FILTERS:
SORT BY:
നമ്മുടെ ജീവിതം മനോഹരമാകുന്നത് നമ്മൾ പെർഫെക്ട് ആയതുകൊണ്ടല്ല. നമ്മുടെ ജീവിതം മനോഹരമാകുന്നത്, നാം ചെയ്യുന്ന പ്രവൃത്തികളിലേക്ക് നമ്മുടെ ഹൃദയം സമർപ്പിക്കുമ്പോഴാണ്.
അസ്തിത്വത്തിൻ്റെ കാതൽ നിശ്ചലതയാണ്. നിങ്ങൾ ആരാണ് എന്നതിൻ്റെ കാതൽ നിങ്ങൾക്ക് അറിയാൻ കഴിയട്ടെ.
എല്ലാക്കാര്യങ്ങളും അതാണ് നിങ്ങൾ ജീവിതത്തിൽ ഏറ്റവും അവസാനം ചെയ്യുന്നത് എന്നപോലെ ചെയ്യുക. ഒന്നും പിടിച്ചു വയ്ക്കാനില്ല, പിന്നീടേക്ക് മാറ്റിവയ്ക്കാനുമില്ല.
തുടർച്ചയായി യു-ടേണുകൾ എടുക്കുന്ന ഒരാൾ, തീർച്ചയായും ഒരിടത്തേക്കും പോകാൻ ആഗ്രഹിക്കുന്നില്ല.
ഓർമ്മകൾ ട്രെഡ്മില്ല് പോലെയാണ്. അത് നിങ്ങൾക്ക് ഒരുപാട് വ്യായാമം നൽകും, പക്ഷേ അത് നിങ്ങളെ എവിടേക്കും കൊണ്ടുപോകില്ല.
എന്തിനെങ്കിലും നിങ്ങളെ പ്രചോദിപ്പിക്കുവാൻ കഴിയുമെങ്കിൽ, മറ്റെന്തിനെങ്കിലും നിങ്ങളെ നിരുത്സാഹപ്പെടുത്താൻ കഴിയും. വ്യക്തത മാത്രമാണ് അനായസമായി മുന്നോട്ടു പോകാനുള്ള വഴി.
അഭിപ്രായങ്ങൾ തിമിരം പോലെയാണ്. കാര്യങ്ങളെ വ്യക്തമായി കാണാൻ അവ നിങ്ങളെ അനുവദിക്കില്ല.
വിജയദശമി വിജയത്തെ ആഘോഷിക്കുന്നു. നിങ്ങൾ സ്വന്തം പരിമിതികൾക്കു മേൽ വിജയം കൈവരിക്കുമ്പോൾ മാത്രമേ ജീവിതത്തിന്റെ മഹനീയമായ പ്രകൃതം വെളിപ്പെടുകയുള്ളൂ.
ഒരു സാഹചര്യത്തെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പൂർണ്ണമായും നിങ്ങളുടെ തിരഞ്ഞെടുപ്പല്ല. എന്നാൽ നിങ്ങളെ സ്വയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പൂർണ്ണമായും നിങ്ങളുടെ കൈകളിലാണ്.
സൃഷ്ടിയെ അതുപോലെതന്നെ നിങ്ങൾ കാണുകയാണെങ്കിൽ, അത് സ്ഫോടനാത്മകമാംവിധം മനോഹരമാണ്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സന്തുലിതാവസ്ഥയാണ്. സന്തുലനം ഇല്ലെങ്കിൽ, നിങ്ങളുടെ തന്നെ ശരീരവും മനസ്സും നിങ്ങൾക്ക് എതിരായി പ്രവർത്തിക്കും.
നമുക്കു വേണ്ടത് നാം ശ്വസിക്കുന്ന വായുവിനോടും, കുടിക്കുന്ന ജലത്തോടും, കഴിക്കുന്ന ഭക്ഷണത്തോടും, നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളോടും, നമ്മുടെ ജീവിതത്തെ സഹായിക്കുന്ന എല്ലാ ജീവജാലങ്ങളോടുമുള്ള കൃതജ്ഞതാബോധമാണ്.