ചോദ്യം; സദ്ഗുരു, ഈ ഹാളില്‍ ഇരിക്കുന്ന എല്ലാവരും ആത്മസാക്ഷാത്ക്കാരമുള്ളവരാകുകയാണെങ്കില്‍ ഇന്ത്യ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന കുഴപ്പങ്ങളില്‍ നിന്നും കരകയറാന്‍ എത്രകാലമെടുക്കും?

സദ്ഗുരു;ആത്മസാക്ഷാത്ക്കാരം കൈവന്ന ഒരു വ്യക്തിയെ രാജ്യഭരണത്തിന് തിരഞ്ഞെടുക്കാമോ? ഇവിടെയിരിക്കുന്ന എല്ലാവരും ആത്മസാക്ഷാത്ക്കാരം കൈവരിക്കുക എന്നത് വളരെ വിദൂരമായ ഒരു സാധ്യതയാണ്. ആ സാധ്യത ഞാന്‍ തള്ളിക്കളയുകയില്ല. എന്നാല്‍ രാത്രിയിലെ ആഹാരം എപ്പോള്‍ തരപ്പെടുമെന്ന് ആലോചിച്ച് കൊണ്ടിരിക്കുന്നതിനാലാണ് അത്തരമൊരു സാധ്യത ഇവിടെ കൂടിയിരിക്കുന്നവര്‍ക്ക് വിദൂരമായിരിക്കുന്നത്. 'സദ്ഗുരു ഇപ്പോഴും സംസാരിച്ച് കൊണ്ടിരിക്കുകയാണ്. എന്താ ചെയ്യുക, എന്താ ചെയ്യുക'?ജീവിതത്തില്‍ അവര്‍ക്ക് മറ്റ് താല്പര്യങ്ങളുണ്ട്. ആത്മസാക്ഷാത്ക്കാരം ജീവിതത്തിലെ ഒരേ ഒരു ലക്ഷ്യവും മുന്‍ഗണനയുമാക്കുകയാണെങ്കില്‍ നിങ്ങള്‍ ഈ ഹാളില്‍ നിന്നും പോകുന്നതിന് മുമ്പ് തന്നെ അത് സാധ്യമാണ്. നിങ്ങള്‍ക്ക് ആത്മസാക്ഷാത്ക്കാരം ലഭിക്കാം. എന്നാല്‍ അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ല. നിങ്ങളുടെ മുന്‍ഗണനകള്‍ പലതാണ്. നിങ്ങള്‍ ഒരേ സമയം അഞ്ച് ദിശകളില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു. അഞ്ച് ദിശകളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്നിടത്ത് തന്നെ തുടരുന്നതാണ് ഏറ്റവും നല്ലത്. അത് തന്നെയാണ് സംഭവിക്കുന്നതും, നിങ്ങള്‍ക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ആത്മസാക്ഷാത്ക്കാരം സിദ്ധിക്കുകയാണെങ്കില്‍ നിങ്ങളില്‍ ഭൂരിപക്ഷത്തിനും അത് ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷിയുണ്ടായിരിക്കില്ല. ഈ നിമിഷം ആത്മസാക്ഷാത്ക്കാരമുണ്ടാവുകയാണെങ്കില്‍ അത് സംഭവിക്കുന്ന നിമിഷവും നിങ്ങള്‍ ശരീരം വിടുന്ന സമയവും ഒന്നു തന്നെയായിരിക്കും. നിങ്ങള്‍ക്ക് ശരീരത്തില്‍ തുടരുന്നതിനുള്ള കഴിവുണ്ടായിരിക്കുകയില്ല. അങ്ങനെ ആഗ്രഹിക്കുന്ന പക്ഷം ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തന ക്രമങ്ങളും, സൂത്രവിദ്യകളും നിശ്ചയമായും നിങ്ങള്‍ അറിഞ്ഞിരിക്കണം. അല്ലായെങ്കില്‍, നിങ്ങള്‍ അതിനോട് താതാത്മ്യപ്പെടാതെ വരുന്ന നിമിഷം അത് പൊഴിഞ്ഞ് പോകും. പറയുകയാണെങ്കില്‍, ശരീരത്തില്‍ പിടിച്ച് നില്‍ക്കണമെന്നാല്‍ നിങ്ങള്‍ക്ക് ഒരു പാട് അഭ്യാസങ്ങള്‍ ശീലിക്കേണ്ടി വരും. ഈ അഭ്യാസങ്ങള്‍ വഴങ്ങുന്നതിനാവട്ടെ സമയമെടുക്കുകയും ചെയ്യും. ആത്മസാക്ഷാത്ക്കാരം ക്ഷണ നേരം കൊണ്ട് സംഭവിച്ചേക്കാം. എന്നാല്‍ മനസ്സും ശരീരവും സംബന്ധിച്ച അഭ്യാസങ്ങള്‍ ഇതില്‍ നിന്നും വിഭിന്നമാണ്. കൗശലവിദ്യകളുമാണ്. നിങ്ങളതില്‍ നിപുണനാകേണ്ടിയിരിക്കുന്നു. സൈക്കിള്‍ പഠിക്കുന്നത് പോലെയാണിത്. ആത്മസാക്ഷാത്ക്കാരം കൈവന്നുവെന്നത് കൊണ്ട് മാത്രം എനിക്ക് സൈക്കിളോടിക്കാന്‍ കഴിണമെന്നില്ല. അതിന് ഞാനതു പഠിക്കേണ്ടിയിരിക്കുന്നു.

ശരിയായ ദിശയില്‍ യാത്ര ചെയ്യാം

രാജ്യത്ത് മാറ്റം കൊണ്ടു വരുന്നതിന് ആയിരക്കണക്കിന് അസാധാരണരായ ആളുകള്‍ ഉടന്‍ ആത്മസാക്ഷാത്ക്കാരം നേടുകയെന്ന അത്യത്ഭുതകരമായ സാഹചര്യത്തിനായി നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. അതിന് അല്പം വിവേകവും ചുറ്റുമുള്ളവരോട് കുറച്ചു സ്‌നേഹവും മാത്രം മതിയാകും. പൊതുവായ ഒരു ലക്ഷ്യത്തിന് വേണ്ടി ഒരു ജനതയെന്ന് ഇപ്പോള്‍ നമ്മള്‍ സ്വയം തിരിച്ചറിയുന്നു. നാമെല്ലാവരും ഒരേ ദിശയില്‍ നീങ്ങാന്‍ ആഗ്രഹിക്കണം. നമുക്ക് തീവ്രമായ ഇച്ഛാശക്തിയുള്ള ഒരേ നേതൃത്വത്തെ ആവശ്യമുണ്ട്. ഈ നേതൃത്വത്തോട് രാജ്യത്തിന് അല്പം അഭിനിവേശവും മമതയും ഉണ്ടായിരിക്കണം. അങ്ങനെ വന്നാല്‍ രാജ്യം മുന്നോട്ട് പോകും.

നാമെല്ലാവരും ഒരേ ദിശയില്‍ നീങ്ങാന്‍ ആഗ്രഹിക്കണം. നമുക്ക് തീവ്രമായ ഇച്ഛാശക്തിയുള്ള ഒരേ നേതൃത്വത്തെ ആവശ്യമുണ്ട്. ഈ നേതൃത്വത്തോട് രാജ്യത്തിന് അല്പം അഭിനിവേശവും മമതയും ഉണ്ടായിരിക്കണം. അങ്ങനെ വന്നാല്‍ രാജ്യം മുന്നോട്ട് പോകും.

ഇന്ത്യയുടെയത്ര വലിപ്പമുള്ള ഒരു രാജ്യത്തില്‍ ഒറ്റ രാത്രികൊണ്ട് മാറ്റം കൊണ്ട് വരാന്‍ കഴിയില്ല. ഈ രാജ്യത്തിന് അതിന്‍റേതായ പ്രശ്‌നങ്ങളുണ്ട്. നിലനില്‍പ്പ് കൂടുതല്‍ വഷളാകുന്നതിന് ഇടവരുത്തുന്നതിന് പകരം ഒരു പരിഹാരത്തിന് ശ്രമിക്കുകയാണെങ്കില്‍ അതായിരിക്കും നല്ലത്. രാജ്യം ശരിയായ ദിശയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ നമുക്കെല്ലാവര്‍ക്കും അതിന് പ്രചോദനം നല്‍കുവാനും പുരോഗതി വേഗത്തിലാക്കുവാനും കഴിയും. മറിച്ച്,തെറ്റായ ദിശയില്‍ നീങ്ങുകയും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ പൂര്‍ണ്ണമായും തെറ്റായ ദിശയില്‍ സഞ്ചരിക്കുന്ന സാഹചര്യമാകും ഉണ്ടാകുക.

അതുകൊണ്ട് ആത്മസാക്ഷാത്ക്കാരത്തേയും രാജ്യഭരണത്തേയും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. എന്നാല്‍ തന്‍റെ തന്നേയും മനുഷ്യരാശിയുടേയും സ്വാസ്ഥ്യത്തിനായി നിങ്ങള്‍ സ്വന്തം ആത്മസാക്ഷാത്ക്കാരത്തിന് യത്‌നിക്കേണ്ടിയിരിക്കുന്നു.