Main Centers
International Centers
India
USA
FILTERS:
SORT BY:
നിങ്ങളുടെ ജീവിതം നിങ്ങളുടെ കർമ്മമാണ് – അതു നിങ്ങൾ തന്നെ സൃഷ്ടിക്കുന്നതാണ്. അതു തിരിച്ചറിയുന്നതു വരെ, നിങ്ങളുടെ ജീവിതം യഥാർത്ഥത്തിൽ നിങ്ങളുടേതല്ല.
ശരീരവും മനസ്സും മുന്നോട്ടുള്ള യാത്രയിലെ ചവിട്ടുപടികളാകാനുദ്ദേശിച്ചുള്ളവയാണ്. എന്നാൽ, ആളുകൾ ജീവിതകാലം മുഴുവൻ അതിൽ ആണ്ടുപോകുന്ന ചതുപ്പുനിലമായി അവ മാറുന്നു.
സ്നേഹമായിത്തീരുക. അത് ജീവിക്കാനുള്ള ബുദ്ധിപരമായ ഒരു മാർഗ്ഗമാണ്.
ഗുരു നിങ്ങളുടെ ഉള്ളിലെ ഇരുട്ടിനെ അകറ്റുന്നു. അദ്ദേഹം ഉള്ളിൽ നിന്ന് ജ്വലിക്കുന്നു. ഈ ജ്വാലയാൽ നിങ്ങളും ജ്വലിക്കട്ടെ, നിങ്ങളെ പരിമിതപ്പെടുത്തുന്ന എല്ലാറ്റിനെയും മറികടന്നുപോകാൻ നിങ്ങൾക്ക് കഴിയട്ടെ.
Only a person who is willing to die can live totally.
ഭക്തിയില്ലാതെ കർമ്മം ചെയ്യുമ്പോൾ അത് ബന്ധനത്തിലേക്ക് നയിക്കുന്നു. അഗാധമായ ഭക്തിയോടെ ചെയ്യുമ്പോൾ അത് മോക്ഷത്തിലേക്ക് നയിക്കുന്നു.
സ്വന്തം യുക്തിക്ക് അതീതമായി ഉയരുന്നത് സ്വാതന്ത്ര്യമാണ്, എന്നാൽ അത് കൈവെടിയുന്നത് വിഡ്ഢിത്തമാണ്.
നിങ്ങൾക്ക് ചുറ്റുമുള്ളവരെ കീഴടക്കാൻ നോക്കരുത്. അവർ എങ്ങനെയാണോ അങ്ങനെതന്നെയായിരിക്കും. നിങ്ങളാകുന്ന ജീവന്റെ നിയന്ത്രണം നിങ്ങൾ ഏറ്റെടുക്കുക.
പരമാനന്ദം ഒരു ലക്ഷ്യമല്ല – അത് ദുരിതത്തെക്കുറിച്ചുള്ള ഭയത്തെ ഇല്ലാതാക്കുന്നു. 'എനിക്ക് എന്ത് സംഭവിക്കും' എന്ന ചിന്ത ഇല്ലാതാകുമ്പോൾ മാത്രമേ ജീവിതത്തെ പര്യവേക്ഷണം ചെയ്യാൻ നിങ്ങൾക്ക് ധൈര്യം ലഭിക്കൂ.
ലളിതമായി പറഞ്ഞാൽ, ആത്മീയ പ്രക്രിയ എന്നാൽ നിങ്ങളുടെ ആന്തരികമായ ബുദ്ധിയെ ഉണർത്തുക എന്നാണ്. സമയം പരിമിതമാണ്. സംഭവിക്കേണ്ടതെല്ലാം ഇപ്പോൾത്തന്നെ സംഭവിക്കണം.
നിങ്ങളുടെയുള്ളിൽ ഭയം സൃഷ്ടിക്കാൻ, ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് നിങ്ങൾ സങ്കൽപ്പിക്കേണ്ടതുണ്ട്. എന്നാൽ ഭയത്തിൽ നിന്ന് മുക്തനാകാൻ നിങ്ങൾ ഒന്നുംതന്നെ ചെയ്യേണ്ടതില്ല.
മറ്റുള്ളവർ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്നതല്ല പ്രധാനം, മറിച്ച് നിങ്ങൾ സ്നേഹമുള്ളവരായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.