Main Centers
International Centers
India
USA
FILTERS:
SORT BY:
Whether Life is a curse or a blessing depends on whether your Mind takes instructions from you or not.
ഭാവിക്കായി ആസൂത്രണം ചെയ്യുന്നത് ഒരു കാര്യം - എന്നാൽ ഇനിയും എത്തിച്ചേരാത്ത ഭാവിയെയോർത്തു ദുരിതമനുഭവിക്കുന്നത് മറ്റൊരു കാര്യം.
ആളുകൾ എപ്പോഴും ലോകത്തിലെ ഏറ്റവും വിസ്മയകരമായ വ്യക്തിയെ കണ്ടെത്താൻ ശ്രമിക്കുന്നു. എന്തുകൊണ്ട് നിങ്ങൾക്ക് തന്നെ ആ വിസ്മയകരമായ വ്യക്തി ആയിക്കൂടാ?
നിങ്ങൾ ബോധപൂർവ്വം പ്രതികരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ആവശ്യമുള്ളത് സംഭവിക്കും. നിങ്ങൾ നിർബന്ധിതമായി പ്രതികരിക്കുകയാണെങ്കിൽ, മറ്റൊരാൾക്ക് ആവശ്യമുള്ളത് സംഭവിക്കും.
സുഖങ്ങൾ സുന്ദരമാണ്, പക്ഷേ അത് നിങ്ങളെ അടിമപ്പെടുത്തുന്നു. ആനന്ദം വിസ്മയകരമാണ് - എല്ലാറ്റിനുമുപരി, അത് നിങ്ങളെ വിമോചിപ്പിക്കുന്നു.
ചിലപ്പോൾ ലോകം നിങ്ങൾക്ക് എതിരായിരിക്കും. എന്നാൽ നിങ്ങൾ തന്നെ നിങ്ങൾക്ക് എതിരാണെങ്കിൽ, അതിന് ഒരു പരിഹാരവുമില്ല.
സന്തോഷവാനായ ഒരുവന് ജീവിതം ഹ്രസ്വമാണ്; ദുഃഖിതനായ ഒരുവന് അത് അങ്ങേയറ്റം ദൈർഘ്യമേറിയതും
വിശ്വാസം വെറും മാനസിക മദ്യമാണ്. മദ്യം നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു; വിശ്വാസം നിങ്ങളുടെ മനസ്സിൽ പ്രവർത്തിക്കുന്നു.
കണ്ടും അറിഞ്ഞും അനുഭവിച്ചുമാണ് കുട്ടികൾ വളരുന്നത്, ശിക്ഷണത്തിലൂടെയോ തത്വചിന്തകളിലൂടെയോ അല്ല. നിങ്ങളുടെ കുട്ടി എങ്ങനെയുള്ള വ്യക്തിയായിത്തീരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത്തരം ഒരു വ്യക്തിയായി നിങ്ങൾ മാറുക.
നന്നായി ജീവിക്കുക എന്നാൽ ആഡംബരത്തോടെ ജീവിക്കുക എന്നല്ല അർത്ഥം. നന്നായി ജീവിക്കുക എന്നാൽ, നിങ്ങൾ ഒരു പാറപ്പുറത്തിരിക്കുകയാണെങ്കിൽ പോലും, നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എന്നാണ്.
You should be playing your Mind. Your Mind should not be playing you.
ഒരു കണ്ണ് എപ്പോഴും ലക്ഷ്യത്തിലാണെങ്കിൽ, വഴി കണ്ടെത്താൻ നിങ്ങളുടെ പക്കൽ ഒരു കണ്ണ് മാത്രമേ ഉണ്ടാകൂ. ജീവിതത്തിലൂടെ സഞ്ചരിക്കാൻ ഇത് അത്ര ഫലപ്രദമായ ഒരു രീതിയല്ല.