Main Centers
International Centers
India
USA
FILTERS:
SORT BY:
നിങ്ങൾ ഏറ്റവും ഉന്നതമായി കാണുന്നതിനെ തേടുക. ഈ ലക്ഷ്യത്തോടെ ജീവിക്കുന്നത് തന്നെയൊരു ഉന്നമനവും, മോചനവും, ആനന്ദദായകമായ അനുഭവവുമാണ്.
നിങ്ങൾ നിങ്ങളുടെ എല്ലാ മുൻവിധികളും ഉപേക്ഷിക്കുക എന്നതാണ് ആത്മീയപ്രക്രിയയുടെ ആദ്യത്തെ അടിസ്ഥാനതത്വം.
ആത്മീയതയ്ക്ക് നിങ്ങളുടെ ജീവിതാന്തരീക്ഷവുമായി യാതൊരു ബന്ധവുമില്ല. അതു നിങ്ങളുടെയുള്ളിൽ നിങ്ങൾ സൃഷ്ടിച്ചെടുക്കുന്ന അന്തരീക്ഷത്തെക്കുറിച്ചുള്ളതാണ്.
സന്തോഷത്തോടെ കളിക്കുക, നീതിയുക്തം കളിക്കുക, തീവ്രതയോടെ കളിക്കുക. ജീവിതം വളരെ ചെറിയൊരു കളിയാണ് - ഏറ്റവും മഹത്തായ കളിയും അതാണ്.
തുറന്ന പ്രകൃതം എന്നാൽ മുൻവിധികളോ നിഗമനങ്ങളോ ഇല്ലാതിരിക്കുക എന്നാണ് – കാര്യങ്ങളെ അവ എങ്ങനെയാണോ ഉള്ളത്, അതു പോലെ തന്നെ നോക്കിക്കാണുക.
നമ്മൾ ഉള്ളിൽ എങ്ങനെയാണെന്നതിന്റെ പരിണത ഫലമാണ് സമാധാനം.
ബുദ്ധി സത്യത്തെ കീഴടക്കാൻ ആഗ്രഹിക്കുന്നു. ഭക്തി ആ സത്യത്തെ ആശ്ലേഷിക്കുന്നു.
നിങ്ങളുടെ മാനസിക നാടകം നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ നടക്കണം. നിങ്ങളാണ് അതിൻറെ സംവിധായകൻ.
എല്ലാ ജീവികളിലും ജ്ഞാനോദയത്തിന്റെ വിത്തുണ്ട്. ജ്ഞാനോദയം എന്നത് ഒരു തിരിച്ചറിവാണ്.
നിങ്ങൾ ബോധപൂർവ്വമല്ലാതെ ചെയ്യുന്നതെല്ലാം ബോധപൂർവ്വവും ചെയ്യാൻ സാധിക്കും; അത് വലിയൊരു മാറ്റമാണ് ഉണ്ടാക്കുന്നത്.
അസ്തിത്വത്തിന്റെ സമ്പൂർണ്ണതയെ ശ്രദ്ധിക്കുന്ന ഒരാൾക്ക്, സകലതും സംഗീതമാണ്.
സാമൂഹികമായ നിലനിൽപ്പിനുവേണ്ടി നിങ്ങൾ സൃഷ്ടിച്ച ഒരു മുഖംമൂടിയാണ് നിങ്ങളുടെ വ്യക്തിത്വം. ആ മുഖംമൂടി ഒട്ടിപ്പിടിച്ചുപോയാൽ മാത്രമാണ് പ്രശ്നം.