Main Centers
International Centers
India
USA
FILTERS:
SORT BY:
നിങ്ങൾ ബോധപൂർവ്വമല്ലാതെ ചെയ്യുന്നതെല്ലാം ബോധപൂർവ്വവും ചെയ്യാൻ സാധിക്കും; അത് വലിയൊരു മാറ്റമാണ് ഉണ്ടാക്കുന്നത്.
അസ്തിത്വത്തിന്റെ സമ്പൂർണ്ണതയെ ശ്രദ്ധിക്കുന്ന ഒരാൾക്ക്, സകലതും സംഗീതമാണ്.
സാമൂഹികമായ നിലനിൽപ്പിനുവേണ്ടി നിങ്ങൾ സൃഷ്ടിച്ച ഒരു മുഖംമൂടിയാണ് നിങ്ങളുടെ വ്യക്തിത്വം. ആ മുഖംമൂടി ഒട്ടിപ്പിടിച്ചുപോയാൽ മാത്രമാണ് പ്രശ്നം.
ജീവിതത്തിൽ ചെയ്യേണ്ട 'ഏറ്റവും മികച്ച' കാര്യം എന്നൊന്നില്ല. നിങ്ങൾ ചെയ്യുന്നതിലേക്ക് നിങ്ങളുടെ സർവ്വതും നിങ്ങൾ നൽകിയാൽ, അതൊരു മഹത്തായ കാര്യമായി മാറും.
ആത്മീയതയ്ക്ക് നിങ്ങളുടെ ജീവിതാന്തരീക്ഷവുമായി യാതൊരു ബന്ധവുമില്ല. അതു നിങ്ങളുടെയുള്ളിൽ നിങ്ങൾ സൃഷ്ടിച്ചെടുക്കുന്ന അന്തരീക്ഷത്തെക്കുറിച്ചുള്ളതാണ്.
സന്തോഷത്തോടെ കളിക്കുക, നീതിയുക്തം കളിക്കുക, തീവ്രതയോടെ കളിക്കുക. ജീവിതം വളരെ ചെറിയൊരു കളിയാണ് - ഏറ്റവും മഹത്തായ കളിയും അതാണ്.
വിജയമെന്നാൽ കാര്യങ്ങൾ ഫലപ്രദമായി ചെയ്യുന്നു എന്നാണ്.
നമുക്കെല്ലാവർക്കും ഈ ലോകത്ത് എന്തെങ്കിലും പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയുണ്ട്. മറ്റുള്ളവരിലേക്ക് നോക്കുന്നതിനു പകരം, സ്വയം എന്തുചെയ്യാൻ കഴിയുമെന്ന് നമുക്കു നോക്കാം.
ബുദ്ധി സത്യത്തെ കീഴടക്കാൻ ആഗ്രഹിക്കുന്നു. ഭക്തി ആ സത്യത്തെ ആശ്ലേഷിക്കുന്നു.
നിങ്ങളുടെ മാനസിക നാടകം നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ നടക്കണം. നിങ്ങളാണ് അതിൻറെ സംവിധായകൻ.
മനുഷ്യനാവുക എന്നതിനർത്ഥം എല്ലാ ജീവജാലങ്ങളെയും ആർദ്രതയോടെ നോക്കിക്കാണാൻ കഴിയുക എന്നാണ്.