ശ്വസനത്തെയും ഒരു പരിധിവരെ എന്റെ പ്രതിരോധശേഷിയെയും. സദ്ഗുരുവിന്റെ അനുഗ്രഹത്താല്‍, നിരവധി സങ്കീർണതകളില്ലാതെ വളരെ വീര്യം കുറഞ്ഞ രോഗവും വേഗത്തിലുള്ള രോഗമുക്തിയും സംഭവിച്ചതിനാല്‍ ഞാൻ ഭാഗ്യവാനാണ്.

ഒരു ശ്വാസകോശരോഗ വിദഗ്‌ദ്ധനെന്ന നിലയിൽ, നിരവധി രോഗികള്‍ ഓരോ ദിവസവും എന്റെ മുന്നിൽ മരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഇപ്പോഴും കാണുന്നുണ്ട്, സുഖം പ്രാപിക്കാൻ വളരെയധികം കഷ്ടപ്പെടുന്ന നിരവധി രോഗികളെക്കുറിച്ച് പരാമർശിക്കേണ്ടതില്ല. ഇത്തരത്തിലുള്ള സാഹചര്യത്തിൽ, എല്ലാവരും ഏതെങ്കിലും തരത്തിലുള്ള ക്രിയ അല്ലെങ്കിൽ യോഗ പരിശീലനം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആത്മീയത ഉണർച്ച എന്ന വലിയൊരു നേട്ടം കൂടാതെ, ഇത് നമ്മുടെ ശാരീരിക ക്ഷമതയും ആരോഗ്യവും   ദീർഘകാലം നിലനിർത്തും .

Editor’s Note: Try this simple 3 minute sadhana that you can learn online for free: Simha Kriya