നല്ല അധ്യാപകൻ്റെ ഗുണങ്ങൾ

സദ്ഗുരു: ഇന്ന് അദ്ധ്യാപക ദിനമാണ് കാരണം ഇന്നാണ് ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ . രാധാകൃഷ്ണന്റെ ജന്മദിനം. മാത്രമല്ല, അദ്ദേഹവും ആരംഭത്തിൽ ഒരു അദ്ധ്യാപകൻ തന്നെയായിരുന്നു. ഇത് സത്യത്തിൽ ഈ രജ്യത്തെ എല്ലാ അദ്ധ്യാപകർക്കും ഒരു അഭിമാനം തന്നെയാണ്, നമ്മുടെ രാഷ്ട്രപതിമാരിൽ ഒരാൾ ഒരു സ്കൂൾ അദ്ധ്യാപകനായിരുന്നു എന്നുള്ളത്. ഭാരത സംസ്കാരത്തിൽ അദ്ധ്യാപകനെ വലിയ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്, എത്രത്തോളമെന്നാൽ, ഞങ്ങൾ പറഞ്ഞു, "ആചാര്യ ദേവോഭവ," അതായത് അദ്ധ്യാപകൻ ദൈവതുല്യനാണ് എന്ന്. കാരണം സാധാരണയായി, വളരുന്ന കുട്ടികൾ മാതാപിതാക്കളെക്കാൾ കൂടുതൽ സമയം ചിലവഴിച്ചത് അദ്ധ്യാപകരോടൊത്താണ്. മക്കളെ സ്കൂളിൽ അയക്കുന്നതിന് പിന്നിലെ ചിന്ത തന്നെ ഇതാണ്, എവിടെയോ അവർക്കറിയാം, കുട്ടികളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളത് അവരെക്കാൾ മറ്റാരോ തന്നെയാണ്.
അടുത്ത തലമുറയെ പ്രചോദിപ്പിക്കാം.
ഇന്നത്തെ തലമുറയിൽ ഒരു അദ്ധ്യാപകന് അത്ര പ്രസക്തിയില്ലെന്നാണ് ആളുകൾ കരുതിയിരിക്കുന്നത് കാരണം, ഒരദ്ധ്യാപകന് പറയാൻ കഴിയുന്നത് ഇന്റർനെറ്റിനും പറയാനാവും. വാസ്തവത്തിൽ ഒരദ്ധ്യാപകനാവുക എന്നതിന്റെ പ്രാധാന്യം പല മടങ്ങ് വർദ്ധിച്ചിരിക്കുകയാണ് കാരണം, വിവരങ്ങൾ പകരുകയെന്ന ഭാരം അവരിൽനിന്നും മാറ്റിയിരിക്കുന്നു. ഒരു അദ്ധ്യാപകനെന്നാൽ പ്രധാനമായും, കുട്ടികളെ പ്രചോദിപ്പിക്കുകയും മനുഷ്യനാവാൻ അവരെ പ്രാപ്തമാക്കുകയും ചെയ്യണം, അതാണ് പ്രധാന ഉത്തരവാദിത്വം.
ഒരു അധ്യാപകന്റെ ജോലി പ്രധാനമായും, മനുഷ്യനെന്ന നിലയിൽ കുട്ടികളെ പ്രചോദിപ്പിക്കുകയും അവരിലെ സ്വീകാര്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് , ആ ഉത്തരവാദിത്തമായിരുന്നു അവരുടേത്. ഇന്ന് അദ്ധ്യാപരെന്നാൽ അറിവുകൾ വായിക്കുകയും, ടേപ്പ് റികാർഡർ പോലെ ശബ്ദിക്കുകയും ചെയ്യുന്നതിൽ ഒതുങ്ങുന്നില്ല. കുട്ടികളുടെ ജീവിതത്തെ പ്രചോദിപ്പിക്കും വിധം, ഒരു പ്രത്യേക വിധത്തിൽ മാറ്റുന്നവരാണ് അവർ.
പലപ്പോഴും മിക്കവാറും വിദ്യാർത്ഥികൾക്ക്, പ്രത്യേക വിഷയത്തെ ആരാണ് പഠിപ്പിക്കുന്നത് എന്നതിനെ അനുസരിച്ചായിരിക്കും അവർക്ക് ആ വിഷയം ഇഷ്ടമാണോ അല്ലയോ എന്നത് നിശ്ചയിക്കപ്പെടുന്നത്. ഒരു വിദ്യാർത്ഥി ഏതെങ്കിലും അധ്യാപകനെ ശ്രേഷ്ഠനായി കണ്ടാൽ, അദ്ദേഹം എല്ലാവരെയും പ്രചോദിപ്പിക്കും വിധം ഉത്തമൻ ആണെങ്കിൽ, പെട്ടെന്ന് ആ വിഷയം അവർക്ക് ഇഷ്ടമായി തുടങ്ങും. ഒരു പ്രത്യേക വിഷയത്തിൽ, സ്വീകാര്യത വർദ്ധിപ്പിക്കുകയും വിദ്യാർഥിയിലെ താല്പര്യത്തെ ഉയർത്തുകയും ചെയ്യുന്നതിൽ തീർച്ചയായും ഒരു അദ്ധ്യാപകൻ വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഒരു നല്ല അധ്യാപകന്റെ ഗുണങ്ങൾ
നമ്മൾക്ക് ഏതെങ്കിലും രാജ്യത്തെ ഉപകാരമുള്ള തരത്തിൽ സൃഷ്ടിക്കണമെങ്കിൽ, ഏറ്റവും സമർത്ഥരായവർ അദ്ധ്യാപകരാവണം. ആ 15 വർഷം വിദ്യാർത്ഥികൾ ഏത് തരത്തിലുള്ള സ്വാധീനത്തിൽ വരുന്നു എന്നത്, അവരുടെ ജീവിതത്തിലെ പല കാര്യങ്ങളെയും നിർണ്ണയിക്കുന്നു. ഏറ്റവും ഗുണനിലവാരമുള്ള മനസ്സുകൾ, നല്ല ആത്മാർത്ഥതയുള്ളവർ, അതോടൊപ്പം പ്രചോദിപ്പിക്കാൻ വളരെ ഉയർന്ന സജീവത, എന്നിങ്ങനെയുള്ളവർ തീർച്ചയായും അദ്ധ്യാപകർ ആവണം.
എന്നാൽ ഇന്ന്, നമ്മൾ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങൾ നിലനിർത്തുന്നത് എങ്ങനെയാണ് എന്നുവച്ചാൽ, കൂടുതൽ പേരും അദ്ധ്യാപകർ ആവുന്നത് അവർക്ക് വേറെ ഒരിടത്തും ജോലിക്ക് യോഗ്യതയില്ലാത്തത് കൊണ്ടാണ്. എല്ലാ അദ്ധ്യാപകർക്കും ഇത് ബാധകം അല്ലെങ്കിലും പല അദ്ധ്യാപകരുടെയും സ്ഥിതി ഇതാണ്. ഈ സ്ഥിതി മാറേണ്ടതാണ്. ഇത് മാറിയില്ലെങ്കിൽ ഗുണവത്തായ സമൂഹത്തെ നമ്മൾക്ക് സൃഷ്ടിക്കാൻ സാധിക്കില്ല. ഗുണനിലവാരം കുറഞ്ഞ മനുഷ്യരിലും,ഗുണനിലവാരം കുറഞ്ഞ സമൂഹങ്ങളിലും, ഗുണനിലവാരം കുറഞ്ഞ രാജ്യങ്ങളുമായി നാം ഒതുങ്ങി കൂടും.
ബുദ്ധിശക്തിയും, ആത്മാർത്ഥതയും, പ്രേരണയും
ഒരു അദ്ധ്യാപകനാവുക എന്നാൽ അവരുടെ തലയിൽ പത്ത് Ph.D യും തൂക്കി നടക്കണമെന്നല്ല. ഒരദ്ധ്യാപകനെന്നാൽ അവർക്ക് അറിയാവുന്നത് പറഞ്ഞു തീർക്കാൻ വിദ്യാർത്ഥികൾ കാത്തിരിക്കുന്നു എന്നല്ല. അദ്ധ്യാപകനെന്നാൽ അവരുടെ സാന്നിധ്യത്തിൽ, ആ അദ്ധ്യാപകന് അറിയാത്തത് പോലും വിദ്യാർത്ഥികൾ ഗ്രഹിക്കണം.
വിദ്യാർത്ഥികൾ എന്നാൽ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പൗരന്മാർ എന്നാണ്. അദ്ധ്യാപകരുടെ കൈയ്യിൽ അവർ എത്തുമ്പൊൾ എന്ത് ചെയ്യുന്നു എന്നത്, ഒരു മനുഷ്യൻ എന്ന നിലയിൽ ഏറ്റവും വലിയ ഉത്തരവാദിത്തവും ശ്രേഷ്ഠമായ അവസരവുമാണ്. ഏതൊരു മനുഷ്യപ്രവർത്തിയും അർത്ഥപൂർണ്ണമാവുന്നത് നമ്മൾ മറ്റൊരു ജീവനെ സ്പർശിക്കുമ്പോൾ മാത്രമാണ്. മറ്റൊരു ജീവനെ നിങ്ങൾക്ക് രൂപപ്പെടുത്താൻ കഴിയുക എന്നത് ഒരു സൗഭാഗ്യം തന്നെയാണ്. അത്രയും വലിയ ഉത്തരവാദിത്ത്വം ആരുടെയെങ്കിലും കൈയ്യിൽ കൊടുക്കുമ്പോൾ, ഏറ്റവും ഉയർന്ന ബുദ്ധിയും, തികഞ്ഞ ആത്മാർത്ഥതയും, പ്രേരണാശക്തിയും ഉള്ളവർ അതിലേക്ക് പോകണം എന്നത് വളരെ പ്രധാനമാണ്.
അദ്ധ്യാപകൻ: ഒരദ്ധ്യാപകന് പ്രശസ്തൻ ആവാനുള്ള ഗുണങ്ങൾ വേണോ?
സദ്ഗുരു: അതെ, പ്രശസ്തി പ്രധാനമാണ്. പ്രശസ്തി എന്നാൽ ചുറ്റും ആൾക്കൂട്ടമുണ്ടാവുക എന്നല്ല. എന്നാൽ നിങ്ങൾ പ്രശസ്തരല്ലെങ്കിൽ എല്ലാവരും നിങ്ങൾക്ക് എതിരായി പ്രവർത്തിക്കുകയും, നിങ്ങൾ പ്രാപ്തിയില്ലാത്തവർ ആയി തീരുകയും ചെയ്യും. എല്ലാവരും സ്വമനസ്സാലെ സഹകരിച്ചാൽ മാത്രമേ, നിങ്ങൾ പ്രാപ്തരാവൂ. നിങ്ങൾക്കൊത്ത് ആർക്കും സഹകരിക്കേണ്ട എങ്കിൽ നിങ്ങൾ, പ്രാപ്തരാവാൻ പോകുന്നില്ല.
ഒരു അദ്ധ്യാപകന് പ്രശസ്തനാവാൻ എങ്ങനെ സാധിക്കും?
നിങ്ങൾ ഏത് തരത്തിലുള്ള വ്യക്തി ആവണമെന്ന് വച്ചാൽ, നിങ്ങളായിട്ട് ഒന്നും പറയാതെ തന്നെ എല്ലാവർക്കും നിങ്ങളെപ്പോലെ ആവാൻ തോന്നണം. അങ്ങനെ ആയാൽ ഒരു സ്കൂൾ നടത്തുക എത്ര എളുപ്പമായിരിക്കും? അവരെപ്പോലെ നൃത്തം വക്കാൻ നിങ്ങൾ പഠിക്കണം, അവരെപ്പോലെ പാടാൻ നിങ്ങൾ പഠിക്കണം, അവരെപ്പോലെ സംസാരിക്കാൻ നിങ്ങൾ പഠിക്കണം, അപ്പോഴവർ പറയും, "ആഹാ! എനിക്കും ഇങ്ങനെ തന്നെ ആവണം."
ഭൂരിഭാഗം മുതിർന്നവരിലും ഉള്ള പ്രശ്നം എന്താണെന്ന് വച്ചാൽ, അവർ ഒരു 14 കാരനോട് അവർ മൂന്ന് വയസ്സായിരുന്നപ്പോൾ ചെയ്തിരുന്ന കാര്യങ്ങൾ തന്നെ ചെയ്യുന്നു. മൂന്ന് വയസ്സായിരുന്നപ്പോൾ നിങ്ങളുടെ കുഞ്ഞു എല്ലായിടത്തും ഇഴഞ്ഞു കളിച്ചു. നിങ്ങളും ഇഴഞ്ഞു, കളിച്ചു, അവരെപ്പോലെ സംസാരിക്കാൻ ശ്രമിച്ചു- കോക്കൂ പൊബു, പീക്കബു- എല്ലാം വളരെ നല്ലതായിരുന്നു. പിന്നെയവൻ എഴുന്നേറ്റു, ഇന്നവൻ 14 വയസ്സുകാരനായി മാറിയിരിക്കുന്നു.
അതിന്റെ അർത്ഥമെന്താണ് എന്ന് വച്ചാൽ, അവനിന്നു ഒരു പുരുഷനാവാൻ തയ്യാറാവുകയാണ്. അവൻ തിരക്കിലാണ്! നിങ്ങൾ അവനൊപ്പം ഇഴഞ്ഞപ്പോൾ അവന് 3 വയസ്സേ ഉണ്ടയിരുന്നുള്ളു, അവനും ആസ്വദിച്ചു.എന്നാൽ ഇപ്പോൾ അവനു ഊഞ്ഞാൽ ആടണം. നിങ്ങളും അവനൊപ്പം ഊഞ്ഞാൽ ആടണം. നിങ്ങൾക്ക് ഇപ്പോഴും ഇഴയണമെങ്കിൽ, അത് ശരി ആവില്ല.
നിങ്ങളുടെ കുട്ടികൾക്ക് എന്തെങ്കിലും വിലപ്പെട്ടതായി നിങ്ങൾക്ക് മാറണമെങ്കിൽ, അവർ നിങ്ങളുടെ സ്വന്തം കുട്ടികളോ നിങ്ങളുടെ കൂടെ പഠിക്കുന്നവരോ ആയിക്കൊള്ളട്ടെ, പ്രധാനപ്പെട്ട കാര്യം എന്താണ് എന്ന് വച്ചാൽ അവർ നിങ്ങളെ കാണുമ്പോൾ അവർ ചിന്തിക്കണം, "ആഹ് എനിക്കും ഇങ്ങനെ തന്നെ ആവണം!"
നിങ്ങളും അവരെപ്പോലെ നൃത്തമാടാനും, പാടാനും, സംസാരിക്കാനും പഠിക്കണം. അപ്പോൾ അവരും പറയും, "എനിക്കും ഇങ്ങനെ തന്നെ ആവണം." നിങ്ങളെ പോലെ ആവണം എന്ന അവസ്ഥ വന്നു കഴിഞ്ഞാൽ, പിന്നെ അത് സാധ്യമാക്കുന്നത് വലിയ ബുദ്ധിമുട്ടല്ല.