പുരുഷന്മാർക്കുള്ള ശിവാംഗ സാധനയെന്നത് 42 ദിവസത്തെ ശക്തമായ വൃതമാണ്. സദ്ഗുരു രൂപീകരിച്ച ഈ സാധനയിലൂടെ ഏതൊരാൾക്കും, ധ്യാനലിംഗയുടെ തേജസ്സ് ഗ്രഹിക്കാനാവുമെന്ന് മാത്രമല്ല, ഈ സാധന തന്റെയുള്ളിലെ ശാരീരികവും, മാനസികവും, ഊർജ്ജപരവുമായ, ആഴത്തിലുള്ള തലങ്ങളെ അനുഭവിക്കാനുള്ള വഴിയും ഒരുക്കുന്നു.
നിങ്ങളുടെ ഉള്ളിലെ ഭക്തിയെ പുറത്ത് വരുത്താനുള്ള സാഹചര്യമാണ് സാധന. ശിവാംഗ- യുടെ അക്ഷരാർത്ഥം 'പരമശിവന്റെ അംഗം' എന്നാണ്, മാത്രമല്ല ശിവാംഗ സാധനയിലൂടെ സൃഷ്ടിയുടെ സ്രോതസ്സും നിങ്ങളും തമ്മിലുള്ള ബന്ധത്തെ നിങ്ങളുടെ അനുഭവത്തിൽ കൊണ്ട് വരാനുള്ള സാഹചര്യവും ഒരുക്കുന്നു. അതിനോടൊപ്പം പരിപാവനമായ വെള്ളിയാംഗിരി മലകളിലേക്ക് തീർത്ഥയാത്ര പോകാനുള്ള അവസരവും, ശിവനമസ്കാരമെന്ന ശക്തവുമായ പരിശീലനത്തിലേക്ക് ദീക്ഷയും നൽകുന്നു.