ആത്മീയതയെക്കുറിച്ച് സദ്ഗുരുവിന്‍റെ 5 ദര്‍ശനങ്ങള്‍

spirituality-main
 • ആത്മീയപ്രക്രിയ എന്നാല്‍ അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ വെറും ഒരു വിരസമായ ജീവിതമായല്ലാതെ, സീമാതീതമായത്തിലേക്ക് ഉയരാനാഗ്രഹിക്കുന്ന ഊര്‍ജസ്വലമായ ജീവിതമാകാനാഗ്രഹിക്കുന്നു എന്നാണ്. thought1
 • ജ്യോതിഷം, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗതി നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് പറയുമ്പോള്‍, അതിന് അതീതമാകുന്നതെങ്ങിനെ എന്നാണ് ആത്മീയപ്രക്രിയ നിങ്ങളോടു പറയുന്നത്.thought2
 • ശരീരത്തിന്‍റെയും മനസ്സിന്‍റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതില്ലാതെ ജീവിതം, പ്രത്യേകിച്ച് ആത്മീയ പ്രക്രിയ, ഒരു സംഘര്‍ഷമായിത്തീര്‍ന്നേക്കാം. thought3
 • ആരോഗ്യം ആത്മീയതയുടെ ഒരു പാര്‍ശ്വഫലമാണ്. സ്വന്തം ഉള്ളില്‍ പൂര്‍ണത നേടിയാല്‍ നിങ്ങള്‍ സ്വാഭാവികമായും ആരോഗ്യമുള്ളവരായിരിക്കും.thought4
 • ഒന്നുമില്ല എന്ന അവസ്ഥ ആത്മീയമാണ് . നിങ്ങള്‍ ഇന്ദ്രിയങ്ങളിലൂടെ അറിയുന്നതെല്ലാം ഭൌതികമായവ മാത്രമായിരിക്കും.thought5ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert • bhattathiry

  വാക്കും സുഷുപ്തിയും*
  (നമ്മുടെ) ജീവിതം ദുസ്സഹമാണെന്നു നമ്മുക്കു തോന്നുന്നുവെങ്കിൽ അതിനു കാരണം നമ്മുടെ വരണ്ട വാക്കുകളാണ്.
  നമ്മുടെ വാക്കുകൾ അപരനിൽ പോഷകമൂല്യങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിൽ അതിനർത്ഥം നമ്മള്‍ കെട്ടിച്ചമച്ച വാക്കുകൾ ഉപയോഗിക്കുന്നു എന്നാണ്. അവ വരണ്ട വാക്കുകൾ ആയിരുന്നുവെന്നു തിരിച്ചറിയുക. വരണ്ട വാക്കുകൾ ഭൂമിയെ ഊഷരമാക്കും. സ്ത്രീയെ വന്ധ്യയാക്കും. പുരുഷന്റെ ഓജസ്സിനെ ക്ഷയിപ്പിക്കും. കർമ്മനൈപുണ്യത്തെക്കളയും. അപ്പോൾ നിങ്ങൾ മൗനം പാലിക്കുക.
  ❣ വാക്കുകൾ സജീവമാകുന്നത് സുഷുപ്തിയിൽ നിന്നാണ്. ഹൃദയത്തിന്റെി അടിത്തട്ടിൽ നിന്ന് ❣
  ദിവസവും ഉറക്കത്തിലേക്ക് പോകുമ്പോൾ പ്രാണനെ നന്നായി ശ്രദ്ധിച്ച് “എനിക്കാവശ്യം വരുമ്പോൾ, ഞാൻ ആർജ്ജിച്ച അറിവുകളെല്ലാം ബോധത്തിൽ നിന്നു വരേണമേ” എന്നും, ഉറങ്ങിയുണർന്നു വരുമ്പോൾ “എന്‍റെ ജീവിതം ആനന്ദപൂർണ്ണമാവണേ” എന്നും പ്രാണനിലേക്ക് നിർദ്ദേശം കൊടുത്താൽ ശാന്തഗംഭീരമായി ഈ മണ്ണിൽ ജീവിച്ചു മരിക്കാം.
  സുഷുപ്തിയുടെ തലം, അത്രയ്ക്ക് അനന്യസാധാരണമാണ്.