Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
സന്തുലിതാവസ്ഥയിലാകുമ്പോൾ മാത്രമേ ജീവിതം മനോഹരമാകൂ.
കമ്പ്യൂട്ടറുകളോ കാറുകളോ ബഹിരാകാശ പേടകങ്ങളോ അല്ല, മനുഷ്യന്റെ മനസ്സാണ് ഏറ്റവും അത്ഭുതകരമായ ഉപകരണം - നിങ്ങളത് ബോധപൂർവ്വം ഉപയോഗിച്ചാൽ മാത്രം.
പാതയിൽ മുന്നേറുന്നതിന്, നിങ്ങളെവിടേക്കാണ് പോകുന്നത് എന്നതിൽ മാത്രമായിരിക്കണം നിങ്ങളുടെ ശ്രദ്ധ, അല്ലാതെ നിങ്ങളെവിടെനിന്നും വന്നു എന്നതിൽ ആകരുത്.
നിങ്ങൾക്കു വിജയം വേണമെങ്കിൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങൾ അതിനു തടസ്സമല്ലെന്ന് ഉറപ്പാക്കുകയാണ്.
നിങ്ങളിൽ മനുഷ്യത്വം നിറഞ്ഞുകവിയുമ്പോൾ, നിങ്ങൾക്ക് ചുറ്റുമുള്ള ജീവനെ നിങ്ങൾ സഹായിക്കും. ഇത് ധാർമികതയല്ല - ഒരു മനുഷ്യന്റെ പ്രകൃതമാണത്.
കർമം എന്നാൽ അർത്ഥമാക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ സ്രഷ്ടാവ് നിങ്ങളാണ് എന്നാണ്.
മനുഷ്യർ സ്വയം വളരെ പെരുപ്പിച്ചു കാണുന്നു. ഇവിടെ സംഭവിക്കുന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് നമ്മൾ.
ലോകം നിങ്ങൾക്കുനേരെ എന്ത് എറിയുന്നുവെന്നതു നിങ്ങൾക്കു നിയന്ത്രിക്കാനാകില്ല. പക്ഷേ അതിൽനിന്ന് നിങ്ങളെന്തു നിർമ്മിക്കുന്നു എന്നത് നൂറു ശതമാനവും നിങ്ങളുടെ കൈകളിലാണ്. ശ്രീരാമൻ ഇതിന്റെ ഒരു പ്രതീകമാണ്.
നിങ്ങളുടെ ഭൗതിക ശരീരത്തിനു മാത്രമേ ഒരു അതിർത്തിയുടെ ആവശ്യമുള്ളൂ. നിങ്ങളെ സംബന്ധിക്കുന്ന മറ്റെല്ലാം തന്നെ സാർവത്രികമാകാം.
മറ്റെല്ലാ ജീവജാലങ്ങളും ഭൂമാതാവിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. നമ്മൾ മനുഷ്യർ മാത്രമാണ് മാറേണ്ടത്.
നിങ്ങളുടെ ജീവിതാനുഭവം, നിങ്ങൾക്കു ചുറ്റും ആരാണെന്നതിനെയോ എന്താണെന്നതിനെയോ ആശ്രയിച്ചല്ല, മറിച്ച് നിങ്ങളെങ്ങനെയാണ് എന്നതിനനുസരിച്ചാണ്.
ഈ ലോകത്തിനായി നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം സന്തോഷവും പരമാനന്ദവും നിറഞ്ഞ ഒരു മനുഷ്യനാവുക എന്നതാണ്.