സദ്‌ഗുരു:  ആന്തരികതയെ സമീപിക്കുന്ന ശാസ്ത്രത്തെക്കുറിച്ച് പറയുമ്പോൾ, യുഗങ്ങളായി, ലോകത്തിലെ മിക്ക ആത്മീയ പാതകളും സമര്‍പ്പണത്തെക്കുറിച്ചോ ഭക്തിയെക്കുറിച്ചോ സംസാരിക്കുന്നു. ഭക്തിയാണ് ഏറ്റവും വേഗമേറിയ മാർഗം, കാരണം മിക്ക ആളുകൾക്കും അവരുടെ ഉള്ളിലെ ഏറ്റവും തീവ്രമായ വികാരമാണ് ഭക്തി.

ഇന്നും ആളുകൾ ബുദ്ധിജീവികളാണെന്ന് കരുതുന്നുണ്ടെങ്കിലും വികാരം ഇപ്പോഴും അവരുടെ ഉള്ളിലെ ഏറ്റവും തീവ്രമായ വശമാണ്. മിക്ക ആളുകളും  അവരുടെ  ശരീരത്തിലെ തീവ്രതയെ കുറിച്ച് ബോധവാന്മാരല്ല. ചില ആളുകൾ അവരുടെ മനസ്സിന്റെ  തീവ്രതയെ കുറിച്ച് ബോധവാന്മാരാണ്. വളരെ കുറച്ചുപേർക്ക് മാത്രമേ അവരുടെ ജീവിതോർജ്ജത്തിന്റെ തീവ്രതയെ അറിഞ്ഞിട്ടുള്ളൂ . എന്നാൽ എല്ലാവർക്കും അവരുടെ  വൈകാരികമായ തീവ്രതയെ കുറിച്ച് അറിയാം. അവരുടെ സ്നേഹമോ അനുകമ്പയോ അത്ര തീവ്രമല്ലെങ്കിലും, കുറഞ്ഞത് അവർ കോപിക്കുമ്പോൾ, അത് തീവ്രമാണ്. ചില വികാരങ്ങളാല്‍, അവർക്ക് തീവ്രമാകാൻ കഴിയും. ഇക്കാരണത്താലാണ് ഭക്തിക്ക് വളരെയധികം ഊന്നൽ നൽകുന്നത്.  

ഏതെങ്കിലും തരത്തിലുള്ള ആത്മീയ ഉന്മാദം കാണിക്കുന്നവരെ  സമൂഹം എന്നും  ഉപദ്രവിച്ചിട്ടേയുള്ളൂ.

ഇന്ത്യയിൽ ഭക്തി പ്രസ്ഥാനം ഈ രാജ്യത്തിന്റെ സകല പ്രദശങ്ങളിലും   വ്യാപിച്ചു. രാമകൃഷ്ണ പരമഹംസ, അക്കാ  മഹാദേവി, മീരാഭായ്  തുടങ്ങി നിരവധി മനോഹരമായ ഉദാഹരണങ്ങൾ ഉണ്ട്. അവരെല്ലാം ഉള്ളിൽ വികാരത്തിന്റെ ഒരു പ്രവാഹം സൃഷ്ടിച്ച് ഉന്നതമായ അവസ്ഥയിലേക്ക് പോയവരാണ്.

ഇവിടെ നടന്നിരുന്ന കാര്യങ്ങളിൽ   ആകൃഷ്ടരായി മറ്റ് സംസ്കാരങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഈ ഉപഭൂഖണ്ഡത്തിലെത്തി. ആദ്യകാല സൂഫികളിലൊരാളായ മൻസൂർ അൽ ഹല്ലാജ് അത്തരമൊരു ഉദാഹരണമാണ്. എ.ഡി പത്താം നൂറ്റാണ്ടിൽ അദ്ദേഹം പേർഷ്യയിൽ താമസിച്ചിരുന്നു. യാത്രയ്ക്കിടെ, ഇന്ത്യയിലെ ഗുജറാത്തിലെത്തിയ അദ്ദേഹം അവിടെ ഒരു ഗുരുവിനോടൊപ്പം വർഷങ്ങളോളം ചെലവഴിച്ചു.  ഭക്തി പ്രസ്ഥാനത്തിൽ നിന്നുള്ള, അനന്യമായ  ആനന്ദാവസ്ഥയിലായിരുന്ന ചില  യോഗികളെ അദ്ദേഹം കണ്ടുമുട്ടി. തുടർന്ന് അദ്ദേഹം പഞ്ചാബിലേക്ക് പോയി, അവിടെ അദ്ദേഹം കൂടുതൽ പേരെ കാണാനിടയായി. .

ആളുകൾ അദ്ദേഹത്തിന് ഭ്രാന്താണെന്ന് കരുതി - ഒന്നാമത് ലങ്കോട്ടി മാത്രമാണ് വേഷം , രണ്ടാമത്   ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്നു.അതും പോരാഞ്ഞിട്ട്  അദ്ദേഹം നിറുത്താതെ തെരുവിൽ ഭ്രാന്തമായി പാട്ട് പാടി നൃത്തം ചെയ്യുന്നു 

അദ്ദേഹം മക്കയിൽ പോയി സ്വന്തമായി ഒരു ചെറിയ മൂര്‍ത്തിയെ പ്രതിഷ്ഠിച്ചു  - ഒരുപക്ഷേ അദ്ദേഹം അത് അദ്ദേഹത്തിന്റേതായ  വിധത്തിൽ പവിത്രീകരിച്ചിട്ടുണ്ടാവാം. അതിനാല്‍  ധാരാളം ആളുകൾ അവിടെ പോകാൻ തുടങ്ങി. അത് ആർക്കും അംഗീകരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല, അങ്ങനെ ഭയാനകമായ രീതിയിൽ അദ്ദേഹം കൊല്ലപ്പെട്ടു.

Aപീഡനത്തിന്‍റെ ഭാഗമായി, അവർ അദ്ദേഹത്തിന്‍റെ തൊലി ഉരിഞ്ഞു കളഞ്ഞ് ജീവനോടെ അരക്കെട്ട് വരെ കുഴിച്ചിട്ടു. ആ തെരുവിലൂടെ കടന്നുപോകുന്ന എല്ലാവരും അദ്ദേഹത്തിന് നേരെ കല്ലെറിയണമെന്ന് ഉത്തരവ് നൽകപ്പെട്ടു . മൻസൂറിന്റെ പ്രിയ സുഹൃത്ത് ഷെബ്ലി ആ വഴിക്ക് പോകുകയായിരുന്നു, അയാളും  എന്തെങ്കിലും എറിയണമായിരുന്നു . പക്ഷേ, ഒരു കല്ലെറിയാനുള്ള മനസ്സ് അയാൾക്കുണ്ടായിരുന്നില്ല, അതിനാൽ അവൻ ഒരു പുഷ്പം എറിഞ്ഞു.

അപ്പോൾ , മൻസൂരില്‍ നിന്ന് ഒരു കവിത ഒഴുകി വന്നു : "എന്തു തന്നെയായാലും , ആ കല്ലുകൾ എന്നെ വേദനിപ്പിക്കില്ല കാരണം അവ  വലിച്ചെറിയുന്നത്അജ്ഞരായ ആളുകളാണ്. എന്നാൽ നീ  ഈ പുഷ്പം എറിഞ്ഞു.അത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു, കാരണം, നിനക്ക് ജ്ഞാനമുണ്ട്, നീ എന്നെ എറിഞ്ഞു.”

ഏതെങ്കിലും തരത്തിലുള്ള ആത്മീയ ഉന്മാദം കാണിക്കുന്നവരെ  സമൂഹം എന്നും  ഉപദ്രവിച്ചിട്ടേയുള്ളൂ. അവനെപ്പോഴും  യുക്തിയോട് ചേർന്ന് പോകാത്തതിനാൽ  സമൂഹം  എല്ലായ്പ്പോഴും ഭക്തരെ ഭയപ്പെട്ടിരുന്നു. ഭക്തർ സ്വതവേ തികച്ചും വളരെ മനോഹരങ്ങളാണ് , പക്ഷേ അവർ സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടില്ല, കാരണം നിങ്ങൾ ഒരു ഭക്തനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളിൽ ഒരു പരിധി വരെ ഭ്രാന്ത്  ഉണ്ടായിരിക്കണം. ഇത് വളരെ മനോഹരമായ ഒരു ഭ്രാന്താണ്, പക്ഷേ അത് അപ്പോഴും ഒരു  ഭ്രാന്ത് തന്നെയാണ്.

നിങ്ങള്‍ നിങ്ങളുടെ  മനസ്സിന് പുറത്താണെങ്കിൽ, നിങ്ങൾ തികച്ചും ഒരു വിവേകിയാകും, നിങ്ങൾ ഒരു മൻസൂറിനെപ്പോലെയാകും - മിക്ക ആളുകളുടെയും ധാരണയ്ക്ക് അതീതമായ ഒന്നാണിത്.

ചില ഭ്രാന്തുകൾ സംഭവിക്കുന്നില്ലെങ്കിൽ, പുതിയതായി ഒന്നും സംഭവിക്കുന്നില്ല. പുതിയ എന്തെങ്കിലും സംഭവിക്കണമെങ്കിൽ, യുക്തി സഹജമായ ചിന്ത വിട്ടു പോകേണ്ടതുണ്ട്. അതിനർത്ഥം നിങ്ങൾ ഭ്രാന്തനാകുമെന്നാണോ? അല്ല! സാധാരണയായി, ഭ്രാന്ത്‌ എന്ന് നാം വിളിക്കുന്നത് ബുദ്ധിഭ്രമത്തെയാണ്‌. ബുദ്ധിഭ്രമം സംഭവിക്കുന്നത് യുക്തിപരമായ ചിന്ത പോയതുകൊണ്ടല്ല. യുക്തി ഇപ്പോഴും ഉണ്ട്, പക്ഷേ അത് കാരണാതീതം ആയിത്തീര്‍ന്നിരിക്കുന്നു. ഒരു ഭ്രാന്തൻ തന്‍റെ യുക്തി തികഞ്ഞതാണെന്ന് കരുതുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരാണ് യുക്തിസഹചമല്ലാത്തത് . മറ്റാരുടെയും സംസാരത്തിന് അവന്‍ ഇടം കൊടുക്കുകയില്ല. “എല്ലാവരും തെറ്റാണ്, ഞാൻ മാത്രം ശരിയാണ്” എന്ന് നിങ്ങൾ ചിന്തിക്കാൻ തുടങ്ങുമ്പോൾ, അത് ഭ്രാന്തിന്റെ ആദ്യ ലക്ഷണമാണ്. 

ബുദ്ധിഭ്രമം യുക്തിക്ക് അതീതമല്ല, അത് വളഞ്ഞു പോയ യുക്തി മാത്രമാണ്. ആത്മസാക്ഷാത്കാരം യുക്തിക്ക് അതീതമാണ് - അവിടെ യുക്തിയില്ല. എപ്പോള്‍ അവിടെ ഒന്നുമില്ലായ്മ  സംഭവിക്കുന്നോ, അപ്പോള്‍ എല്ലാം നിങ്ങളിലൂടെ ഒഴുകുന്നു. അപ്പോള്‍ എല്ലാം നിങ്ങളുടെ പിടിയിലൊതുങ്ങും.

 

സാധാരണയായി, ഒരു ഭ്രാന്തനായ  വ്യക്തിയെ വിവരിക്കുന്നതിനുള്ള ഇംഗ്ലീഷിലെ ഒരു പദപ്രയോഗം, അവൻ മനസ്സിന് പുറത്താണ് എന്നാണ്. നിങ്ങള്‍ മനസ്സിന് പുറത്തായിരുന്നുവെങ്കിൽ, നിങ്ങൾ എങ്ങനെ ഭ്രാന്തനാകും? ഭ്രാന്ത് എപ്പോഴും മനസ്സിന്‍റെതാണ്. നിങ്ങൾ മനസ്സിൽ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഭ്രാന്തനാകാൻ കഴിയൂ. നിങ്ങള്‍ നിങ്ങളുടെ  മനസ്സിന് പുറത്താണെങ്കിൽ, നിങ്ങൾ തികച്ചും ഒരു വിവേകിയാകും, നിങ്ങൾ ഒരു മൻസൂറിനെപ്പോലെയാകും - മിക്ക ആളുകളുടെയും ധാരണയ്ക്ക് അതീതമായ ഒന്നാണിത്. 

നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകാത്തപ്പോൾ,സമൂഹം നിങ്ങളെ  പീഡിപ്പിക്കും. നിങ്ങളുടെ മനസ്സിനെയോ വികാരത്തെയോ ശരീരത്തെയോ ഏതെങ്കിലും തരത്തിലുള്ള ഭ്രാന്തിൽ സൂക്ഷിക്കുകയാണെങ്കിൽ, ഉടൻ തന്നെ നിങ്ങള്‍ കാണും  നിങ്ങൾ സാമൂഹികമായി പൊരുത്തപ്പെടുന്നില്ല എന്ന്. അതിനാലാണ് ഊർജ്ജത്തിന് മുൻഗണന നൽകുന്നത്  ഏറ്റവും പ്രധാനമാകുന്നത്. നിങ്ങളുടെ ഊർജ്ജത്തെ സംബന്തിച്ചിടത്തോളം, അവിടെ സാമൂഹിക ഇടപെടലുകളൊന്നുമില്ല. അതിനാൽ നിങ്ങളുടെ ഊർജ്ജം ഏതുതരം ഉന്മാദത്തിൽ  ആയിരുന്നാലും നിങ്ങളുടെ മനസ്സിനെയും  വികാരത്തെയും  ശരീരത്തെയും  സാമൂഹികമായി പൊരുത്തപ്പെടുത്താന്‍ കഴിയും.

അതിനാൽ, സാധാരണമെന്ന് നിങ്ങള്‍  കരുതുന്ന  തടസ്സങ്ങൾക്കപ്പുറത്തേക്ക് പോകാനും അപ്പോഴും  സാമൂഹികമായി പൊരുത്തപ്പെട്ടു നില്‍ക്കുകയും ചെയ്യണം എങ്കില്‍, ശരീരം, മനസ്സ്, വികാരം, ഊർജ്ജം എന്നിവയെ ശരിയായി നിർത്തേണ്ടത്  വളരെ പ്രധാനമാണ്. അപ്പോൾ മാത്രമേ ആളുകൾക്ക് തീർത്തും ഭ്രാന്തമായ ഉന്മാദാവസ്ഥയിൽ ഇരിക്കാനും ഒപ്പം തന്നെ,   അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തികച്ചും കാര്യക്ഷമതയും  ശുഷ്കാന്തിയും കൊണ്ട് വരാനും കഴിയുകയുള്ളൂ  - അത് ഇന്നത്തെ ലോകത്ത് ഏറ്റവും ആവശ്യമാണ്.

നിങ്ങളുടെ ഊർജ്ജം ഉന്മത്തമായിരിക്കുമ്പോളും നിങ്ങളുടെ മനസ്സ് സുസ്ഥിരമാണെങ്കിൽ, നിങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങൾക്ക് പൂർണ്ണമായും ലഹരിയില്‍ ഉന്മത്തനാകാൻ കഴിയും , അതുപോലെതന്നെ  നിങ്ങള്‍ക്ക് പുറത്ത് വളരെ സാധാരണക്കാരനും ആയിരിക്കാം. ഇന്നത്തെ ലോകത്ത് ആത്മീയ പ്രക്രിയ നടത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമാണിത്. 

Editor's Note: Sadhguru looks at the past, present and future of this nation, and explores why this culture matters to every human being on the planet. With images, graphics and Sadhguru’s inspiring words, here’s Bharat as you have never known it! Download Bha-ra-ta.