Main Centers
International Centers
India
USA
FILTERS:
SORT BY:
ഭക്തി എന്നാൽ ആരാധനയല്ല. ഭക്തി എന്നാൽ നിങ്ങൾ സ്വയം ഇല്ലാതാകുക എന്നാണ്.
മാതൃത്വത്തിന്റെ സൗന്ദര്യം പ്രത്യുൽപാദനത്തിലല്ല, മറിച്ച് മറ്റൊരു ജീവനെ നിങ്ങളുടെ ഭാഗമായി ഉൾപ്പെടുത്താനുള്ള നിങ്ങളുടെ സന്നദ്ധതയിലാണ്.
നന്മ, ഒരു സങ്കൽപ്പമാണ്. ആനന്ദം, ഒരു യഥാർത്ഥ അനുഭവമാണ്.
പ്രപഞ്ചത്തിന്റെ മറ്റൊരു ഭാഗത്തു നിന്നും ഭൂമിയെ നോക്കുകയാണെങ്കിൽ, നാമെല്ലാവരും അന്യഗ്രഹ ജീവികളാണ്.
ഒരു മനുഷ്യൻ എന്ന നിലയിൽ, നക്ഷത്രങ്ങളും ഗ്രഹങ്ങളും നിങ്ങളുടെ ജീവിതാനുഭവത്തെ നിർണയിക്കേണ്ടതില്ല. നിങ്ങൾ മാത്രമാണ് നിങ്ങളുടെ ആന്തരികാനുഭവത്തെ നിർണയിക്കേണ്ടത്.
ശരീരവും മനസ്സും വിസ്മയകരമായ ഉപകരണങ്ങളാണ്. എന്നാൽ അവ ഉയരങ്ങളിലെത്തണമെങ്കിൽ, നിങ്ങൾ അവയെ ശരിയായ രീതിയിൽ നിലനിർത്താൻ പഠിക്കണം.
മനുഷ്യജീവിതം അതിജീവനത്തോടുകൂടി അവസാനിക്കുന്നില്ല. അതിജീവനം സാധ്യമാകുമ്പോൾ മനുഷ്യന്റെ ജീവിതം ആരംഭിക്കുന്നതേയുള്ളൂ.
സ്നേഹം ഒരു ഇടപാടല്ല. സ്നേഹം നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്ന മനോഹരമായ ഒരു കാര്യമാണ്. അത് പുറമേ പ്രകടമായേക്കാം, പക്ഷേ അതുണ്ടാകുന്നത് ഉള്ളിൽ നിന്നാണ്.
യോഗ എന്നാൽ തടസ്സമില്ലാത്ത ഒരു ഊർജ്ജ സ്രോതസ്സുമായി സ്വയം ബന്ധിപ്പിക്കുന്നതിനെക്കുറിച്ചാണ്.
നിങ്ങളുടെ തിരക്കുകളല്ല, മറിച്ച് ചിന്തകളിലും വികാരങ്ങളിലും നിങ്ങൾ അത്യധികം മുഴുകിയിരിക്കുന്നതാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
ഒരു തടസ്സം തടസ്സമായി മാറുന്നത് നിങ്ങൾ അതിനായി സ്വയം സജ്ജമായിട്ടില്ലെങ്കിൽ മാത്രമാണ്. ആവശ്യമായ ആന്തരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ, അത് ഒരു ചവിട്ടുപടിയായി മാറുന്നു.
തലയ്ക്കുള്ളിൽ യാതൊരു വ്യക്തതയുമില്ലാതെതന്നെ ആളുകൾ അത്യധികം ആത്മവിശ്വാസമുള്ളവരാണ്. അതൊരു ദുരന്തമാണ്.