ആത്മീയതയെക്കുറിച്ച് സദ്ഗുരുവിന്റെ 5 ദര്‍ശനങ്ങള്‍
ArticleAug 24, 2017
- ആത്മീയപ്രക്രിയ എന്നാല്‍ അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ വെറും ഒരു വിരസമായ ജീവിതമായല്ലാതെ, സീമാതീതമായത്തിലേക്ക് ഉയരാനാഗ്രഹിക്കുന്ന ഊര്‍ജസ്വലമായ ജീവിതമാകാനാഗ്രഹിക്കുന്നു എന്നാണ്.
- ജ്യോതിഷം, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗതി നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് പറയുമ്പോള്‍, അതിന് അതീതമാകുന്നതെങ്ങിനെ എന്നാണ് ആത്മീയപ്രക്രിയ നിങ്ങളോടു പറയുന്നത്.
- ശരീരത്തിന്റെയും മനസ്സിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതില്ലാതെ ജീവിതം, പ്രത്യേകിച്ച് ആത്മീയ പ്രക്രിയ, ഒരു സംഘര്ഷമായിത്തീര്ന്നേക്കാം.
- ആരോഗ്യം ആത്മീയതയുടെ ഒരു പാര്‍ശ്വഫലമാണ്. സ്വന്തം ഉള്ളില്‍ പൂര്‍ണത നേടിയാല്‍ നിങ്ങള്‍ സ്വാഭാവികമായും ആരോഗ്യമുള്ളവരായിരിക്കും.
- ഒന്നുമില്ല എന്ന അവസ്ഥ ആത്മീയമാണ് . നിങ്ങള്‍ ഇന്ദ്രിയങ്ങളിലൂടെ അറിയുന്നതെല്ലാം ഭൌതികമായവ മാത്രമായിരിക്കും.