സദ്ഗുരു: നിങ്ങള്‍ അര്‍പ്പണ മനോഭാവത്തിലാണെങ്കില്‍, ജീവിതം വളരെ വ്യത്യസ്തമായാണ് സംഭവിക്കുന്നത്‌. പണ്ടെങ്ങോ, ആദിയോഗി, ശിവനു മുമ്പില്‍ സപ്തഋഷികള്‍ ജ്ഞാനഭിക്ഷയ്ക്കായി ഇരിപ്പായി. ഭിക്ഷ ചോദിക്കുന്നത് അരിയോ പണമോ അല്ല, ജ്ഞാനമാണ്. അതിനാല്‍ എത്രകാലം അവര്‍ അങ്ങനെ ഇരുന്നെന്ന് ആര്‍ക്കുമറിയില്ല, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അവര്‍ അങ്ങനെ ഇരുന്നുവെന്നു പറയപ്പെടുന്നു. ഒരു മനുഷ്യന് തന്‍റെ പൂര്‍ണ്ണത കൈവരിക്കാവുന്ന 112 വഴികള്‍ ശിവന്‍ അവര്‍ക്ക് അരുളി. സപ്തഋഷികളെ സംബന്ധിച്ച് 112 ആവശ്യത്തില്‍ അധികമായിരുന്നു. അത്‌ കൊണ്ട് ശിവന്‍ അതിനെ ഓരോരുത്തര്‍ക്കും 16 വീതം വിഭജിച്ചുകൊടുത്തു. അത് ലോകര്‍ക്കു നല്‍കാനായി അവരെ പറഞ്ഞയച്ചു. ലോകത്തിന്‍റെ ഏതു ദിക്കിലേക്കു പോകണമെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ജ്ഞാനഭിക്ഷ സ്വീകരിച്ച് അവര്‍ പോകാനൊരുങ്ങവെ ആദിയോഗി ചോദിച്ചു, ' എല്ലാം കഴിഞ്ഞ സ്ഥിതിയ്ക്ക് എനിക്കായി നിങ്ങളുടെ ഗുരുദക്ഷിണയെന്താണ്?' പരമജ്ഞാനം തന്നെ പകര്‍ന്നുനല്‍കിയിരിക്കയാണ് ഗുരുവായ ശിവന്‍. ആ നിലയ്ക്ക് പകരം എന്തു തന്നെ നല്‍കിയാലും അവയെല്ലാം നിസാരം. സപ്തഋഷികള്‍ പര്‌സ്പരം നോക്കി, 'എന്താണ് നമ്മള്‍ നമ്മുടെ ഗുരുവിന്, നല്‍കുക?'

'നാം ഉടുത്ത ഈ കാഷായ വസ്ത്രമല്ലാതെ നമ്മുടെ പക്കല്‍ ഒന്നും തന്നെയില്ല, ' ഋഷികളില്‍ ഒരാള്‍ പറഞ്ഞു, 'പിന്നെന്തു നാം നല്‍കും ?' ' നമുക്ക്, ഒന്നും നല്‍കാതെ പോകാനുള്ള പുറപ്പാടാണോ?' ആദിയോഗി അന്വേഷിച്ചു.

സപ്തഋഷികള്‍ ആകെ വലഞ്ഞു.? ഞങ്ങള്‍ എന്തു നല്‍കാന്‍? അങ്ങേയ്ക്ക് യോഗ്യമായ് ഞങ്ങളുടെ പക്കല്‍ എന്തുണ്ട്?'

ഋഷികളില്‍ ഒരാളായ അഗസ്ത്യമുനി ആദിയോഗിക്കു മുന്നില്‍ ശിരസ്സു നമിച്ചു പ്രണമിച്ചു. ഗുരുവായ ശിവനില്‍ നിന്നു തന്നെ ജ്ഞാന ഭിക്ഷയായി ലഭിച്ച, ഒരു മനുഷ്യന് പൂര്‍ണ്ണത കൈവരിക്കാന്‍ സഹായകമായ 16 ഉജ്ജ്വല മാര്‍ഗ്ഗങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു, 'ഭഗവാനെ, തന്നതെല്ലാം തന്നെ അവിടുത്തേക്കിതാ ഗുരു ദക്ഷിണയായി സമര്‍പ്പിക്കുന്നു. മറ്റ് ഋഷികളും അതു തന്നെ ചെയ്തു. ഗുരുവില്‍ നിന്ന് ആര്‍ജ്ജിച്ച അറിവെല്ലാം ഗുരുപാദങ്ങളില്‍ തന്നെ ദക്ഷിണയായ് വെച്ചു. അനേക കാലം നീണ്ട പഠനത്തിലൂടെ ലഭിച്ചതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ശൂന്യമായി.

ഒരു മനുഷ്യന് പൂര്‍ണ്ണത കൈവരിക്കാന്‍ സഹായകമായ 16 ഉജ്ജ്വല മാര്‍ഗ്ഗങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു, 'ഭഗവാനെ, തന്നതെല്ലാം തന്നെ അവിടുത്തേക്കിതാ ഗുരു ദക്ഷിണയായി സമര്‍പ്പിക്കുന്നു. മറ്റ് ഋഷികളും അതു തന്നെ ചെയ്തു.

'ശരി, നിങ്ങള്‍ക്കു പോകാം' ശിവന്‍ പറഞ്ഞു. 'ഞങ്ങള്‍ക്കൊരു ആവശ്യം വരുമ്പോള്‍, അങ്ങ് ഞങ്ങളുടെ തുണയ്‌ക്കെത്തില്ലേ?' വിട പറയും മുമ്പ് അവര്‍ ചോദിച്ചു. ' ഇപ്പോള്‍ ഉള്ള പോലെ നിങ്ങളുടെ ഉള്ളം ശൂന്യമാണെങ്കില്‍ തീര്‍ച്ചയായും, ഞാന്‍ വിളിപ്പുറത്തുണ്ടാവും.' അദിയോഗി പറഞ്ഞു. ഉള്ളില്‍ തന്നെ ഉണര്‍ത്താനുള്ള ലളിതമായ വഴികളും പഠിപ്പിച്ചു. അവരുടെ മനസ്സ് മോഹശൂന്യമായതു കൊണ്ടു മാത്രമാണ് ശിവന്‍ ആത്മജ്ഞാനത്തിന്‍റെ 112 വഴികള്‍ പറഞ്ഞുകൊടുത്തത്. പക്ഷെ അവ അവര്‍ക്കുമാത്രമായി അവകാശപ്പെടാനും ആവില്ലായിരുന്നു. ആദിയോഗിയായ പരമശിവന് അവ കൈമാറാനുള്ള ഒരു ഉപാദിയായി അവര്‍ പ്രവര്‍ത്തിച്ചു. എന്തു പഠിക്കാന്‍ വേണ്ടിയാണോ സ്വന്തം ജീവിതം തന്നെ ചിലവഴിച്ചത്, അതു തന്നെ സപ്തഋഷികള്‍ ആദിയോഗിക്ക് ദക്ഷിണയായി നല്‍കി. പരമേശ്വരന്‍ 16 എണ്ണമായി വിഭജിച്ചു നല്‍കിയ ആത്മജ്ഞാന മാര്‍ഗ്ഗങ്ങളെ അവര്‍ ഗുരുദക്ഷിണയായി തിരിച്ചു നല്‍കിയതിനാല്‍ ആ പാരമ്പര്യത്തെ നാം ഇന്നും പിന്തുടര്‍ന്നു. ഗുരുപൂജയുടെ അവസരത്തില്‍ നമ്മള്‍ ഗുരുവിന് നല്‍കുന്ന 16 തരം അര്‍പ്പണങ്ങള്‍ 'ശോടശോപചാര' എന്ന് അറിയപ്പെടുന്നു. ഏതൊരാളും ദിഗംബരനായി ശൂന്യമനസ്സോടെ ഈ ഗുരുദക്ഷിണ അര്‍പ്പിച്ചാല്‍, ദൈവികമായ ആത്മജ്ഞാനം അയാള്‍ക്കു പ്രാപ്തമാകുന്നു. എന്തിനധികം ആദിയോഗി ശിവന്‍ തന്നെ അയാള്‍ക്ക് തുണയരുളുന്നു.

അല്ലാത്തപക്ഷം നാം ജീവിതത്തില്‍ നിന്ന് പഠിക്കേണ്ടത് പഠിക്കുന്നേയില്ല., ഒടുവില്‍ മരണത്തിലൂടെ മാത്രമാണ് പഠിക്കുന്നത്. സ്വരുകൂട്ടിയ ഭൗതിക സുഖങ്ങളെല്ലാം നമ്മെ നോക്കി ഭീകരമായ പരിഹാസം മാത്രം ചൊരിയുന്നു. ഇവയൊക്കെ എത്ര അനാവശ്യമായിരുന്നുവെന്ന് അപ്പോളാണ് നാം മനസ്സിലാക്കുന്നത്‌. ഇപ്പോള്‍ നിങ്ങള്‍ എല്ലായ്പ്പോഴും അടുത്തിരിക്കുന്ന ആളുമായി മത്സരത്തിലാണ്, വേറൊരു വിഡ്ഢിയേക്കാള്‍ അല്‍പം മെച്ചമാകുക എന്നതാണ് നിങ്ങളുടെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം.

ഈ ഏഴു ഋഷികള്‍ സ്വയം ശൂന്യരാവുകയും ലോകത്തെ അഗാധമായി സ്പര്‍ശിക്കുകയും ചെയ്തു. അവര്‍ ചെയ്തത് ആര്‍ക്കും തന്നെ മായ്ച്ചു കളയാന്‍ സാധിക്കുകയില്ല. ഈ ഋഷികള്‍ക്ക് അവര്‍ പഠിച്ചതെല്ലാം തന്നെ തിരിച്ചു കൊടുക്കാനുള്ള വിവേകമുണ്ടായി. അതിനാലാണ് ആദിയോഗി ദശലക്ഷക്കണക്കിന് വ്യത്യസ്ത രീതിയില്‍ അവരിലൂടെ സ്വയം പ്രകടമായത്.