32 രാജ്യങ്ങളിൽ നിന്നായി 800 ഓളം ആൾക്കാർ ഇഷ യോഗ കേന്ദ്രത്തിലെ പവിത്രീകരിക്കപ്പെട്ട സ്ഥലത്ത് 7 മാസം ഒത്തുകൂടുന്നു, അവരുടെ ആത്മചേതനയെ പ്രചോദിപ്പിക്കാൻ

സാധനപാതയിലെ ജീവിതം - എല്ലാ ലേഖനങ്ങളും.

ഒരേ വാക്യത്തിലെ രണ്ട് വാക്കുകളായി തോന്നാറില്ല സാധനയും വിനോദവും. 'ആത്മീയ സാധന' എന്ന് കേൾക്കുമ്പോൾ എപ്പോഴും അർത്ഥമാക്കുന്നത് ലങ്കോട്ടി ധരിച്ച അർത്ഥനഗ്നനായ സന്യാസി, ശരീരം ഒടിച്ച് മടക്കി ഇരിയ്ക്കുന്നതും, നിസംഗതയോടെയും പങ്കാളിത്തബോധമില്ലാതെയും പെരുമാറുന്നതുമാണ്. ഞങ്ങൾക്ക് ഉറപ്പ് പറയാൻ സാധിയ്ക്കും രണ്ട് മാസം സദന പാതയിൽ പങ്കെടുത്ത് കഴിയുമ്പോൾ പങ്കെടുക്കുന്നവർ ഈ സങ്കൽപത്തെ കൃത്യമായി തച്ചുടയ്ക്കുമെന്ന്.

സാധന എന്നാൽ കൂടുതൽ ആഴത്തിൽ ജീവിതവുമായി ഒത്ത് പോകുന്നതെങ്ങനെ എന്നുള്ള അന്വേഷണമാണ്. ഇതിന് പല വഴികളുണ്ട്. പക്ഷേ ആഘോഷങ്ങളും വിനോദവുമാണ് ആഹ്ലാദധായകമായ എളുപ്പവഴി.

ആഘോഷങ്ങളിൽ പങ്കെടുക്കാൻ എളുപ്പമാണ്.

“"ആദ്യത്തെ ഏതാനും ആഴ്ചകളിൽ ആശ്രമത്തിൽ വച്ച് എന്റെ വസ്ത്രം ചെളി പുരണ്ട് എപ്പോഴും മുഷിയുമായിരുന്നു. എനിക്ക് ധേഷ്യം വരുമായിരുന്നു, കാരണം ഓരോ പ്രാവശ്യവും അത് അലക്കി വൃത്തിയാക്കേണ്ടി വന്നു, രണ്ട് മണിക്കൂറിന് ശേഷം വീണ്ടും ചളി പുരളും. പിന്നീട് മൈതാനത്ത് ഒരാഘോഷത്തിന് പോയപ്പോൾ ശരീരത്തിലാകെ ചെളി പുരണ്ടു. പക്ഷേ അത് ഞാൻ നന്നായി അസ്വദിച്ചു, കാരണം എല്ലാവരും അഹ്ലാദത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. അതു കൊണ്ട് പങ്കാളിത്വം എളുപ്പമായി. ഇന്ന് ഞാൻ ശക്തിയെടുത്ത് ഉടുപ്പ് അലക്കി വെളുപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഉടുപ്പിലെ ചെളി അവിടെ തന്നെ ഇരുന്നു. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "നിങ്ങൾക്കെന്ത് ചെയ്യാൻ സാധിയ്ക്കും? "  – ബാരൻ, 35, മെൽബൺ, ആസ്ത്രേലിയ 

life-in-sadhanapada-do-spiritual-people-have-all-the-fun-ishablog-pic1

നവരാത്രി - ഒരു സാംസ്ക്കാരിക ആഘോഷം

2010 ൽ സദ്ഗുരു പവിത്രീകരിച്ച, ലിംഗ ഭൈരവി, ശാക്തേയിയും ഉഗ്രരൂപിണിയുമായി സ്ത്രൈണ ഭാവമാർജ്ജിച്ച ദേവി രൂപമാണ്. ചടുലതയുടെയും ജൈവ ഭാവത്തിന്റെയും ഉത്ഭവസ്ഥാനം. ദേവിയുടെ സാമീപ്യം ആശ്രമ ജീവിതത്തിന്റെ എല്ലാ ഭാവങ്ങൾക്കും വല്ലാത്ത ഒരു നിറക്കൂട്ട് ചാർത്തുന്നു. .

പവിത്രമായതും ആത്മീയമായി പ്രാധാന്യമുള്ളതുമായ നവരാത്രി ദിവസങ്ങളിൽ, ലിംഗ ഭൈരവിയിലെ നവരാത്രി സാധന, ഭൈരവിയുടെ അനുഗ്രഹം സാധനപാത യിൽ പങ്കെടുക്കുന്നവർക്കുമേൽ ചൊരിയാനായി പ്രത്യേകം സജ്ജമാക്കിയ ആചാരമാണ്. അവർക്ക് ഈ ഒൻപത് ദിവസം ആശ്രമത്തിലെ വിപുലമായ ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള ആദ്യ അവസരമാണ്. പലരും. 'എങ്ങിനെ ആഘോഷത്തിന്റെ ഭാഗമായി ' എന്ന അനുഭവം പങ്ക് വച്ചു. .

ദേവി മത്ത് പിടിപ്പിച്ചു

life-in-sadhanapada-do-spiritual-people-have-all-the-fun-ishablog-pic2

"നവരാത്രിയുടെ ഒന്നാം ദിവസം ആശ്രമം പൂർണമായി ചുവന്ന ദേവിഷാൾ പുതച്ചതു പോലെ അനുഭവപ്പെട്ടു. ഇഷയുടെ ഓരോ ആഘോഷവും പോലെ ആവേശം സ്ഫുരിക്കുന്ന അന്തരീക്ഷം. ത്രിസന്ധ്യ പ്രവേശിക്കുന്നതിന് മുൻപ് സൂര്യ കുണ്ടിലെ നീണ്ട സ്നാനത്തിന് ശേഷം ഞങ്ങൾ ലിംഗ ഭൗരവിക്ഷേത്രത്തിലേയ്ക്ക് യാത്രയായി. ക്ഷേത്ര പരിസരം ത്രസിപ്പിക്കുന്നതായിരുന്നു. സ്ഥലം വിവിധ വസ്തുക്കളാൽ അലംകൃതമായിരുന്നു. അരിമണികൾ, മഞ്ഞൾ, കുങ്കുമം, നാളികേരം പിന്നെ ഞാൻ കണ്ടിട്ടില്ലാത്ത അനകം കാഴ്ച ദ്രവ്യങ്ങളാൽ നിറഞ്ഞിരുന്നു. സായാഹ്നത്തിലെ സംഗീത സപര്യയ്ക്ക് തയ്യാറെടുക്കുന്ന സംഗീതജ്ഞരുടെ അടക്കം പറച്ചിൽ കേട്ടു. ഞങ്ങൾ ഇരുന്ന് കഴിഞ്ഞപ്പോൾ കാൽത്തളയുടെ മണിനാദം കേട്ട് തുടങ്ങി, നർത്തകരുടെ പ്രവേശം സമാഗതമായി. . .

വേദിയിലുണ്ടായിരുന്ന മൂടുപടം ഉയർന്നു. എല്ലാ ഘോഷങ്ങൾക്കും ഉപരിയായി ഭൈരവി ദേവി അങ്ങ് പുറകിലായി ഗംഭീരയായും സ്പഷ്ടയായും സ്ഥിതി ചെയ്തു. ദേവിയുടെ കൈകളൊക്കെ വളകളാൽ അലംകൃതമാണ്. ദേവിയുടെ അർത്ഥ രാത്രിയെ പോലെ കറുത്ത ദേഹം രക്തചുവപ്പ് നിറത്തിൽ തിളങ്ങുന്നു. ദേവി യഥാർത്ഥ രൂപം പൂണ്ടത് പോലെ. എല്ലാ തീഷ്ണതയോടെയും നവരാത്രി സാദന പുരോഗമിച്ചു. ദേവി ആരതിയോടെ ആഘോഷം അവസാനിച്ചു. ഞാൻ പോകാൻ എഴുന്നേറ്റപ്പോൾ ലഹരിയുടെ ഒരാവരണം എന്റെ ശരീരത്തെ മൂടിയതുപോലെ അനുഭവപ്പെട്ടു" സൗരക്, 22, മഹാരാഷ്ട്രാ, ഇന്ത്യ.

ഗർബയുടെ ഗാംഭീര്യം

life-in-sadhanapada-do-spiritual-people-have-all-the-fun-ishablog-pic3

നവരാത്രി ദിവസങ്ങളിൽ ഗുജറാത്തിന്റെ തനത് നൃത്തമായ ഗർബ അതിന്റെ എല്ലാ ഗാംഭീര്യത്തോടെയും അരങ്ങേറി. സാദനപാതയിൽ ഭാഗമാകുന്നവർ ഒരു നിമിഷവും പാഴാക്കാതെ ആഘോഷത്തിന്റെ ഭാഗമായി. ഒക്ടോബർ 4ന് എല്ലാവരും ഒന്നിച്ചു നിറമേളനത്തോടെയുള്ള വസ്ത്രങ്ങളിൽ ഒരു ഒറ്റ ആൾക്കൂട്ടമായി നുരഞ്ഞിറങ്ങി, ചുവടുകൾ സ്വായത്തമാക്കി ഒരു രാത്രി മുഴുവനും നൃത്തം ചവുട്ടി. 

കീഴടങ്ങലിലൂടെ സ്വയം സമർപ്പിക്കൽ ആശ്രമ ജീവിതത്തിന്റെ ഭാഗമാണ്. ഗർബ നൃത്തം ഇതിനൊരപവാതമല്ല. നൃത്തം ഒരാളെ ക്രിയാന്മകതയും പങ്കാളിത്തവും പടിപ്പിയ്ക്കുന്നു. കീഴടങ്ങലിലൂടെ ആത്മീയതയെ സ്വീകരിക്കാൻ തയ്യാറാകുന്നതിന്റെ ഭാഗമാണ് ഈ സാധന.

എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഘോഷം.

“"ഇവിടെ സ്വാമിമാർ ഡ്രം വായിച്ചപ്പോൾ, അതെന്നെ എന്റെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ട് ചെന്നെത്തിച്ചു. തികച്ചും അതൊരു ആഫ്രിക്കൻ താളം പോലെയിരുന്നു. ഇതാണ് ആഘോഷത്തിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടമായത്. അവർ ഡ്രം വായിച്ച് തുടങ്ങിയപ്പോൾ എനിയ്ക്ക് തോന്നി 'അതെ ഞാൻ ആഗ്രഹിച്ചതിതാണ് മനുഷ്യാ' ആ സംഭവം എനിയ്ക്കിഷ്ടപ്പെട്ടു.'' സിബുസിസോ, 24, സൗത്ത് ആഫ്രിക്ക.

നൃത്തം ചവിട്ടാൻ എനിയ്ക്ക് അറിയില്ല .

life-in-sadhanapada-do-spiritual-people-have-all-the-fun-ishablog-pic4

“"ഒൻപത് ദിവസം നീണ്ട് നിൽക്കുന്ന നവരാത്രി ഉത്സവം ഞാനാദ്യമായാണ് ആഘോഷിയ്ക്കുന്നത്. ഉത്സവത്തിന്റെ എല്ലാ ഭാവവും ഞാനാസ്വദിച്ചു. ആദ്യദിനം തനത് സംഗീതത്തിന്റെ താളത്തിനൊപ്പിച്ച് ആടി പാടുമ്പോൾ എല്ലാം എന്റെ നിയന്ത്രണത്തിനും ഉപരിയായിരുന്നു. ശാസ്ത്രീയ സംഗീതവും നൃത്തവും ആസ്വദിയ്ക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല. സത്യത്തിൽ നൃത്തം ചവിട്ടാൻ എനിയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ എല്ലാ ദിവസവും ആദി യോഗിയുടെ ആലയത്തിൽ പോയി ഗർബ നൃത്തം കളിച്ചു.".  - എലിസ, 38, ഒഡീസ, ഇന്ത്യ

പുലർ കാലത്തെ സാധന ഞാൻ ഒരിക്കലും മുടക്കിയിട്ടില്ല

“ എല്ലാത്തിലും ഞാൻ ഹൃദയംഗമമായി പങ്കെടുത്തു, ദിവസവും രാത്രി ഉണ്ടായിരുന്ന ഗർബ നൃത്തമുൾപ്പെടെ. വളരെ ആസ്വാദ്യകരമായിരുന്നു അനുഭവവും, തളരുന്നത് വരെ ആസ്വദിയ്ക്കുമായിരിന്നു. ക്ലേശം ജനിപ്പിക്കുന്നതുമായിരുന്നു. ഓരോ പ്രകൃയയിൽ നിന്നും പഠിയ്ക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നു. ഞാൻ എന്നെ പൂർണമായി അർപ്പിച്ചു. അതേ സമയം എത്ര തളർച്ചയുണ്ടായാലും രാവിലത്തെ സാധന ഞാൻ മുടക്കിയില്ല. അത് ഞാനൊരു നേട്ടമായി കരുതുന്നു." ശീതൽ, 42, ഉത്തർ പ്രദേശ്, ഇന്ത്യ

സദ്ഗുരു ജയന്തി.

"സദ്ഗുരു ജയന്തി ദിവസം ഭിക്ഷാ തളത്തിൽ സേവയിൽ മനസ്സർപ്പിച്ച് നിൽക്കുകയായിരുന്നു, 300 പേർ ഭക്ഷണം കഴിക്കുവാൻ എത്തുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ആകെ ആഹ്ലാദഭരിതയായി. ആദ്യം മൈസൂർ പാക്കൊക്കെ കണ്ടപ്പോൾ വിശക്കുന്നുണ്ടായിരുന്നു. വിളമ്പാൻ പോകുന്ന വിഭവങ്ങളുടെ വൈവിധ്യം അറിഞ്ഞപ്പോൾ വിശപ്പ് ആളിക്കത്താൻ തുടങ്ങി. പക്ഷേ ആളുകൾ ആഹാരം കഴിയ്ക്കാൻ എത്തി, ഞാൻ വിളമ്പി കൊടുക്കാൻ തുടങ്ങിയപ്പോൾ അവരുടെ വിശപ്പ് എന്റ വിശപ്പായി മാറി, ഞാൻ വളരെ സന്തോഷത്തോടെ വിളമ്പി. എന്റെ സ്വന്തം കുടുംബത്തിനും സുഹൃത്തുക്കൾക്കും ആഹാരം കൊടുക്കുന്നത് പോലെ എനിയ്ക്കനുഭവപ്പെട്ടു. വൃക്ഷ രക്ഷാ സേവയിൽ എന്നോടൊപ്പം പങ്കെടുക്കുന്ന അക്കമാരെ കണ്ടപ്പോൾ - എല്ലാവരും നല്ല വസ്ത്രത്തിൽ - ആത്മസാക്ഷാത്കാരത്തോടെ അവർക്ക് ആഹാരം നൽകുന്ന അനുഭവം ഞാൽ ഒരിയ്ക്കലും മറക്കില്ല." ചൈത്ര, 24, കർണാടക, ഇന്ത്യ

ആനന്ദിച്ച് കൊണ്ട് യോഗ.

ജീവിതത്തെ നാം തമാശയായി കാണുമ്പോൾ, സ്വയം നിർമ്മിക്കപ്പെട്ട തടസ്സങ്ങൾ പ്രകൃത്യായും ശ്രമപ്പെടാതെയും ഒഴിഞ്ഞ് പോകും. ജീവിതത്തെ ഈ വിധം വിനോദമായി കണ്ടതിന് ഉത്തമ നിദർശനമാണ് ശ്രീകൃഷ്ണന്റെ ജീവിതം. ആയതിനാൽ ആശ്രമത്തിലെ കൃഷ്ണജന്മാഷ്ടമി ആഘോഷം ആഹ്ലാദത്തിന്റേയും ഊർജ്ജസ്വലതയുടേയും മേളനമാകുന്നത് വളരെ ഉചിതമാണ്.  

“മാധുര്യമുള്ള കൃഷ്ണൻ "

life-in-sadhanapada-do-spiritual-people-have-all-the-fun-ishablog-pic5

കൃഷ്ണജന്മാഷ്ടമി ദിവസം എന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള ദിവസമായിരുന്നു. കാരണം കൃഷ്ണൻ എന്ന വാക്ക് കേൾക്കുമ്പോൾ എന്റെ ശരീരത്താകമാനം മാധുര്യമുള്ള ഒരനുഭൂതി നിറയുന്നതായി അനുഭവപ്പെടും. തണുത്ത മധുര മുള്ള ഒരു കുളിർ കാറ്റ് ശരീരത്തെ തഴുകുന്നത് പോലെ. പ്രത്യേകിച്ച് എനിയ്ക്ക് അഭിമുഖീകരിക്കാൻ പ്രയാസം അനുഭവപ്പെടുന്ന വെല്ലുവിളി നിറഞ്ഞ കാര്യങ്ങളിലാണ് ഈ ലാഘവത്യവും മാധുര്യവും പ്രയോഗിക്കേണ്ടതെന്ന് ഞാൻ മനസ്സിലാക്കി" മികുസ്, 32, റിഗ, ലാത്വിയ

“എല്ലാം മറന്ന് ഞാൻ നൃത്തം വച്ചു. "

life-in-sadhanapada-do-spiritual-people-have-all-the-fun-ishablog-pic6

കൃഷ്ണജന്മാഷ്ടമി ആഘോഷം വളരെ മനോഹരമാണ്. കളികളിൽ ഞാൻ കുട്ടികളെപ്പോലെ എല്ലാം മറന്ന് വയർ പുറത്ത് വരുന്നത് വരെ ചിരിച്ച് മറിഞ്ഞു. ഈ ആഘോഷവേളയിൽ എന്നിൽ മറഞ്ഞ് കിടന്നിരുന്ന കുട്ടിത്വം വീണ്ടും അനുഭവവേദ്യമായി, പ്രത്യേകിച്ച് കളികളിൽ പങ്കെടുത്തപ്പോൾ. ജീവിതത്തിൽ ആദ്യമായി എല്ലാം മറന്ന് ഞാൻ നൃത്തം വച്ചു. നിറപകിട്ടുള്ളതായിരുന്നു ഈ അനുഭവം. ആ ഉന്മേഷധായമായ കുട്ടിക്കാലം തിരിച്ച് കിട്ടിയ പോലെ."  – തിനാലി, 31, മഹാരാഷ്ട്രാ, ഇന്ത്യ.

ഇഷയുടെ അവിഭാജ്യഘടകമാണ് കളികൾ

സദ്ഗുരു ആരംഭിച്ച ആദ്യ യോഗ പരിപാടി മുതൽ കളികൾ ഇഷയുടെ ഒരു അവിഭാജ്യഘടകമാണ്. തടസ്സങ്ങളെ തച്ചുടയ്ക്കാൻ ഒരു കുറ്റമറ്റ മാർഗ്ഗം. വളരെ ആഹ്ലാദനിർഭരമായി മനുഷ്യരെ ഒന്നിപ്പിയ്ക്കാൻ പറ്റിയ മാർഗ്ഗം. ഒരു ചെറിയ കളി തന്നെ ഒരാളെ ഊർജ്ജസ്വലവും ആസ്വാദ്യ ദായകവുമാക്കും. പൂർണമായ പങ്കാളിത്യമില്ലാതെ കളിയിൽ ഏർപ്പെടാൻ കഴിയില്ല!

“പൂർണമായ പങ്കാളിത്വം മനസ്സിനെ ശാന്തമാക്കി "

life-in-sadhanapada-do-spiritual-people-have-all-the-fun-ishablog-pic7

കുട്ടിക്കാലം ഓർമിപ്പിക്കുന്നതായിരുന്നു നളന്ദ മൈതാനത്തെ കളികൾ. കുട്ടിക്കാലത്ത് എങ്ങിനെ കളിച്ചിരുന്നു. എത്രത്തോളം സ്വതന്ത്രമായിരുന്നു ഞങ്ങൾ. ഓടി കളിയ്ക്കുന്ന കളികളാണ് എന്നെ കൂടുതൽ ആഘർഷിച്ചത് പ്രത്യേകിച്ച് കോഘോയും ചെയ്ൻ ചെയ്നും. കൂടുതൽ ജാഗ്രതയോടെയും ഊർജ്യ സ്വലമായും ചെയ്യാനിരിക്കുന്ന സേവയിൽ ഇഴുകി ചേരാൻ ഇത് സഹായിച്ചു. കളിയിൽ പങ്കെടുക്കുമ്പോൾ ഞാൻ പൂർണമായും അതിൽ മുഴുകി, മറ്റൊരു ചിന്തയും എന്നെ അലോസരപ്പെടുത്തിയില്ല. മറ്റുള്ളവരാരും ഒരു ചെറിയ അശ്രദ്ധപോലും കാണിച്ചുവെന്ന് ഞാൻ കരുതുന്നില്ല. ആരെങ്കിലും പങ്കാളിയാകുന്നില്ല എങ്കിൽ പോലും അവർ എല്ലാവരും ഞങ്ങളോടൊപ്പം ആഹ്ലാദിയ്ക്കാനും ഹർഷാരവം മുഴക്കാനും തക്കവണ്ണം ഉത്തേജിതരായിരുന്നു"  പൂർണിമ, 30, കർണാടക, ഇന്ത്യ

ഡമരു സേവ

ആത്മീയ യാത്ര തുടരാനാണ് ആൾക്കാർ ആശ്രമത്തിൽ എത്തുന്നത്. അത് ഒത്ത് ചേരലിന് ഉന്മേഷധായകമായ ഒരു ഭാഷ്യം രചിയ്ക്കുന്നു. വലിയ വാണിജ്യ കമ്പനികളിൽ ഒരാളുടെ പ്രകടനം വിലയിരുത്തുന്നത് ഉദ്പാദനക്ഷമതയും ഉത്പന്നവുമാണ്. ഇവിടെ പക്ഷേ സ്വയം ബോധത്തോടെ സ്ഥിതിചെയ്യാൻ പ്രേരിപ്പിയ്ക്കുന്ന അവസ്ഥയാണ്. സ്വയം സമർപ്പിക്കാനായി സേവന സന്നദ്ധരാകാൻ പാകപ്പെടുത്തുന്നു. സേവയാൽ തളർന്നിരിയ്ക്കുമ്പോൾ ആഹ്ലാദ ദായകരായ പക്കമേളക്കാർ വരവായി (താല്കാലികമായി) ഡ്രമ്മും ജിംഗിൾസുമായി അവർ ഡമരുസേവ ചെയ്യുകയാണ്. നിങ്ങളെ ഊർജ്ജസ്വലരാക്കാനും നിങ്ങൾക്ക് സേവയിൽ നിന്ന് ഉണ്ടായ തളർച്ച ഇല്ലാതാക്കാനുമായി.

life-in-sadhanapada-do-spiritual-people-have-all-the-fun-ishablog-pic9

 

ഇത് സാധാരണമായ മറ്റൊരു പ്രവൃത്തിയിടമല്ല

 "സേവ ചെയ്യുന്ന സ്ഥലത്തേയ്ക്ക് ഓർക്കാപുറത്ത് ഡ്രമ്മിന്റെ മുഴക്കം കേട്ടപ്പോൾ ഞാൻ ആനന്ദ പുളകിതയായി. അവർ എത്തിയത് ഉചിതമായ സമയത്തായിരുന്നു. അത് എന്റെ അവസ്ഥയെ ലഘൂകരിക്കുകയും ഉച്ചതളർച്ചയെ ഇല്ലാതാക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളോടും ഗൗരവമായ സമീപനം കൈകൊള്ളുന്നതിലെ ശൂന്യത അതെന്നെ ഓർമിപ്പിച്ചു. എന്റെ സേവാഗങ്ങൾ എല്ലാവരേയും അത് ആവേശഭരിതരാക്കി. എല്ലാ പ്രവ്യത്തിയിടവും ഇങ്ങിനെ ആയിരിക്കണം." ഹർലൂവ്ലീൻ, 28, ഒന്റേറിയോ, ക്യാനഡ

വിത്യസ്തമായ ഒരാഘോഷം

life-in-sadhanapada-do-spiritual-people-have-all-the-fun-ishablog-pic8

“"നാട്ടിലെ ആഘോഷങ്ങളെ അപേക്ഷിച്ച് തികച്ചും വിത്യസ്തമായവയാണ് ആശ്രമത്തിലെ ആഘോഷങ്ങൾ. സാംസ്ക്കാരികമായ വിത്യാസം വളരെ പ്രാധാന്യമർഹിക്കുന്നതായി ഞാൻ മനസ്സിലാക്കി. പാശ്ചാത്യ പ്രദേശങ്ങളിൽ, എല്ലാവരും പാർട്ടിയ്ക്കെത്തുന്നത് ഒരു വ്യക്തി എന്ന നിലയിലാണ്. ഏത് പാർട്ടി ആയാലും അതിൽ തീറ്റിയും കുടിയും അനിവാര്യമാണ്. ഓരോരുത്തരും ഒരു ചെറിയ പരിചയ സംഗത്തിലാണ് ഇഴുകി ചേരുന്നത്. 'ഇവരെ എനിയ്ക്കറിയാം, ഞാൻ അവരോട് മാത്രമേ സംസാരിയ്ക്കുള്ളൂ, മറ്റാരോടും ഞാൻ സംസാരിയ്ക്കില്ല'. അതേപോലെയല്ല ഇവിടെ ആശ്രമത്തിൽ. ഇവിടെ എല്ലാവരും ഒത്തുകൂടി ആഹ്ളാദത്തിന്റെ ഒറ്റ അരുവി പോലെ ഒഴുകി പരക്കുന്നു.'ബാരൻ

പൗർണമി രാത്രിയിലെ സംഗീത സപര്യ

എല്ലാ പൗർണമി രാത്രിയിലും, വിളക്കുകളൊക്കെ അണച്ച്, ഏവരും ആകാശത്തിന് കീഴെ ഒത്ത് കൂടി നിലാവിന്റെ കുളിർമയിൽ ഇരിയ്ക്കും. അതേസയം ധ്യാനലിംഗത്തിന് മുൻപിൽ ശ്രേഷ്ടമായ ലിംഗഭൗരവി മഹാആരതി നടക്കുന്നുണ്ടാവും. രാത്രി വൈകി സൗണ്ട് ഓഫ് ഇഷയിലെ സംഗീതജ്ഞർ അവതരിപ്പിയ്ക്കുന്ന സംഗീത സപര്യ ആഘോഷത്തിന് കൂടുതൽ ഊർജ്ജം നൽകുന്നു.

 

life-in-sadhanapada-do-spiritual-people-have-all-the-fun-ishablog-pic10

“സാധനപാതയിലെ പൂർവ്വ വിദ്യാർത്ഥിയായ, സ്റ്റീവൻ, അദ്ദേഹത്തിന്റെ ആഹ്ലാദ ദായകമായ അനുഭവം പങ്ക് വയ്ക്കുന്നു: "സാധനപാതയിൽ പങ്കെടുത്ത സമയത്ത് പൗർണമി ദിവസങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു. എല്ലാ പൗർണമി ദിവസവും എല്ലാവരും ഒത്ത് കൂടി ഒരു സ്ഥലത്ത് ഇരുന്ന് ആഹാരം കഴിയ്ക്കുമായിരുന്നു. തുടർന്ന് ഒരു ഘോഷയാത്ര ഉണ്ടായിരിക്കും അതിൽ ഗംഭീരമായ ഒരു അഗ്നി നൃത്തവും ഉണ്ടാവും അത് വിസ്മയാവഹം തന്നെ ആയിരുന്നു." സ്റ്റീവൻ, 27, ജർമ്മനി. 

ജീവിതത്തെ ഗൗരവമായി കാണാതിരിയ്ക്കാൻ പഠിയ്ക്കാം.

സദ്ഗുരു: "ഉത്സവാഭിമുഖ്യത്തോടെ എല്ലാ കാര്യങ്ങളേയും കണ്ടാൽ, ഗൗരവമില്ലാതെ ജീവിതത്തെ സമീപിക്കാൻ പഠിയ്ക്കാം. പ്രാധാന്യമുള്ള ഏതെങ്കിലും പ്രശ്നത്തെ അഭിമുഖീകരിയ്ക്കുമ്പോൾ കട്ട ഗൗരവത്തിലായിരിയ്ക്കും എല്ലാവരും, നാം ഇപ്പോൾ അനുഭവിയ്ക്കുന്ന പ്രശ്നം ഇതാണ്. പ്രാധാന്യമില്ലാത്ത കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കാർക്കശ്യമില്ലാതെയാകുന്നു, അങ്ങിനെ വരുമ്പോൾ പങ്കാളിത്വത്തിന്റെ തീവ്രത കുറയുന്നു. നിങ്ങൾക്കറിയാം, ഇന്ത്യയിൽ ഇങ്ങിനെ ഒരാൾ പറയുന്നു " അയാൾ ആപത്കരമായ അവസ്തയിലാണ്." അയാളുടെ അടുത്ത നിമിഷത്തെ അവസ്ഥ നിങ്ങൾക്ക് ഊഹിയ്ക്കാം. ഒരു പാട് പേർ ഈ വിധം ആപത്തിലാണ്. അവരെ സംബന്ധിച്ച് സംഭവിക്കാൻ പോകുന്നതിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? മറ്റുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിയ്ക്കാതെ കടന്ന് പോകും കാരണം അവയൊക്കെ ഗൗരവമുള്ളതായി മാറാത്തത് കൊണ്ട് അവർക്ക് പൂർണ അർത്ഥത്തിൽ സമീപിക്കാൻ സാധിയ്ക്കില്ല അർപ്പണ മനോഭാവം ഉണ്ടാവില്ല. അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണവും "

ഇനി തുടരേണ്ടത്

സാധനയുടെ അന്തിമഫലം കണ്ട് തുടങ്ങുമ്പോൾ അവർ ഏകാഗ്രതയും സ്ഥിരതയും ഉള്ളവരായി മാറിയതായി ഞങ്ങൾക്ക് അനുഭവപ്പെടുന്നു. ഇപ്പോൾ സാധന കൂടുതൽ ഉഗ്രമാക്കേണ്ട സമയമാണ്.

എഡിറ്ററുടെ കുറിപ്പ്: സാധനപാതയെ കുറിച്ച് കൂടുതൽ അറിയാനും തുടങ്ങാനിരിക്കുന്ന ബാച്ചിലേയ്ക്ക് പ്രീ - രജിസ്ടർ ചെയ്യാനും ഇവിടെ here