FILTERS:
SORT BY:
നിങ്ങൾ എന്തിനെയാണോ കരുതലോടെ കാണുന്നത്, അതിനോട് നിങ്ങൾക്ക് ശരിക്കും പ്രതിബദ്ധത ഉണ്ടെങ്കിൽ, ഈ ലോകം മുഴുവൻ നിങ്ങളെ പിന്തുണയ്ക്കും.
ഈ ലോകത്ത് നമ്മൾ ആരാണെന്നത് കാലവും സാഹചര്യങ്ങളും ചേർന്ന് രൂപപ്പെടുത്തുന്നു. എന്നാൽ നമ്മുടെ ഉള്ളിൽ നാം ആരാണെന്നത് ഒരിക്കലും അവയാൽ നിർണ്ണയിക്കപ്പെടരുത്.
ജീവിതത്തേക്കാൾ വലിയൊരു ലക്ഷ്യമില്ല.
ക്രോധം, വിദ്വേഷം, പക എന്നിവയിൽ നിന്നും വിമുക്തമാകുമ്പോൾ, നിങ്ങൾ സ്പർശിക്കുന്നതിനെയെല്ലാം, നിങ്ങൾ സ്നേഹപൂർവ്വം സ്പർശിക്കുന്നു.
നിങ്ങളുടെ ബുദ്ധി നിങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെങ്കിൽ, നിങ്ങൾ സ്വയം ക്ലേശങ്ങൾ സൃഷ്ടിക്കില്ല. അകമേ നിങ്ങൾ ഏറ്റവും മികച്ചത് സൃഷ്ടിക്കും - പുറമേ, നിങ്ങൾ കഴിവിന്റെ പരമാവധി ചെയ്യും.
നിങ്ങൾ എത്രമേൽ ആഴത്തിൽ പങ്കുചേരുന്നുവോ, അത്രമേൽ അഗാധമായിരിക്കും നിങ്ങളുടെ ജീവിതാനുഭവവും.
നിങ്ങളുടെ നാളെ എങ്ങനെയായിരിക്കും എന്നത്, ഇന്നത്തെ നിങ്ങളുടെ ചിന്തകളെയും ഇന്ന് നിങ്ങൾ ജീവിതത്തെ എങ്ങനെ അനുഭവിക്കുന്നു, ഗ്രഹിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.
എങ്ങനെ സ്വീകരിക്കണമെന്ന് അറിയുന്നവർക്ക് ജീവിതം ഉദാരമാണ്. അത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്നവർക്ക് നിർവൃതി ലഭിക്കുന്നു. നിർവൃതിയുടെ ഈ പൗർണ്ണമി നാളിൽ, ജീവിതത്തിന്റെ ഈ ഉദാരത സ്വീകരിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.
ജീവിതത്തിന്റെ മുഴുവൻ സാധ്യതകളെയും സാക്ഷാത്കരിക്കുക എന്നതാണ്, നിങ്ങൾ എത്ര കാലം ജീവിക്കുന്നു എന്നതിനേക്കാൾ പ്രധാനം.
എല്ലാവർക്കും വിവരങ്ങൾ ലഭ്യമാകുന്ന ഈ ലോകത്ത്, വിദ്യാഭ്യാസം പ്രചോദനം നൽകുന്നതാവണം, വെറുതെ വിവരങ്ങൾ ശേഖരിച്ചുകൂട്ടുന്നതാകരുത്.
നിങ്ങൾക്കുള്ളിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ട് അടിസ്ഥാന ശക്തികൾ ഉണ്ട്: സ്വയം സംരക്ഷണത്തിന്റെയും വികസിക്കാനുള്ള അഭിലാഷത്തിന്റെയും ശക്തികൾ. നിങ്ങൾ സ്വയം സംരക്ഷണത്തിനായുള്ള ഉൾപ്രേരണയെ മറികടന്നാൽ, നിങ്ങളുടെ ശരീരത്തിലെ എല്ലാ കോശങ്ങളും ശാന്തതയിലാകും.
നിങ്ങൾ ഊർജ്ജസ്വലതയും, മനസ്സിന്റെ നവോന്മേഷവും, സ്നേഹനിർഭരമായ ഒരു ഹൃദയവും നിലനിർത്തുകയാണെങ്കിൽ, എല്ലാ ദിവസവും ഒരു പുതിയ സാഹസികതയാണ്.