FILTERS:
SORT BY:
നിങ്ങളുടെ ഇപ്പോഴുള്ള പരിമിതികളെ നിങ്ങൾ തിരിച്ചറിഞ്ഞാൽ, അതിനെ മറികടക്കാനുള്ള സ്വാഭാവികമായ ഒരു ആഗ്രഹം നിങ്ങൾക്കുണ്ടാകും - നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമാണത്.
Water is life-making material. Saving water resources is Saving Life.
കൃപക്കു പാത്രമാകാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഞാൻ എന്ന ഭാവത്തെ കുറയ്ക്കുക എന്നതാണ്.
നിങ്ങളുടെ സമയവും ജീവിതവും അർത്ഥമില്ലാത്ത കാര്യങ്ങൾക്കായി പാഴാക്കരുത്. നിങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടത് എന്താണോ, അതിൽ നൂറു ശതമാനം പ്രതിജ്ഞാബദ്ധരായിരിക്കുക - ഇന്ന് തന്നെ, നാളെയല്ല.
ബന്ധങ്ങൾ എന്നാൽ പൊരുത്തമോ സൗഹൃദമോ പരസ്പരം സന്തോഷം തേടലോ അല്ല. വലിയൊരു സാധ്യതയിലേക്ക് വഴിതുറക്കുന്ന ഒരു ഐക്യം സൃഷ്ടിക്കാനുള്ള അവസരമാണത്.
കാട്ടിൽ സമയം ചെലവഴിക്കുമ്പോൾ, നിങ്ങൾ മറ്റൊരു ജീവൻ മാത്രമാണെന്ന് തിരിച്ചറിയുന്നു. സ്വന്തം ജീവനെയെന്ന പോലെ ചുറ്റുമുള്ള ജീവനെ അനുഭവിച്ചറിയുക എന്നത് വലിയ ഒരു ആത്മീയചുവടുവെപ്പാണ്.
സൂര്യൻ അതിന്റെ പൂർണ്ണതയിലാകുന്ന സമയമാണിത്. ജീവനും അതിന്റെ പൂർണ്ണതയിലാകുന്നു. നിങ്ങളുടെ ജീവിതം ഫലവത്താകണമെങ്കിൽ, നിങ്ങൾ പരിവർത്തനം ആഗ്രഹിക്കുന്നുവെങ്കിൽ - ഇതാണ് അതിനുള്ള സമയം.
മറ്റൊരാളുടെ കഷ്ടപ്പാടുകളിലൂടെ ആർക്കും ക്ഷേമം കൈവരിക്കാൻ കഴിയില്ല. താൽക്കാലികമായി നിങ്ങൾക്ക് നേട്ടം ഉണ്ടായാൽ പോലും, അതിനു നിങ്ങൾ വില നൽകേണ്ടി വരും.
ഏറ്റവും വലിയ വിസ്മയമാണ് മനസ്സ്. പക്ഷേ ഒരുപാട് ആളുകൾക്ക് അത് ദുരിതം ഉല്പാദിപ്പിക്കുന്ന ഒരു യന്ത്രമായി മാറിയിരിക്കുന്നു.
നിങ്ങളുടെ സന്തോഷം പിന്നീടൊരിക്കലേക്കു മാറ്റിവെക്കരുത്. നിങ്ങൾ സന്തോഷവാനായിരിക്കുമ്പോൾ, നിങ്ങളുടെ ജീവിതം മുഴുവനും ഒരു ആഘോഷമാണ്.
എല്ലാ കാര്യങ്ങളെക്കുറിച്ചും തികച്ചും ഉറപ്പുള്ളവർ അവരുടെ ബുദ്ധി കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കയാണ്.
നിങ്ങളുടെ ചിന്തകളിലും വികാരങ്ങളിലും നിങ്ങൾ എത്രത്തോളം അതിർവരമ്പുകൾ സൃഷ്ടിക്കുന്നുവോ, അത്രത്തോളം ജീവിതം നിങ്ങൾക്ക് അന്യമായിത്തീരും.