सद्गुरु

ഒരാള്‍ വിശ്വസിക്കുന്നു ദൈവമുണ്ടെന്ന്, മറ്റൊരാള്‍ വിശ്വസിക്കുന്നു ദൈവമില്ലെന്ന്, എന്നാല്‍ രണ്ടു കൂട്ടര്‍ക്കും സത്യം അറിയില്ലെന്നതാണ് വസ്തുത. മറിച്ച്, ‘എനിക്കറിയില്ല’ എന്നൊരു ബോധം നമുക്കുണ്ടായാല്‍ അറിയാനുളള ഒരു ആഗ്രഹം ഉടലെടുക്കും

സദ്‌ഗുരു : നമ്മുടെ ദൈവസങ്കല്‍പ്പം പൂര്‍ണമായും സാംസ്കാരികമാണ്. ഒരു വലിയവന്‍ മുകളിലിരുന്ന് എല്ലാം തീരുമാനിക്കുന്നു എന്ന് പറയുന്നത് ലളിതമായ ഒരു ആശയമാണ്. സൃഷ്ടിയുടെ കാര്യത്തില്‍ കൃത്യമായ വിശദീകരണം ഇല്ലാത്തതുകൊണ്ടാണ് ദൈവത്തേകുറിച്ച് അതുമിതും സംസാരിക്കുന്നതെന്ന് മനസ്സിലാകും. ശാസ്ത്രത്തിനോ മതത്തിനോ ഈ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നമ്മള്‍ അതിനുവേണ്ടിയുള്ള നിരന്തരമായ അന്വേഷത്തിലാണ്. സ്വയം ഉള്ളിലേക്ക് നോക്കിയാല്‍, സൂഷ്മതയോടെ സ്വന്തം ഉള്ള് നിരീക്ഷിച്ചാല്‍ , എന്താണ് ഇതിന്‍റെ ഉറവിടമെന്നത് തിരിച്ചറിയാനാകും. നമ്മള്‍ ഒരുപിടി ആഹാരം കഴിച്ചാല്‍ അത് നമ്മുടെ ശരീരമായി മാറുന്നു, ഒരു സൃഷ്ടികര്‍ത്താവിന് മാത്രമല്ലേ ഇത് ചെയ്യാന്‍ കഴിയൂ? ഈ വളര്‍ച്ച നമ്മുടെ ഉള്ളിലാണ് നടക്കുന്നത്. ഇപ്പറയുന്നതെല്ലാം കേള്‍ക്കുകയും, വിശ്വസിക്കുകയുമല്ല, അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ് വേണ്ടത്.

ദൈവവിശ്വാസിയും നിരീശ്വരവാദിയും രണ്ടു കൂട്ടരും സത്യത്തിനായി അന്വേഷണം നടത്താനുള്ള ധൈര്യമോ താത്പര്യമോ ഇല്ലാത്തവരാണെന്നാണ് ഞാന്‍ പറയുക. സത്യത്തെ തീര്‍പ്പാക്കാനാണ് അവരുടെ താത്പര്യം.

ഇനി, ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യം

നമ്മള്‍ എന്തുകൊണ്ടാണ് എന്തെങ്കിലുമൊന്നില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്നത്? നമുക്കറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് തുറന്ന് പറയാന്‍ മാത്രം സത്യസന്ധത നമുക്കില്ലാത്തതുകൊണ്ടാണത്. വിശ്വാസത്തിന്‍റെയും അവിശ്വാസത്തിന്‍റെയും അടിസ്ഥാനം തന്നെ അറിവില്ലായ്മയിലാണ് നിലനില്‍ക്കുന്നത്. എന്തുകൊണ്ടാണ് മനുഷ്യര്‍ക്ക് തനിക്കറിയാവുന്നത് അറിയാമെന്നും അറിയാത്തത് അറിയില്ലായെന്നും പറയാനുള്ള ലാളിത്യം, അതിനുള്ള സത്യസന്ധത ഉണ്ടാകാത്തത്? അതിന് ഒരേയൊരു കാരണമേയുള്ളു – മിക്ക മനുഷ്യരും അവന്‍റെ അറിവില്ലായ്മ എത്ര വലുതാണെന്ന്‍ തിരിച്ചറിഞ്ഞിട്ടുതന്നെയില്ല. അറിയാത്തത് തിരിച്ചറിഞ്ഞാല്‍ അറിയാനുള്ള ആഗ്രഹവും വളരും, അറിവിനു വേണ്ടിയുള്ള അന്വേഷണവും ഉണ്ടാവും, അറിയാനുള്ള സാധ്യതയും ഏറും. അന്വേഷണമുണ്ടാകേണ്ടതിന് പകരം നമ്മള്‍ വിശ്വസിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല. ഒരാള്‍ ദൈവമുണ്ടെന്ന് വിശ്വസിക്കന്നു, മറ്റൊരാള്‍ ഇല്ലെന്ന് വിശ്വസിക്കുന്നു. ഒന്ന് പോസിറ്റീവായ വിശ്വാസം മറ്റൊന്ന് നെഗറ്റീവായ വിശ്വാസം, രണ്ടും ഒന്ന് തന്നെയാണ്.

ദൈവ വിശ്വാസിയും നിരീശ്വരവാദിയും രണ്ടു കൂട്ടരും സത്യത്തിനായി അന്വേഷണം നടത്താനുള്ള ധൈര്യമോ താത്പര്യമോ ഇല്ലാത്തവരാണെന്നാണ് ഞാന്‍ പറയുക. സത്യത്തെ തീര്‍പ്പാക്കാനാണ് അവരുടെ താത്പര്യം. ഒരാള്‍ വിശ്വസിക്കുന്നു ദൈവമുണ്ടെന്ന്, മറ്റൊരാള്‍ വിശ്വസിക്കുന്നു ദൈവമില്ലെന്ന്, എന്നാല്‍ രണ്ടു കൂട്ടര്‍ക്കും സത്യം അറിയില്ലെന്നതാണ് വസ്തുത. മറിച്ച്, ‘എനിക്കറിയില്ല’ എന്നൊരു ബോധം നമുക്കുണ്ടായാല്‍ അറിയാനുളള ഒരു ആഗ്രഹം ഉടലെടുക്കും. അറിയാനുളള ഒരേയൊരു വഴി തന്‍റെ തന്നെ ഉള്ളിലേക്ക് നോക്കുക എന്നതാണ്, കാരണം, ജീവിതം അനുഭവിച്ചറിയാനുള്ള നിങ്ങളുടെ ശേഷി നിങ്ങളുടെ ഉള്ളിലാണ്. ഇരുട്ടായാലും വെളിച്ചമായാലും അത് നിങ്ങളുടെ ഉള്ളിലാണ്, സന്തോഷമായാലും ദു:ഖമായാലും നിങ്ങള്‍ക്കുള്ളിലാണ്. നോവും ആവേശവും നിങ്ങള്‍ക്കുള്ളില്‍മാത്രമാണ് ഉള്ളത്. എന്തു സംഭവിക്കുന്നതും നിങ്ങളുടെ ഉള്ളിലാണ്. സുഖവും ദു:ഖവും ഒക്കെ പുറത്തുള്ള സാഹചര്യങ്ങള്‍ കാരണമാകാം, പക്ഷെ ആ വികാരങ്ങള്‍ നാമ്പെടുക്കുന്നത് നിങ്ങളുടെ ഉള്ളില്‍ തന്നെയാണ്.

ഉള്ളിലേക്ക് നോക്കാന്‍ നിങ്ങള്‍ പഠിച്ചില്ലെങ്കില്‍, അതിനുള്ള ശേഷി നിങ്ങള്‍ ഉണ്ടാക്കിയെടുത്തില്ലെങ്കില്‍, നിങ്ങള്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ മാത്രമേ ചെയ്യൂ.

God 2എന്താണ് യോഗ?

യോഗ എന്നു പറയുമ്പോള്‍ അധികമാളുകളും ധരിച്ചു വച്ചിരിക്കുന്നത് ചില അസാധ്യമായ അംഗവിന്യാസങ്ങള്‍ എന്നാണ്. ശരീരം വളച്ചുപിരിക്കുകയോ തലകുത്തി നില്‍ക്കുകയോ അല്ല യോഗ എന്നാല്‍ അര്‍ത്ഥമാക്കുന്നത്. അത് ഒരു വ്യായാമാരീതിയല്ല. മനുഷ്യനു പ്രാപ്യമായ ഔന്നത്യത്തിലേക്ക് ഒരുവനെ സ്വയം ഉയര്‍ത്തുന്നതിനുള്ള പൂര്‍ണ സാങ്കേതിക ശാസ്ത്രമാണത്. അക്ഷരാര്‍ത്ഥത്തില്‍ യോഗ എന്നാല്‍ ഐക്യം അഥവാ ചേര്‍ച്ച ആണ്. നിങ്ങള്‍ക്ക്‌ എല്ലാമായും തന്മയീഭാവം അനുഭവപ്പെടുന്നുവെങ്കില്‍ അത് യോഗയാണ്.

ഇന്നു ലോകത്തില്‍ നിലവിലുള്ളത് ശാരീരികതലത്തില്‍ മാത്രം ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഹഠയോഗാഭ്യസനരീതിയാണ്. അത് ഒട്ടും തന്നെ ശരിയല്ല. ശാരീരികക്ഷമതയ്ക്ക് ടെന്നീസ് കളിക്കുകയോ ദീര്‍ഘദൂരം നടക്കുകയോ ചെയ്‌താല്‍ മതി. യോഗ ഒരു വ്യായാമമല്ല. അതിന് അതിന്‍റേതായ മറ്റു മാനങ്ങളുണ്ട്. അത് വളരെ സൂക്ഷ്മമായ രീതിയില്‍ അഭ്യസിക്കേണ്ടതുണ്ട്. ശരിയായ അന്തരീക്ഷത്തില്‍ വിനയത്തോടെയും സ്വീകാര്യതയോടെയും യോഗ അഭ്യസിച്ചാല്‍, അത് ദൈവികതയെ സ്വീകരിക്കാന്‍ പാകത്തിലുള്ള ഒരു പാത്രമായി നിങ്ങളെ രൂപപ്പെടുത്തുന്ന ഒരു അദ്ഭുതപ്രക്രിയയായിരിക്കും. ഇന്നു ലോകത്തില്‍ മിക്കവാറും ഇല്ലാതായിരിക്കുന്ന യോഗയുടെ ചില തലങ്ങള്‍ തിരികെ കൊണ്ടുവരേണ്ടിയിരിക്കുന്നു. അതു വളരെയധികം ശക്തമായ ഒരു ജീവിതരീതിയാണ്. ശക്തിയെന്നാല്‍ മറ്റുള്ളവരുടെമേലുള്ള സ്വാധീനശക്തിയല്ല, സ്വന്തം ജീവിതത്തെ നേരിടുന്നതിനുള്ളതാണ്.

ശരിയായ അന്തരീക്ഷത്തില്‍ വിനയത്തോടെയും സ്വീകാര്യതയോടെയും യോഗ അഭ്യസിച്ചാല്‍, അത് ദൈവികതയെ സ്വീകരിക്കാന്‍ പാകത്തിലുള്ള ഒരു പാത്രമായി നിങ്ങളെ രൂപപ്പെടുത്തുന്ന ഒരു അദ്ഭുതപ്രക്രിയയായിരിക്കും

നിങ്ങള്‍ക്കു ജീവിതവുമായി എങ്ങിനെ വേണമെങ്കിലും കളിക്കാം, ജീവിതം നിങ്ങളില്‍ ഒരു പോറല്‍പോലും ഏല്‍പ്പിക്കയില്ല. ജീവിതം വിസ്മയകരമായി ജീവിക്കാന്‍ എല്ലാ മനുഷ്യരും പ്രാപ്തരാണ് – തന്‍റെയുള്ളിലെ സൃഷ്ടിയുടെ ഉറവിടത്തെ സ്പര്‍ശിക്കാന്‍ സാധിക്കുകയാണെങ്കില്‍. എല്ലാവരുടെയും ജീവിതത്തില്‍, ഭൌതികതക്കതീതമായ ഒന്ന് ഒരു ജീവശക്തിയായി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ജീവോര്‍ജത്തിന്മേല്‍ വേണ്ടത്ര ആധിപത്യമുണ്ടെങ്കില്‍, നിങ്ങളുടെ ജീവിതവും ഭാഗധേയവും നിങ്ങളുടെ കരങ്ങളില്‍ത്തന്നെയായിരിക്കും.

https://www.google.co.in/search?q=belief+in+God+image&safe=active&biw=1348&bih=542&tbm=isch&tbo=u&source=univ&sa=X&ved=0ahUKEwiN6rbEstvOAhUCNJQKHdu-DEoQ7AkIOQ#safe=active&tbs=sur:fmc&tbm=isch&q=+God+India+image&imgrc=9ojK08VDZHicYM%3A