മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ?ലോഗിൻ

നിങ്ങളുടെ ശരീരം, മനസ്സ്, വികാരങ്ങൾ, ഊർജ്ജം എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും സന്തോഷകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിനുമുള്ള ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഓൺലൈൻ പ്രോഗ്രാം.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സദ്ഗുരുവിന്റെ പ്രോഗ്രാമുകളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്

ഇന്നർ എഞ്ചിനീയറിംഗ്

സദ്ഗുരു രൂപകല്പന ചെയ്ത ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാം, ലളിതമായ യോഗാഭ്യാസങ്ങൾ, സെഷനുകൾ, സദ്ഗുരു നയിക്കുന്ന ധ്യാനപ്രക്രിയകൾ, 21 മിനിറ്റ് ദൈർഘ്യമുള്ള ശക്തമായ ശാംഭവി ക്രിയയുടെ ദീക്ഷ എന്നിവ ഉൾപ്പെടുന്ന പരിവർത്തനാത്മകമായ ഒരു പ്രോഗ്രാമാണ്.

ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും, ഉന്മേഷത്തിന്റെയും അടിത്തറ കെട്ടിപ്പടുക്കാനും ആനന്ദത്തിന്റെ ഒരു രസതന്ത്രം സ്ഥാപിക്കാനും ഈ പരിപാടി നിങ്ങളെ സഹായിക്കുന്നു.

പഠനങ്ങൾ പറയുന്നത്

മാനസിക സമ്മർദ്ദത്തിൽ 50% കുറവ്

ശരീരത്തിലെ ആൻറി ഡിപ്രസന്റ് ആയ ആനന്ദമൈഡിന്റെ അളവ് വർദ്ധിക്കുന്നു

ഉറക്കം മെച്ചപ്പെടുന്നു

ഊർജ്ജ നില, സന്തോഷം, ഉൽപ്പാദനക്ഷമത എന്നിവ വർദ്ധിക്കുന്നു

വൈകാരിക സ്ഥിരതയും മാനസികാവസ്ഥയും മെച്ചപ്പെടുന്നു

വിശദാംശങ്ങൾ കാണുക

"നമുക്കെല്ലാവർക്കും ആനന്ദത്തിലും ആന്തരിക ക്ഷേമത്തിലും ജീവിക്കാനുള്ള കഴിവുണ്ട് - നമ്മുടെ ഉള്ളിൽ ശരിയായ കാലാവസ്ഥ സൃഷ്ടിക്കുകയാണെങ്കിൽ മാത്രം."

sadhguru_sign

എന്തുകൊണ്ട് ആളുകൾ ഈ പ്രോഗ്രാം തിരഞ്ഞെടുക്കുന്നു

1/4

കാനഡയിൽ നിന്നുള്ള ക്യാപ്റ്റൻ താഡി ഹോംസ് (റിട്ട.) ഈ പ്രോഗ്രാം ചെയ്യാൻ കാരണം:

"എന്റെ അസുഖം ചികിൽസിച്ച് മാറ്റാൻ കഴിയാത്ത PTSD (Post-traumatic Stress Disorder) ആണെന്ന് കണ്ടെത്തി..."

കൂടുതൽ വായിക്കാൻ

പ്രോഗ്രാം ഘടന

ആകെ ദൈർഘ്യം: ~ 25 മണിക്കൂർ
എല്ലാ സെഷനുകളും ഓൺലൈനിൽ നടക്കുന്നു.

ഘട്ടം 1-6 നിങ്ങളുടെ സൗകര്യാർത്ഥം ചെയ്യാം

ഘട്ടം 1

ജീവന്റെ പ്രവർത്തന ശാസ്ത്രം

“ഈ ഭൂമിയിലെ ഏറ്റവും സങ്കീർണ്ണമായ യന്ത്രം മനുഷ്യശരീരമാണ്. പക്ഷെ നിങ്ങൾ അതിന്റെ യൂസേർസ് മാന്വൽ പോലും വായിച്ചിട്ടില്ല. നമുക്കത് കണ്ടെത്താം.” -സദ്ഗുരു

ഘട്ടം 2

ഒരേയൊരു ബന്ധനം

“നിങ്ങളുടെ ആഗ്രഹങ്ങളെ തുറന്നു വിടുക. പരിമിതമായതിലേക്ക് അവയെ ചുരുക്കാതിരിക്കുക. അനന്തമായ ആഗ്രഹമാണ് നിങ്ങളുടെ ആത്യന്തികമായ പ്രകൃതം.” -സദ്ഗുരു

ഘട്ടം 3

ജീവിക്കാൻ, സമ്പൂർണ്ണമായി ജീവിക്കാൻ

“നിങ്ങൾ അനന്തമായി വികാസം പ്രാപിക്കുമ്പോൾ മാത്രമാണ് നിങ്ങൾ പൂർണ്ണമായും ജീവിക്കുന്നത്. പൂർണ്ണമായി ജീവിക്കുമ്പോൾ മാത്രമാണ് ആ ജീവന് സംതൃപ്തിയെന്തെന്ന് അറിയാൻ കഴിയുന്നത്.” -സദ്ഗുരു

ഘട്ടം 4

നിങ്ങൾ വിചാരിക്കുന്നതല്ല നിങ്ങൾ

“നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും പരിപൂർണ്ണമായ സന്നദ്ധതയിൽ ജീവിക്കുകയാണെങ്കിൽ, നിങ്ങൾ അതിൽ നിന്നും സ്വർഗം സൃഷ്ടിക്കും. സന്നദ്ധമല്ലാതെ നിങ്ങൾ ചെയ്യുന്നതെന്തും നരകമാണ്.” -സദ്ഗുരു

ഘട്ടം 5

മനസ്സ് - ഒരു മഹാത്ഭുതം

“ഒട്ടുമിക്ക ആളുകളും തങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. നിങ്ങളുടെ മനസ്സിനെ അതിന്റെ പരിപൂർണ്ണമായ സാധ്യതയിലേക്ക് തുറന്നു വിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” -സദ്ഗുരു

ഘട്ടം 6

നിങ്ങളാഗ്രഹിക്കുന്നത് സൃഷ്ടിക്കാൻ

"നിങ്ങളുടെ ക്ഷേമവും രോഗവും, സന്തോഷവും ദുഖവും, എല്ലാം ഉള്ളിൽ നിന്നാണ് വരുന്നത്. നിങ്ങൾക്ക് ക്ഷേമമാണ് വേണ്ടതെങ്കിൽ, ഉള്ളിലേക്ക് തിരിയുക" -സദ്ഗുരു

നിശ്ചയിക്കപ്പെട്ട തീയതികളിൽ ഘട്ടം 7 തത്സമയം നടക്കുന്നു

ഘട്ടം 7

ശാംഭവി മഹാമുദ്ര ക്രിയ ദീക്ഷ

“ശാംഭവി മഹാമുദ്ര, സൃഷ്ടിയുടെ ഉറവിടത്തെ സ്പർശിക്കാനുള്ള ഒരു ഉപകരണമാണ്. നിങ്ങളുടെ ഉൾക്കാമ്പിനെ സ്പർശിക്കുമ്പോഴാണ് പരിവർത്തനം സംഭവിക്കുന്നത്.” -സദ്ഗുരു

ശാംഭവി മഹാമുദ്ര ക്രിയയെക്കുറിച്ച് സദ്ഗുരു

പ്രോഗ്രാം ആവശ്യകതകൾ

യോഗയിൽ മുൻപരിചയം ആവശ്യമില്ല.

സ്ഥലം

ശാന്തവും സ്വകാര്യവുമായ ഒരു ഇടം.

നിങ്ങളുടെ യോഗ പരിശീലനത്തിന് ഏകദേശം 3 x 6 അടി വിസ്തീർണ്ണമുള്ള ഇടം കണ്ടെത്തുക.

പ്രായം

15 വയസ്സും അതിനു മുകളിൽ പ്രായമുള്ളവർക്കും ചെയ്യാം.

നിങ്ങൾ 18 വയസ്സിന് താഴെയുള്ളവരാണെങ്കിൽ, രജിസ്ട്രേഷൻ പൂർത്തിയാക്കാനായി നിങ്ങളുടെ രക്ഷിതാവ് support.ishafoundation.org -ൽ ഒരു സപ്പോർട്ട് റിക്വസ്റ്റ് സൃഷ്ടിക്കേണ്ടതാണ്.

എന്റെ ഇന്നർ എഞ്ചിനീയറിംഗ് അനുഭവം

1/5

ഡോ. പി. വീരമുത്തുവേൽ

പ്രോജക്റ്റ് ഡയറക്ടർ, ചന്ദ്രയാൻ-3

"പ്രോഗ്രാമിന് ശേഷം, എന്റെ ഉള്ളിൽ പല മാറ്റങ്ങളും അനുഭവപ്പെട്ടു. ISRO-യിൽ എനിക്ക് നല്ല തിരക്കുള്ള ജോലിയാണ് എങ്കിലും, ഞാൻ സ്ഥിരമായി എന്റെ പരിശീലനങ്ങൾ ചെയ്യുന്നു, അത് എന്നെ സ്ഥിരതയോടെ നിലനിർത്തുകയും ആശങ്കകളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു. എല്ലാത്തിനെയും കുറിച്ചുള്ള ആഴത്തിലുള്ള അനുഭവജ്ഞാനം ലഭിക്കാൻ ഉള്ളിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ല മാർഗ്ഗമെന്ന് ഞാൻ വിശ്വസിക്കുന്നു- അത് ബഹിരാകാശത്തെക്കുറിച്ചാണെങ്കിൽ പോലും."

മിതാലി രാജ്

ടീം മുൻ ക്യാപ്റ്റൻ, ഇന്ത്യൻ വനിതാ ക്രിക്കറ്റ്

"ഇപ്പോൾ ഞാൻ പ്രശ്‌നങ്ങളെ മറ്റൊരു വിധത്തിലാണ് നോക്കുന്നത്. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ പരിഭ്രാന്തയാകുകയോ വിഷമിക്കുകയോ ചെയ്യുന്നില്ല, പക്ഷേ അത്തരം സാഹചര്യങ്ങളിൽ എനിക്ക് എന്തുചെയ്യാനാകുമെന്ന് ഞാൻ കാണുന്നു, അത് സമ്മർദ്ദത്തെ നേരിടാനും എന്നെ സഹായിക്കുന്നു."

floral design

പ്രോഗ്രാം പൂർത്തിയാകുമ്പോൾ

സദ്ഗുരു വീഡിയോകളിലേക്ക് ആജീവനാന്ത പ്രവേശനം നേടാം

നിങ്ങളുടെ ഇന്നർ എഞ്ചിനീയറിംഗ് ...

പരിശീലന പിന്തുണ സ്വീകരിക്കാം

സദ്ഗുരു ആപ്പിലൂടെ 40 ദിവസത്തെ ...

അഡ്വാൻസ്ഡ് പ്രോഗ്രാമുകൾ ചെയ്യാനുള്ള അവസരം

ഭാവസ്പന്ദന, ശൂന്യ ഇന്റെൻസീവ്, ...

പ്രതിമാസ സത്സംഗങ്ങളും പരിശീലന സെഷനുകളും

നിർദ്ദേശാനുസൃത പരിശീലന സെഷനുകൾ...

ഒരു സന്നദ്ധപ്രവർത്തകനാകാം

ലോകമെമ്പാടുമുള്ള ഈശയുടെ പ്രോഗ്...

പരിവർത്തനത്തിന്റെ കഥകൾ

1/5

"ഓരോ നിമിഷവും എന്റെ ഉള്ളിൽ സ്നേഹം നിറഞ്ഞു, എല്ലാം മൂല്യവത്തായതായി തോന്നി - എന്റെ ഊർജ്ജ നില വർദ്ധിച്ചു!"

എനിക്ക് ഈശ ഫൗണ്ടേഷനെ പരിചയപ്പെടുത്തി തന്നത്....

കൂടുതൽ വായിക്കുക

അലൻ ഫിലിപ്സ്

പ്രസിഡന്റ്, ഫിലിപ്സ് കോർപ്പറേഷൻ

യുഎസ്എ

“ഞാൻ കൂടുതൽ പോസിറ്റീവായി, എല്ലാ മരുന്നുകളിൽ നിന്നും മുക്തയായി. കൂടുതൽ ഊർജ്ജസ്വലമായും ആരോഗ്യവതിയായും എനിക്ക് സ്വയം അനുഭവപ്പെടുന്നു."

2013 -ൽ, വിജയകരമായി നടന്നുകൊണ്ടിരുന്ന എന്റെ ബിസിനസ്‌ എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു...

കൂടുതൽ വായിക്കുക

മരിയ ഡിസൂസ

ഈശ ഹഠ യോഗ അധ്യാപക

ഇന്തോനേഷ്യ

പ്രോഗ്രാം ഫീസ്

ഈ പ്രോഗ്രാം എന്നീ ഭാഷകളിൽ ലഭ്യമാണ്

ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം, മറാഠി, ബംഗ്ലാ

ഞങ്ങൾക്ക് ലഭിച്ച ഉദാരമായ സംഭാവനയാൽ കുറഞ്ഞ വിലയിൽ ഈ പ്രോഗ്രാം സമർപ്പിക്കുന്നു.

ഈ പരിപാടിയിൽ

പങ്കുചേരൂ.

പതിവു ചോദ്യങ്ങൾ

പ്രോഗ്രാം വിവരങ്ങൾ

arrow down image

യോഗ്യത

arrow down image

പ്രോഗ്രാം സമയക്രമം

arrow down image

പ്രോഗ്രാം തീയതി മാറ്റാനായി

arrow down image

സാങ്കേതികം

arrow down image

നേരിട്ടുള്ള

പ്രോഗ്രാമുകൾ 

ഇന്നർ എഞ്ചിനീയറിംഗ് റിട്രീറ്റ്

ഇന്ത്യയിലെ ഈശ യോഗ കേന്ദ്രത്തിലും യുഎസിലെ ഈശ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയൻസസിലും വച്ച് നടക്കുന്ന 4 ദിവസത്തെ പ്രോഗ്രാം.

ഇന്നർ എഞ്ചിനീയറിംഗ് നിങ്ങളുടെ അടുത്തുള്ള കേന്ദ്രങ്ങളിലും 

ലോകമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളിൽ പ്രോഗ്രാമുകൾ നടക്കുന്നു 


ഞങ്ങളെ സമീപിക്കുക 

 
Close