സൊനാക്ഷി സിന്‍ഹ: സോനാക്ഷി സിൻഹ: പ്രിയപ്പെട്ട സദ്ഗുരുജി, എനിക്ക്‌ താങ്കളോട്‌ ഒരു ചോദ്യം ചോദിക്കാനുണ്ട്‌. ഞാൻ വളരെ വൈകാരികമായി പെരുമാറുന്ന ഒരു വ്യക്തിയാണ്‌; നല്ലതല്ല എന്ന്‌ അറിയാമെങ്കിൽ പോലും പലപ്പോഴും എനിക്ക്‌ ഒരു സാഹചര്യത്തില്‍ നിന്നും വൈകാരികമായി വിട്ടു നില്‍ക്കുവാന്‍ കഴിയാറില്ല. ഞാൻ ആഗ്രഹിക്കുന്ന പോലെയല്ല കാര്യങ്ങൾ പോകുന്നത്‌ എന്നു കണ്ടാലും എന്‍റെ മനസ്സിനേയും വികാരങ്ങളേയും അതില്‍ നിന്നും വഴി തിരിച്ചു വിടാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്‌. എങ്ങനെയാണ്‌ എനിക്കിത്‌ കൈകാര്യം ചെയ്യാനാവുക എന്നാണ് താങ്കള്‍ കരുതുന്നത്?

സദ്ഗുരു: ഓ! ഈ തലച്ചോറും ഹൃദയവും പരിപാടിയെ കുറിച്ച് ലോകത്ത് ഒരുപാട് ചര്‍ച്ചയുണ്ട്. പക്ഷേ, നിങ്ങൾ ചിന്തിക്കുന്ന രീതിയിലാണ് അനുഭവങ്ങള്‍ ഉണ്ടാകുന്നത്. അനുഭവങ്ങള്‍ ഉണ്ടാകുന്ന രീതിയിലാണ് നിങ്ങൾ ചിന്തിക്കുന്നത്‌.

ഇന്ന്‌ പലർക്കും, അവർക്ക്‌ ലഭിക്കുന്ന വിദ്യാഭ്യാസത്തിന്‍റെ ഫലമായി, അവരുടെ ചിന്തകൾ വികാരങ്ങളേക്കാൾ മുൻപേ സഞ്ചരിക്കുന്നു. എന്നിരുന്നാലും, ചിന്തകളേക്കാൾ മുൻപേ വികാരങ്ങൾ വരുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇപ്പൊഴുമുണ്ട്‌.

വ്യത്യസ്ത മനുഷ്യര്‍ക്ക്, വ്യത്യസ്ത കാര്യങ്ങളാണ് ആദ്യം. ഇന്ന്‌ പലർക്കും, അവർക്ക്‌ ലഭിക്കുന്ന വിദ്യാഭ്യാസത്തിന്‍റെ ഫലമായി, അവരുടെ ചിന്തകൾ വികാരങ്ങളേക്കാൾ മുൻപേ സഞ്ചരിക്കുന്നു. എന്നിരുന്നാലും, ചിന്തകളേക്കാൾ മുൻപേ വികാരങ്ങൾ വരുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇപ്പൊഴുമുണ്ട്‌. വികാരങ്ങള്‍ ചിന്തകള്‍ക്ക് മുമ്പേ പോകുന്നവര്‍ ഇന്ന് സ്വയം വിഡ്ഢികളായി തോന്നാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്, കാരണം ഇന്ന് ആളുകള്‍ വികാരങ്ങളുടെ പക്വതയുടെ അളവുകോലിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും, അവര്‍ക്ക് വികാരങ്ങളുടെ ശക്തിയെ കുറിച്ചും, വികാരങ്ങളുടെ വിവേകത്തിനെ കുറിച്ചും അറിയില്ല.

മാറി വരാനുള്ള സമയം

ഇവിടെ സോനാക്ഷി ചോദിക്കുന്നത്‌, നിങ്ങൾക്ക്‌ ഇഷ്ടമില്ലാതിരുന്നിട്ടും നിങ്ങൾ വൈകാരികമായി അകപ്പെട്ടു പോകുന്ന സാഹചര്യങ്ങളെപ്പറ്റിയാണ്‌; നിങ്ങളുടെ ചിന്തകൾ അങ്ങോട്ടു പോയിക്കൊണ്ടിരിക്കുന്നു, സ്വയമറിയാതെ നിങ്ങളും ആ ദിശയിൽ തന്നെ നടക്കുന്നു.

ചിന്തയ്ക്ക് പെട്ടെന്ന്‍ മാറാന്‍ സാധിക്കും. പക്ഷെ വികാരങ്ങള്‍ അല്‍പം ബലഹീനമാണ്. അതിന് സമയമെടുക്കും.

നിങ്ങൾ മനസ്സിലാക്കേണ്ടത്‌ ഇതാണ്‌ - ചിന്തയ്ക്ക് പെട്ടെന്ന്‍ മാറാന്‍ സാധിക്കും. ഇന്ന്‌ എന്‍റെ ചിന്ത പറയുന്നു, അവൾ അങ്ങേയറ്റം നല്ലവളാണ്‌. നാളെ അവൾ എനിക്കിഷ്ട്ടമില്ലാത്ത എന്തെങ്കിലും ചെയ്താൽ ഉടൻ എന്‍റെ ചിന്ത പറയും, അവൾ മോശക്കാരിയാണ്‌. എന്നാൽ എന്‍റെ വികാരങ്ങള്‍ ഈ നല്ലവളായ വ്യക്തിക്കൊപ്പമാണെങ്കിലോ, വികാരങ്ങൾ അങ്ങനെ മാറിക്കൊണ്ടിരിക്കില്ല. അവയ്ക്ക് അത്ര പെട്ടെന്ന്‍ മാറാന്‍ സാധിക്കില്ല. അതല്‍പ്പം ബലഹീനമാണ്. അതിന് സമയമെടുക്കും. ഈ സമയത്ത്‌ നിങ്ങൾ വല്ലാതെ ബുദ്ധിമുട്ടും.

മനസ്സിലെ കുരങ്ങന്മാര്‍

ഇതിനെ കുറിച്ച് ഞാൻ എന്തു ചെയ്യും? നിങ്ങളുടെ വികാരങ്ങളേയും ചിന്തകളേയും നിയന്ത്രിക്കാൻ ശ്രമിക്കരുത്‌, കാരണം നിങ്ങളുടെ മനസ്സിന്‍റെ സ്വഭാവം എന്തെന്നാൽ, ഒരാളെപ്പറ്റി എനിക്ക്‌ ചിന്തിക്കേണ്ട എന്നു ഞാന്‍ വിചാരിച്ചാല്‍, പിന്നെ ജീവിതകാലം മുഴുവൻ ഞാൻ അയാളെപ്പറ്റി മാത്രമാണ്‌ ചിന്തിക്കുക.

ഈ മനസ്സില്‍ കുറയ്ക്കലും ഹരിക്കലുമില്ല, കൂട്ടലും ഗുണിക്കലും മാത്രമേ ഉള്ളൂ.

ഇത് പഴഞ്ചൊല്ലിലെ കുരങ്ങന്‍റെ കഥ പോലെയാണ്. അടുത്ത അഞ്ചു നിമിഷത്തേക്ക് കുരങ്ങനെ കുറിച്ച് ചിന്തിക്കരുത് എന്നു നിങ്ങളോട് പറഞ്ഞാല്‍, നിങ്ങള്‍ ചിന്തിക്കില്ലേ? കുരങ്ങന്മാര്‍ മാത്രം! കാരണം, ഇതാണ് മനസ്സിന്‍റെ പ്രകൃതം. എനിക്ക് എന്തെങ്കിലും വേണ്ട എന്നു ചിന്തിച്ചാല്‍, അതു മാത്രമേ സംഭവിക്കുകയുള്ളൂ.

അതു കൊണ്ട്‌, നിര്‍ബന്ധിതമായ ചിന്തകളും വികാരങ്ങളും ഉണ്ടാകുമ്പോൾ നിങ്ങൾ ആദ്യമായും പ്രധാനമായും ചെയ്യേണ്ടത്‌, അവയെ അവയായിട്ടു തന്നെ കാണുക, അവയെ തടയാന്‍ ശ്രമിക്കരുത്. തടയാൻ ശ്രമിക്കുന്ന നിമിഷം അവ പെരുകാൻ തുടങ്ങും.

ഈ മനസ്സില്‍ കുറയ്ക്കലും ഹരിക്കലുമില്ല, കൂട്ടലും ഗുണിക്കലും മാത്രമേ ഉള്ളൂ. “എനിക്കീ ചിന്ത വേണ്ട”, എന്നു ഞാന്‍ പറഞ്ഞു എന്നു കരുതുക – അതു കൂടും – ഒന്ന് രണ്ടാകും. നിങ്ങള്‍ ഇങ്ങനെ പറഞ്ഞാലോ, “ദൈവമേ! അത് വീണ്ടും വരികയാണ്‌, എനിക്കിത് വേണ്ട”, അത് നൂറായി വര്‍ധിക്കും. ഇതാണ് നിങ്ങളുടെ മനസ്സിന്‍റെ പ്രകൃതം. ഈ മനസ്സില്‍ നിന്ന് നിങ്ങള്‍ക്ക് ബലം പ്രയോഗിച്ച് ഒന്നും എടുത്തു മാറ്റാന്‍ സാധിക്കില്ല.

വിവരങ്ങളില്‍ നിന്ന് ഒരല്‍പം അകലം

ചിന്തയും വികാരവും ആദ്യമേ അവിടെയുള്ള വിവരങ്ങളുടെ പുനരുത്പാദനം മാത്രമാണെന്ന്‌ മനസ്സിലാക്കുക, നിങ്ങള്‍ ഓര്‍ക്കുന്ന കാര്യങ്ങള്‍. ഇത്രയേയുള്ളൂ കാര്യം, ഓർമ്മകൾക്ക്‌ അല്‍പം ദുര്‍ഗന്ധമുണ്ട്, അവ വന്നു കൊണ്ടേയിരിക്കും. നിങ്ങൾ അതിനെ അങ്ങനെ തന്നെ കാണേണ്ട കാര്യമേയുള്ളൂ. ഒരല്പം അകലം പാലിക്കുക.

എയർപോർട്ടിലേക്ക്‌ പോകുന്ന വഴി നിങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു. എത്ര വേവലാതിയും, ബുദ്ധിമുട്ടും അനുഭവിച്ചിട്ടുണ്ടാകും? അവസാനം എങ്ങനെയൊക്കെയോ അവിടെയെത്തി, വിമാനത്തിൽ കയറി പറന്നുയര്‍ന്നു. ഇപ്പോൾ നിങ്ങൾ താഴേക്ക്‌ നോക്കുമ്പോൾ, എന്ത്‌ രസമാണ്‌ ട്രാഫിക്‌ ജാം കാണാൻ! ഇടയിൽ ഒരല്പം അകലമുള്ളതു കൊണ്ടു മാത്രം. ഇപ്പോഴും അതേ ഗതാഗതക്കുരുക്ക്‌ തന്നെ, പക്ഷേ ഒരല്‍പം അകലമുള്ളത് കൊണ്ട്, പെട്ടെന്ന്‌ അത്‌ ഒന്നുമല്ലാതായിരിക്കുന്നു.

ഇതു പോലെ തന്നെയാണ്‌ നിങ്ങളുടെ ചിന്തകളും വികാരങ്ങളും – ഒരല്‍പം പരിശീലനം വേണം, കുറച്ച്‌ അകലം പാലിക്കാന്‍ വേണ്ടി, നിങ്ങളുടെ ശാരീരിക പ്രക്രിയകളില്‍ നിന്നും, മാനസിക വ്യാപാരങ്ങളിൽ നിന്നും. എന്നാല്‍ നിങ്ങൾ ചിന്തകളെയും വികാരങ്ങളേയും ഒന്നൊന്നായി കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ അവ ആയിരം ആവൃത്തി വർദ്ധിക്കും.

മാനസിക-ശാരീരിക പ്രക്രിയകളില്‍ നിന്നും ഒരല്‍പം അകലം പാലിക്കാന്‍ സഹായിക്കുന്ന ഈശ ക്രിയ, നിര്‍ദ്ദേശാനുസരണമുള്ള ധ്യാനം സൗജന്യമായി പഠിക്കാം. ഈശ ക്രിയ ചെയ്തു നോക്കൂ, സദ്ഗുരു മൊബൈല്‍ ആപ്പില്‍ നിന്നും സദ്ഗുരു ആപ്പ്

Editor's Note: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാം UnplugWithSadhguru.org.

Youth and Truth Banner Image