ചോദ്യം: സദ്‌ഗുരു, അസൂയ സാധാരണയായി  ഒരു മോശം വികാരമായാണ്  കണക്കാക്കപ്പെടുന്നത്. സത്യത്തിൽ, എന്നെ സംബന്ധിച്ചിടത്തോളം അതെനിക്ക് നല്ല രീതിയിൽ സഹായകമായിട്ടുണ്ട്. അതെനിക്ക് ഒരു പ്രചോദനമാണ്. ഓരോ പ്രാവശ്യവും
എൻ്റെ സുഹൃത്ത് പുതിയ എന്തെങ്കിലും കാര്യം പഠിക്കുകയാണെങ്കിൽ, അതിനേക്കാൾ  മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എനിക്കും സ്വതസിദ്ധമായ ഒരു പ്രേരണ ലഭിക്കും. അതുകൊണ്ട് തന്നെയായിരിക്കാം എനിക്ക്  എൻ്റെ സ്വപ്നമായിരുന്ന കോളേജിൽ തന്നെ  പ്രവേശനം നേടാൻ കഴിഞ്ഞത്. അപ്പോൾ ,  യഥാർത്ഥത്തിൽ അസൂയ
ഒരു മോശം വികാരമാണെന്ന് അങ്ങേയ്ക്ക് അഭിപ്രായമുണ്ടോ, അതോ കൂടുതൽ മികവോടെ പ്രവർത്തിക്കാൻ അതൊരു പ്രചോദനമാണോ ?

സദ്‌ഗുരു ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത്, ചെറിയ പട്ടണങ്ങളിൽ തമാശയ്ക്കു വേണ്ടി ആളുകൾ ചെയ്തിരുന്ന ഒരു കാര്യമാണ്, ഭാഗ്യവശാൽ അതിപ്പോൾ കാണാറില്ല, മുഴുവനായി പടക്കം നിറച്ച വീപ്പക്കുറ്റി ഒരു കഴുതയുടെ വാലിൽ പിടിച്ചു കെട്ടും. ദീപാവലിയുടെ സമയത്താണ് ഇത് കൂടുതലായി കാണാറുള്ളത്. പടക്കങ്ങൾ പൊട്ടാൻ തുടങ്ങുമ്പോൾ, പാവം കഴുത ഒരു കുതിരയെക്കാൾ വേഗത്തിൽ എല്ലായിടത്തൂടെയും  ഓടും. ഇങ്ങനെയാണ് ജീവിതത്തിൽ  പ്രചോദനം നേടേണ്ടത് എന്നാണോ നിങ്ങൾ കരുതുന്നത്? കാര്യങ്ങൾ ചെയ്യുന്നതിന് ഇതിലും മികച്ചതും വിവേകപൂർണ്ണവുമായ മറ്റു മാർഗങ്ങളുണ്ട്.

 

നിങ്ങളുടെ വാലിൽ തീ പിടിച്ചാൽ ചിലപ്പോൾ നിങ്ങൾ ഓടിയേക്കാം. ഒരു നായ നിങ്ങളെ പിന്തുടരുകയാണെങ്കിൽ നിങ്ങൾ വേഗത്തിൽ ഓടുമായിരിക്കും. എന്നാൽ വാലിൽ തീ പിടിച്ചതു കൊണ്ടല്ല ഉസൈൻ ബോൾട്ട് ഓടിയത്. അദ്ദേഹം ഓടി , കാരണം എങ്ങനെ ഓടിയാലും എല്ലാവരേക്കാളും വേഗത്തിൽ ഓടാൻ കഴിയുന്ന തരത്തിൽ കാലുകളെയും  ശ്വാസകോശത്തെയും അദ്ദേഹം സജ്ജമാക്കിയിരുന്നു.അതല്ലേ ഓടേണ്ട രീതി?  ഇപ്പോൾ, നിങ്ങൾ ഓടുന്നത് ഒരു നായ നിങ്ങളെ ഓടിക്കുന്നതു കൊണ്ടോ നിങ്ങളുടെ വാലിൽ തീപിടിച്ചതു കൊണ്ടോ ആണ് - അത് ഓടാനുള്ള മനോഹരമായ ഒരു മാർഗമല്ല. 

നിങ്ങൾ ഓടുന്നത് ഒരു നായ നിങ്ങളെ ഓടിക്കുന്നതു കൊണ്ടോ നിങ്ങളുടെ വാലിൽ തീപിടിച്ചതു കൊണ്ടോ ആണ് - അത് ഓടാനുള്ള മനോഹരമായ ഒരു മാർഗമല്ല. .

ഒരു കാര്യം, വേഗത്തിൽ ഓടുക എന്നതാണ്. അത് പ്രധാനമാണ്. മറ്റൊരു കാര്യം എന്തെന്നാൽ, നിങ്ങളുടെ ഓടുമ്പോഴുള്ള അനുഭവം അതിശയകരമായിരിക്കണം എന്നതാണ്. അതും പ്രധാനമല്ലേ? നിങ്ങൾ നിങ്ങളുടെ സ്വപ്നതുല്യമായ കോളേജിൽ പ്രവേശിച്ചു, പക്ഷേ അത് മൂന്ന് വർഷത്തെ നരകമായേക്കാം. ഈ മൂന്ന് വർഷം നിങ്ങൾക്ക് ഒരു മികച്ച അനുഭവമായിത്തീരുക എന്നത് പ്രധാനമല്ലേ? ഓട്ടം മാത്രമല്ല പ്രധാന കാര്യം. നിങ്ങൾ അത് എങ്ങനെ അനുഭവിക്കുന്നുവെന്നതും നാളെ അതിൽ നിന്ന് പുറത്തുവരുന്നത് എന്താണെന്നതും ഒരേപോലെ പ്രധാനമാണ്.

വാലിൽ  തീപിടിച്ചതു കൊണ്ടാണ് നമ്മൾ ഓടിയത്  എന്ന് കരുതുക. അപ്പോൾ ആളുകളെ ഓടിക്കുന്നതിനുള്ള ഒരേയൊരു മാർഗം അവരുടെ വാലുകളിൽ  തീയിടുക എന്നതാണ് എന്ന ഒരു ധാരണ നമുക്കുണ്ടാകും. ഇത് എല്ലാവർക്കും എത്രമാത്രം  നാശമാണുണ്ടാക്കുകയെന്നു ചിന്തിച്ചു നോക്കൂ !

ഈ കഴുതകൾ ഒരു പന്തയക്കുതിരയേക്കാൾ വേഗത്തിൽ ഓടുന്നത് ഞാൻ കണ്ടിട്ടുണ്ട്, കാരണം അവരത്രത്തോളം  ഭയചകിതരാണ്. അതല്ല ഓടാനുള്ള രീതി. നിങ്ങൾ നിങ്ങളോടും അങ്ങനെ ചെയ്യരുത്. 

ഈ കഴുതകൾ ഒരു പന്തയക്കുതിരയേക്കാൾ വേഗത്തിൽ ഓടുന്നത് ഞാൻ കണ്ടിട്ടുണ്ട്, കാരണം അവരത്രത്തോളം  ഭയചകിതരാണ്. അതല്ല ഓടാനുള്ള രീതി. നിങ്ങൾ നിങ്ങളോടും അങ്ങനെ ചെയ്യരുത്.