सद्गुरु

ദൈവീകമായ സാന്നിദ്ധ്യത്തെ എങ്ങിനെയാണ് ക്ഷണിച്ചുവരുത്തുക? അത് യാദൃശ്ചികമായി സംഭവിക്കുന്നതാണോ അതോ അതിന് പ്രത്യേകിച്ചൊരു മാര്‍ഗ്ഗമുണ്ടോ?

സദ്‌ഗുരു: ഞങ്ങള്‍ ഒരു ഈശാ യോഗാ ടീഷര്‍ട്ട് ഉണ്ടാക്കിയിരുന്നു - “ഈശ്വരനൊരു ക്ഷണം" എന്ന് അതില്‍ കുറിച്ചിട്ടിരുന്നു. ഒരു സാധന അനുഷ്ടിക്കുന്നതിന്റെ അര്‍ത്ഥം തന്നെ ഈശ്വരാനുഗ്രഹത്തിന് പാത്രമാകാന്‍ നമ്മള്‍ ശ്രമിക്കുന്നു എന്നതാണ്. ഈശ്വരനെ സ്വന്തം ജീവിതത്തിലേക്ക് നമ്മള്‍ ക്ഷണിക്കുകയാണ്. അതോടെ അവനവനില്‍ അതീതമായ ഏതോ ഒരു ശക്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ശാംഭവി മഹാമുദ്ര വിശേഷിച്ചൊന്നും ചെയ്യുന്നില്ല, അത് ഒരുക്കിയിരിക്കുന്നത് ദൈവാനുഗ്രഹത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് ആകര്‍ഷിച്ചു വരുത്തുംവിധമാണ്.

അവനവനെ കൊണ്ട് ആകുന്നതു ചെയ്യുക. ചെയ്യാനാവാത്ത കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. എല്ലായ്പ്പോഴും മനസ്സ് ഉണര്‍ന്നിരിക്കണം. ചുറ്റുപാടുകളെ കുറിച്ച് ബോധമുണ്ടായിരിക്കണം. ഈശ്വരന്റെ കാരുണ്യം - അത് എപ്പോഴും എവിടെയും ഉള്ളതാണ്, അത് ആകസ്മികമായി സംഭവിക്കുന്നതല്ല, അത് കടന്നുവരുമ്പോള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കണമെന്നുമാത്രം. അതിനാണു യോഗ. ഈശ്വരാനുഗ്രഹത്തിന് കടന്നുവരാന്‍, നിങ്ങള്‍ സ്വയം പാത്രമാകാന്‍, അല്ലെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്റെ കവാടം അതിനായി തുറന്നുവെയ്ക്കാന്‍ യോഗ സഹായിക്കുന്നു. ആ ഒരു കാര്യത്തില്‍ ദൈവാനുഗ്രഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ട്. മാനസികമായി നിങ്ങള്‍ തയ്യാറാണോ - ദൈവാനുഗ്രഹം അവിടെയുണ്ട്, തയ്യാറല്ല്ലേ – അതവിടെ ഇല്ല. അതാണതിന്റെ പ്രകൃതം.

ഈശ്വരന്റെ കാരുണ്യം - അത് എപ്പോഴും എവിടെയും ഉള്ളതാണ്, അത് ആകസ്മികമായി സംഭവിക്കുന്നതല്ല, അത് കടന്നുവരുമ്പോള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കണമെന്നുമാത്രം. അതിനാണു യോഗ

ഗുരുത്വാകര്‍ഷണ ശക്തി നമ്മളില്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. നമ്മള്‍ ജാഗ്രത പാലിക്കുമ്പോള്‍ മാത്രമേ അത് പ്രവൃത്തിക്കുകയുള്ളൂ എന്നില്ല. പക്ഷെ അതുപോലെയല്ല, ഈശ്വരാനുഗ്രഹം. അതു വളരെ വളരെ കണിശമായിട്ടുള്ളതാണ്. നിങ്ങള്‍ ഉണര്‍ന്നിരുന്നില്ലെങ്കില്‍ അത് നിങ്ങളുടെ സമീപത്ത് എത്തുകയില്ല. അതിനു വേണ്ടത് നിങ്ങളുടെ സമര്‍പ്പണബോധമുള്ള മനസ്സാണ്. അതുകൊണ്ടാണ് പലര്‍ക്കും ദൈവാനുഗ്രഹം ലഭ്യമാകാതെ പോകുന്നത്. കാരണം അവര്‍ മനസ്സ് തുറന്നിരിക്കുന്നില്ല. അവരുടെ വിചാരങ്ങളോ വികാരങ്ങളോ പ്രവൃത്തികളോ ഒക്കെ മനസ്സിനെ കൈയടക്കി വച്ചിരിക്കുന്നു.

സാധനാനുഷ്ടാനങ്ങളിലൂടെ ഈ സ്ഥിതിക്ക് മാറ്റം വരുത്താനാകും. അതായത്, ക്രമാനുഗതമായ സാധനകളിലൂടെ മനസ്സാന്നിദ്ധ്യം എപ്പോഴും ഉറപ്പ് വരുത്താനാകും. ശരീരവും ബുദ്ധിയും ഹൃദയവും പ്രവൃത്തിച്ചു കൊണ്ടിരിക്കെതന്നെ മനസ്സിനെ സ്വന്തം വരുതിയില്‍ നിര്‍ത്താനാകും. മനസ്സുള്ളതു കൊണ്ടാണല്ലോ ശരീരത്തെയും ചിന്തകളെയും വികാരങ്ങളെയും നിങ്ങള്‍ അറിയുന്നത്. പക്ഷെ നിങ്ങള്‍ അതിനൊക്കെ മനസ്സിനേക്കാള്‍ പ്രാധാന്യം നല്‍കുന്നു. അതുകൊണ്ടാണ് മനസ്സിന് ദൈവാനുഗ്രഹത്തിന്റെ സാന്നിദ്ധ്യം അറിയാന്‍ കഴിയാതേ പോകുന്നത്. യോഗയിലൂടെ യുക്തിസഹമായി ജീവിക്കാം, അതേ സമയം ഈശ്വരാനുഗ്രഹത്തിനുവേണ്ടി മനസ്സ് ഒരുക്കിവെക്കുകയുമാവാം.

ശരീരം, വിചാരം, വികാരം, പ്രവൃത്തികള്‍ തുടങ്ങിയവയെയൊക്കെ പുറകിലോട്ടു തള്ളി മാറ്റി, സ്വന്തം മനസ്സിന് പ്രാധാന്യം നല്കിനോക്കൂ. പൊടുന്നനെ വളരെ സാധാരണമായത് പോലും അസാധാരണമായി തോന്നും. ജീവിതത്തിലെ തീരെ നിസ്സാരമായ സംഭവങ്ങള്‍ പോലും തികച്ചും വ്യത്യസ്ഥ തലത്തിലുള്ള അനുഭവങ്ങളായി മാറും. അങ്ങിനെയല്ലാതെ വരുമ്പോള്‍, അതായത് ശരീരം, വിചാരം, വികാരം, പ്രവൃത്തികള്‍ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടേയിരുന്നാല്‍, ദിവസേന അനുഭവത്തില്‍ വരുന്ന ചെറിയ ചെറിയ ആനന്ദാനുഭൂതികള്‍ നിങ്ങള്‍ അറിയാതെ പോകും, വേണ്ടാത്ത ചിന്തകള്‍ കാടുകയറിയാല്‍, ശരിയായ ഈശ്വര കാരുണ്യം എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റാതെ വരും. മനസ്സ് യുക്തി ഭദ്രമായിരിക്കട്ടെ, അതേസമയം അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാന്‍ യോഗ്യവുമായിരിക്കട്ടെ.

https://c1.staticflickr.com/5/4065/4663943226_6cd5e245c0_b.jpg