Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങളുടെ ധ്യാനം നിങ്ങളെ സംബന്ധിക്കുന്നതു മാത്രമല്ല. നിങ്ങൾ ശരിക്കും ധ്യാനനിരതനായാൽ, എന്തുകൊണ്ടെന്നറിയാതെ, നിങ്ങൾക്കു ചുറ്റുമുള്ളതെല്ലാം ശാന്തമാകും.
ആത്മവിശ്വാസം വ്യക്തതയ്ക്ക് പകരമാവില്ല. വിജയിക്കാൻ നിങ്ങൾക്ക് വേണ്ടത് വ്യക്തതയാണ്, ആത്മവിശ്വാസമല്ല.
On this full moon day, Gautama the Buddha became fully Enlightened, creating a wave of spirituality. Let this be your inspiration to intensify your spiritual practices.
യോഗ എന്നാൽ വഴക്കമുള്ളവരാവുക എന്നർത്ഥം - മെയ് വഴക്കം മാത്രമല്ല, എല്ലാ തരത്തിലും വഴക്കമുള്ളവരാവുക. അതിനർത്ഥം നിങ്ങൾ എവിടെയാണെങ്കിലും, നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല എന്നാണ്.
എല്ലാവരും നിങ്ങളെ ചൂഷണം ചെയ്യും എന്നു ചിന്തിച്ച് എപ്പോഴും സംശയത്തോടെ ജീവിച്ചാൽ, നിങ്ങൾ ജീവിതത്തിൽ വളരെ ചെറിയ കാര്യങ്ങൾ മാത്രമേ ചെയ്യൂ. വിശ്വാസം വളരെ പ്രധാനമാണ്.
ഒരേ ഊർജ്ജം ദശലക്ഷക്കണക്കിന് വ്യത്യസ്തരൂപങ്ങളിൽ ആവിഷ്കാരം കണ്ടെത്തുന്നു: ഒരു കല്ലായും ഒരു മരമായും ഒരു മനുഷ്യനായും, അല്ലെങ്കിൽ അതിൻ്റെ ഏറ്റവും സൂക്ഷ്മമായ രൂപത്തിൽ - ദൈവികതയായും.
എന്നെ പൂർണ്ണമായി ഉൾക്കൊണ്ട്, എന്നാൽ ഒരിക്കൽപോലും എന്റെ രീതികളിലേക്ക് അനാവശ്യമായി തലയിടാതെ, എന്റെ അമ്മ എനിക്കായി ശരിയായ അന്തരീക്ഷം ഒരുക്കി. അത് എന്നിൽ വിസ്മയകരമായ ഫലങ്ങൾ സൃഷ്ടിച്ചു.
കണക്കുകൂട്ടലുകളിൽ മനസ്സിൽ സമ്മർദ്ദവും സംഘർഷവും ഉണ്ടാകുന്നു. നൽകുമ്പോൾ, ആനന്ദമുണ്ടാകുന്നു.
ഈ പ്രപഞ്ചത്തിൽ നിങ്ങൾ വെറുമൊരു മണൽത്തരി മാത്രമാണ്. നിങ്ങളുടെ അസ്തിത്വം എത്ര ചെറുതാണെന്ന് നിങ്ങൾ മനസ്സിലാക്കിയാൽ, സ്വാഭാവികമായും നിങ്ങൾ നിശബ്ദനാകും.
ജീവിതം നിങ്ങൾക്കു ചുറ്റും സംഭവിക്കുന്ന ഒരു നാടകമല്ല. ജീവിതം നിങ്ങൾ എന്ന ആ അടിസ്ഥാന മാനമാണ്.
മനുഷ്യർ കൂടുതൽ ശാക്തീകരിക്കപ്പെടുമ്പോൾ, നാം കൂടുതൽ ബോധമുള്ളവരും ഉത്തരവാദിത്വമുള്ളവരും ആയിത്തീരുക എന്നത് അടിസ്ഥാന ആവശ്യമാണ്, അല്ലാതെ അബോധമായി പ്രതികരിക്കുന്നവരും നിർബന്ധിത പ്രേരണയുള്ളവരും ആവുകയല്ല വേണ്ടത്.
കർമ്മം എന്നാൽ നിങ്ങളുടെ ജീവിതത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ്. നിങ്ങളുടെ കർമ്മത്തെ കൂടുതൽ ബോധപൂർവ്വമായ ഒരു പ്രക്രിയയാക്കി മാറ്റുന്നതിലൂടെ, നിങ്ങൾ സ്വന്തം വിധിയുടെ സ്രഷ്ടാവാകുന്നു.