सद्गुरु

പടിഞ്ഞാറന്‍ നാടുകളില്‍ ആസനങ്ങള്‍ പരിശീലിക്കുന്ന രീതി, എനിക്കു ഭയം തോന്നുന്നു. ഹഠയോഗയുടെ പേരില്‍ എന്തെല്ലാമാണ് അവര്‍ കാട്ടിക്കൂട്ടുന്നത്! യഥാര്‍ത്ഥ ഹഠയോഗയുടെ നിഴല്‍പോലും അതിലില്ല.

 

ഈയിടെ ഏതാനും ചെറുപ്പക്കാരോടൊപ്പം ഞാന്‍ ഗോള്‍ഫ് കളിക്കുകയായിരുന്നു. "എന്തു ചെയ്യുന്നു?" അവരെന്നോടു ചോദിച്ചു.

ഞാന്‍ മറുപടി പറഞ്ഞില്ല. ഒന്നും മിണ്ടാതെ കളിയുമായി മുമ്പോട്ടുപോയി. അപ്പോള്‍ എന്‍റെ കൂടെ നടന്നിരുന്ന ആളോട് അവര്‍ ചോദ്യം ആവര്‍ത്തിച്ചു.

"അദ്ദേഹം എന്തു ചെയ്യുന്നു?"

"യോഗ പഠിപ്പിക്കുന്നു"

അതു കേട്ടതും അവര്‍ എന്‍റെ അടുത്തേക്കോടി വന്നു. "ശരീരപുഷ്ടിക്കു പറ്റിയതെന്തെങ്കിലും ഞങ്ങളെ പഠിപ്പിക്കുമൊ?”

"അതിനെന്താ 14 ഉം ഞാന്‍ പഠിപ്പിക്കാം, താല്‍പര്യമുണ്ടെങ്കില്‍"

ശരീരത്തെ ശില്‍പസൗന്ദര്യത്തോടുകൂടിയ ഒരു പ്രദര്‍ശന വസ്തുവാക്കാനുള്ളതല്ല യോഗവിദ്യ. ഈശ്വരചൈതന്യം ഏറ്റുവാങ്ങാനുള്ള സര്‍വദാ യോഗ്യമായ ഒരു പാത്രമാക്കി ശരീരത്തെ മാറ്റുക അതാണ് യോഗകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനുള്ള വിസ്മയാവഹമായ ഒരു പദ്ധതിയാണ് ഹഠയോഗ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് പലരും ആധികാരികമായി ഇതിനെക്കുറിച്ച് ഗ്രന്ഥങ്ങളെഴുതുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളെകുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞരും, വിദഗ്ദധരും, ചികിത്സകരുമൊക്കെ ഈ കൂട്ടത്തില്‍പെടും. ഈ പുസ്തകങ്ങള്‍ വായിച്ച് പലരും വിശ്വസിക്കുന്നത്, ഹഠയോഗയെന്നാല്‍ കേവലമൊരു കായികാഭ്യാസ സമ്പ്രദായം മാത്രമാണ് എന്നാണ്.

യോഗ, വെറും കായികാഭ്യാസമല്ലെന്ന് ആദ്യമേ മനസ്സിലാക്കണം. "സ്റ്റുഡിയോ യോഗ" ശരിയായ യോഗയല്ല. മൃതശിശുവിനെ പ്രസവിക്കുന്നതിനു തുല്ല്യമാണത്.

യോഗ, വെറും കായികാഭ്യാസമല്ലെന്ന് ആദ്യമേ മനസ്സിലാക്കണം. "സ്റ്റുഡിയോ യോഗ" ശരിയായ യോഗയല്ല. മസിലുകള്‍ പുഷ്ടിപ്പെടുത്താനുള്ള ഒരു വ്യായാമം മാത്രമാണ് യോഗയുടെ ഭൗതീകവശം എന്നു പറയാം. അതുമാത്രം പഠിക്കുക, മൃതശിശുവിനെ പ്രസവിക്കുന്നതിനു തുല്ല്യമാണ്. സചേതനമായ, ചൈതന്യവത്തായ യോഗയാണ് പഠിക്കേണ്ടത് എങ്കില്‍ അതിന് പ്രത്യേകമായൊരു രീതിയുണ്ട്. ശരിയായ അന്തരീക്ഷം വേണം, ശ്രദ്ധയും വിശ്വാസമുള്ള മനസ്സുവേണം, പഠിപ്പിക്കുന്നതെല്ലാം ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത വേണം. ഞാന്‍ രണ്ടു ദിവസത്തെ ഒരു ഹഠയോഗ പരിശീലന പരിപാടി നടത്തിയാല്‍, ആനന്ദംകൊണ്ട് ആളുകള്‍ കരഞ്ഞുപോകും, ശരിയായ വിധത്തില്‍ ആസനങ്ങള്‍ ചെയ്താല്‍ മാത്രം മതി. ആ വിധത്തിലാണ് ഹഠയോഗം പഠിക്കേണ്ടതും, പഠിപ്പിക്കേണ്ടതും.

ചോദ്യം: ചിലര്‍ക്ക് നല്ല മെയ് വഴക്കം കാണും. വളയ്ക്കാനും തിരിക്കാനും നിവര്‍ത്താനുമൊന്നും പ്രയാസമില്ല. ഏതഭ്യാസത്തിനും വഴങ്ങുന്ന രീതിയിലുള്ളതാകും അവരുടെ ശരീരം. ഇത് സൂചിപ്പിക്കുന്നത് അവരുടെ പ്രത്യേക മാനസികാവസ്ഥയെയാണൊ? അവരുടെ കര്‍മ്മശരീരവും, വ്യക്തിത്വവുമായി ഇതിനെന്തെങ്കിലും വിശേഷാല്‍ ബന്ധമുണ്ടൊ?

സദ്ഗുരു: അങ്ങനെ വിചാരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ജീവിതത്തെ സമീപിക്കുന്നത് ഒരു മുന്‍വിധിയോടുകൂടിയിട്ടാണ് എന്നാണ്. നമ്മുടെ ചുറ്റുമുള്ളവരെകുറിച്ചു ഒരു തീരുമാനത്തിനും തുനിയേണ്ട. ഒരാള്‍ക്ക് താഴെ ഇരിക്കാന്‍ വയ്യ, ഇനിയൊരാള്‍ക്ക് നടു വളയ്ക്കാന്‍ വയ്യ. ഇതിനെല്ലാം തക്കതായ കാരണങ്ങളുണ്ടാകും. ഇത് കണക്കിലെടുത്ത് ആളുകളെകുറിച്ച് അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നത് ശരിയല്ല. അത് അനാവശ്യവും അപമാനകരവുമാകും. അതേസമയം മെയ് വഴക്കത്തെകുറിച്ച് സാമാന്യമായി ചിന്തിക്കുന്നത് നന്നായിരിക്കും. നല്ല അയവുള്ള മാംസപേശികളാണ് നമുക്കു വേണ്ടത്. അവയാണ് എപ്പോഴും ഉപകരിക്കുക. നൂറുശതമാനം അയവില്ലായ്മ വേണ്ടിടത്താണ് ശരീരത്തില്‍ അസ്ഥികളുള്ളത്. എഴുപത്തിയഞ്ചു ശതമാനം വേണ്ടിടത്ത് നമ്മുടെ ശരീരത്തില്‍ സ്നായുക്കള്‍ (tendons) ഉണ്ട്. അയവില്ലായ്മ അമ്പതു ശതമാനമാണ് ആവശ്യമെങ്കില്‍ അതിനുള്ളതാണ് തരുണാസ്ഥികള്‍ (joints) പൂര്‍ണമായും അയവ് ഉണ്ടായിരിക്കേണ്ട സ്ഥലങ്ങളിലാണ് മാംസപേശികള്‍ ഉള്ളത്. ശരീരത്തിലെ എല്ലാ ഭാഗവും അയവുള്ളതാണെങ്കില്‍ അത് പയറുനിറച്ച ഒരു ചാക്കു സഞ്ചിപോലെയായിരിക്കും.

മസിലുകളായാലും മസ്തിഷ്കമായാലും ഒട്ടും വഴങ്ങാത്ത പ്രകൃതമാണെങ്കില്‍ അതുകൊണ്ട് പ്രയോജനമില്ല. കാര്‍ക്കശ്യം വിട്ട് വഴങ്ങാന്‍ തയ്യാറാകുമ്പോഴേ നമുക്ക് മസിലുകള്‍കൊണ്ടും മസ്തിഷ്കം കൊണ്ടും പ്രയോജനമുണ്ടാകൂ. ശരീരത്തിലെ ചില ഭാഗങ്ങള്‍ വളരെ ഉറപ്പുള്ളതും തീരെ വഴങ്ങാത്തതുമാണ്. വേറെ ചില ഭാഗങ്ങള്‍ കര്‍ക്കശമെങ്കിലും കുറെയൊക്കെ വഴക്കമുള്ളതാണ്. മൂന്നാമത്തെ വിഭാഗം പൂര്‍ണ്ണമായും വഴങ്ങുന്ന വിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വളരെ ബുദ്ധിപൂര്‍വ്വം ആലോചിച്ചുതന്നെയാണ് സ്രഷ്ടാവ് നമ്മളുടെ ശരീരം രൂപകല്‍പന ചെയ്തിട്ടുള്ളത്. അതിനനുസരിച്ചുതന്നെ നമ്മള്‍ ഈ ശരീരത്തെ കൈകാര്യം ചെയ്യുകയും വേണം. മൂന്നുവയസ്സായ ഒരു കുട്ടിക്ക് ഏത് ആസനവും നിഷ്പ്രയാസം ചെയ്യാന്‍ സാധിക്കും. നമുക്ക് അതുപോലെ ചെയ്യുക പ്രയാസമാണ്, കാരണം, വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ നമ്മള്‍ ആ മെയ് വഴക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു. ശ്മശാനഭൂമിയിലെത്തിക്കാനായി നമ്മള്‍ സ്വന്തം ശരീരത്തെ ഭദ്രമായി സൂക്ഷിക്കുകയാണ്! അങ്ങോട്ടു ചെല്ലുന്നത് കേടുപാടുകൂടാത്ത ഉടലോടുകൂടിയാവണം. എന്നാല്‍ ഇവിടെ ജീവിക്കുമ്പോഴോ, അപ്പോഴും വേണ്ടേ ഒരു അരോഗദൃഢഗാത്രം! അതിനെ കുറിച്ച് അധികമാരും ചിന്തിക്കുന്നില്ല.

മസിലുകളായാലും മസ്തിഷ്കമായാലും ഒട്ടും വഴങ്ങാത്ത പ്രകൃതമാണെങ്കില്‍ അതുകൊണ്ട് പ്രയോജനമില്ല. കാര്‍ക്കശ്യം വിട്ട് വഴങ്ങാന്‍ തയ്യാറാകുമ്പോഴേ നമുക്ക് മസിലുകള്‍കൊണ്ടും മസ്തിഷ്കം കൊണ്ടും പ്രയോജനമുണ്ടാകൂ

പലരുടേയും മാംസപേശികള്‍ക്ക് ഘടനാപരമായ അപാകതകളൊന്നുമുണ്ടാവില്ല, എന്നാലും വലിഞ്ഞു മുറുകിയതും, കര്‍ക്കശവുമായിരിക്കും. നിങ്ങളുടെ ശരീരത്തില്‍ അമ്ലത്തിന്‍റെ ഉല്‍പാദനം അധികമാവുന്നതാകാം ഒരുപക്ഷെ അതിനു കാരണം. സ്വന്തം അനുഭവത്തില്‍ നിന്നും നമുക്കിത് മനസ്സിലാക്കാം. ഇന്ന് മാനസികമായി സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട് എങ്കില്‍ നാളെ തിരിയാനും വളയാനും നിവരാനുമൊക്കെ സ്വഭാവികമായും ബുദ്ധിമുട്ടു തോന്നും. അമ്ലത്തിന്‍റെ തോത് ശരീരത്തില്‍ കൂടുന്നതിനനുസരിച്ച് പേശികളുടെ കാര്‍ക്കശ്യവും കൂടുന്നു.

കര്‍ക്കശമായ മസ്തിഷ്കവും കര്‍ക്കശമായ മസിലുകളും നന്നല്ല. ഒരാള്‍ ശാന്തമായും സന്തോഷമായും ഇരിക്കുമ്പോള്‍ ശരീരത്തില്‍ അമ്ലോല്‍പാദനം ഉണ്ടാകുന്നില്ല അതേസമയം, കുറച്ചുനേരത്തേക്കാണെങ്കിലും ക്ഷോഭവും, ക്രോധവും അനുഭവപ്പെടുമ്പോള്‍ രക്തത്തില്‍ അമ്ലത്തിന്‍റെ തോത് താനെ ഉയരുന്നതായും കാണാം. അത് നിങ്ങള്‍ക്ക് സാരമായ ദോഷമുണ്ടാക്കുകയും ചെയ്യും. മാംസപേശികള്‍ക്ക് സ്വതവേയുള്ള അയവ് നഷ്ടപ്പെടുക, അവയ്ക്ക് കാര്‍ക്കശ്യം കൂടുക ഇതൊക്കെ അമ്ലം കൂടുന്നതുകൊണ്ടുള്ള ദോഷഫലങ്ങളില്‍പെടുന്നതാണ്. മസിലുകള്‍ വഴങ്ങാത്തതിന് വ്യക്തിയുടെ സംസ്കാരവും കാരണമാകുന്നു. നിലത്തിരുന്നു ശീലിക്കാത്തവര്‍ക്ക് അത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്. ശാരീരികമായി വേലകളൊന്നും ചെയ്ത് പരിചയമില്ലാത്തവര്‍ക്കും മെയ് വഴക്കമുണ്ടാവുക പ്രയാസമാണ്. എന്തായാലും ഒരാളേയും, മാംസപേശികളുടെ കാര്‍ക്കശ്യം അടിസ്ഥാനമാക്കി വിലയിരുത്തേണ്ടതില്ല. യോഗ അഭ്യസിക്കാന്‍ വരുന്ന ഒരാളോട് "നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത ആസനമെന്താണെന്നു പറയൂ, അതിനനുസരിച്ച് നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് ഞാന്‍ പറഞ്ഞു തരാം." ഈ വക മുന്‍കൂര്‍ വിധികള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.

https://pixabay.com/static/uploads/photo/2015/11/08/09/17/yoga-1033314_960_720.jpg